ലണ്ടന്‍: യുകെയിലെ ബെര്‍മിങ്ങാമിന് സമീപമുള്ള ഓള്‍ഡ്ബറിയില്‍ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയമായി ആക്രമിച്ച് പീഡിപ്പിച്ചു.സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ടെയിം റോഡില്‍ യുവതിക്ക് നേരെ ആക്രമണം നടന്നത്. പ്രതികളായ രണ്ട് തദ്ദേശീയര്‍ക്കായി വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും വെളുത്ത നിറക്കാരും ഒരാള്‍ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷര്‍ട്ട്, ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമന്‍ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് ധരിച്ചിരുന്നത്.
ആക്രമണത്തിനിടെ ''നിങ്ങള്‍ക്ക് ഈ രാജ്യത്ത് താമസിക്കാന്‍ അവകാശമില്ല, പുറത്തേക്ക് പോവുക'' എന്ന് അക്രമികള്‍ പറഞ്ഞതായി യുവതി പൊലീസിന് മൊഴി നല്‍കി. സംഭവം പ്രാദേശിക സിഖ് സമൂഹത്തില്‍ വലിയ ഭീതിയും പ്രകോപനവും സൃഷ്ടിച്ചിട്ടുണ്ട്. സിഖ് ഫെഡറേഷന്‍ യുകെ നേതാവ് ദബിന്ദര്‍ജിത് സിങ്ങ് ഉള്‍പ്പടെയുള്ളവര്‍ സഭവത്തെ അപലപിച്ചു രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി സിഖ് യൂത്ത് യുകെ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങളുടേയും ഫൊറന്‍സിക്കിന്റെയും പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് അധിക പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ സാന്‍ഡ് വെല്‍ പൊലീസ് മേധാവി കിം മാഡില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ 101 ല്‍ വിളിച്ച് ലോഗ് 798 അല്ലെങ്കില്‍ സെപ്റ്റംബര്‍ 9 ലെ സംഭവം എന്ന് പറഞ്ഞു പൊലീസിനെ ബന്ധപ്പെടാമെന്നും കിം മാഡില്‍ അറിയിച്ചു.