|
|
|
|
|
| നാമമാത്രമായ ശമ്പള വര്‍ധന തള്ളി നഴ്‌സുമാര്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരമെന്ന് ആര്‍സിഎന്‍ |
ലണ്ടന്‍: എന്‍.എച്ച്. എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാര്‍ക്കായി നിര്‍ദേശിച്ച കേവലം 3.6 ശതമാനത്തിന്റെ ശമ്പള വര്‍ധന റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) അംഗങ്ങള്‍ തള്ളി. വോട്ടിങ്ങില്‍ പങ്കെടുത്ത 1,70,000 അംഗങ്ങളില്‍ 91 ശതമാനം പേരും നിര്‍ദേശത്തെ എതിര്‍ത്തു. തികച്ചും അപഹാസ്യമായ നിര്‍ദേശം എന്നായിരുന്നു ആര്‍സിഎന്‍ നേതൃത്വം നേരത്തെ ഇതിനെ വിശേഷിപ്പിച്ചത്. അത് ശരിവയ്ക്കുന്ന തീരുമാനമാണ് അംഗങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു തയാറായി പ്രശ്‌നപരിഹാരം ഉണ്ടാക്കാത്ത പക്ഷം ഡോക്ടര്‍മാര്‍ക്കു പിന്നാലെ നഴ്‌സുമാരും ശമ്പള വര്‍ധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങും. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പ്രിസര്‍ ഓഫിസര്‍മാര്‍, |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ആദ്യത്തെ വനിതാ ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു: സഭയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്ന് ചെറി വാന്‍ |
|
യുകെയില്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റു. പതിനഞ്ചാമത് വെയ്ല്‍സ് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ചെറി വാന്‍ ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, ആദ്യ സ്വവര്‍ഗാനുരാഗിയായ ആര്‍ച്ച് ബിഷപ്പ് കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മണ്മൗത്തിലെ ബിഷപ്പ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലെസ്റ്റര്‍ സ്വദേശിയായ വാന്‍. മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ മാസം വിരമിച്ച ആന്‍ഡ്രൂ ജോണിന് പകരമായാണ് ചെറി വാന്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നത്.
വെയില്‍സിലെ ബാംഗോര്‍ കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ലൈംഗികബന്ധ അതിര്‍ത്തികള്‍ മായുന്നതായും ക്രമരഹിതമായ ലൈംഗിക ബന്ധം സ്വീകാര്യമായി കഴിഞ്ഞതായും പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, അന്നത്തെ ആര്‍ച്ച് ബിഷപ്പ് ആയ ആന്‍ഡ്രൂ ജോണ്‍ ചില |
|
Full Story
|
|
|
|
|
|
|
| കിഴക്കന്‍ ലണ്ടനില്‍ മുപ്പതു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി, മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ |
ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ ബ്രിട്ടീഷ് പൗരനായ മുപ്പതു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഫെല്‍ബ്രിജ് റോഡിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് ജൂലൈ 23നാണ് ഗുര്‍മുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് വ്യക്തമാക്കി. ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് തുടയില്‍ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്?മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരസ്പരം അറിയുന്നവര്‍ തന്നെയാണ് സിങ്ങിനെ |
|
Full Story
|
|
|
|
|
|
|
| സാങ്കേതിക തകരാര്‍ മൂലം ലണ്ടന്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി |
ന്യൂഡല്‍ഹി: സംശയാസ്പദമായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-9 വിമാനമാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ടേക്ക് ഓഫ് റണ്‍ നിര്‍ത്തലാക്കിയത്. പരിശോധനകള്‍ക്കായി വിമാനം ബേയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.സാങ്കേതിക പ്രശ്നത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ആവര്‍ത്തിച്ച എയര്‍ ഇന്ത്യ, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് ക്രമീകരണമേര്‍പ്പെടുത്തി. |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ കരാര്‍ വഴി ബ്രിട്ടീഷ് ആഡംബര വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാകും |
കൊച്ചി: ഇന്ത്യയും യുകെയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) നിലവില്‍ വന്നതോടെ ബ്രിട്ടിഷ് നിര്‍മിത ആഡംബര കാറുകളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചേക്കും. കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിര്‍മിച്ച പ്രീമിയം കാറുകള്‍ക്ക് ഇന്ത്യയില്‍ ബാധകമായ ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയും. എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകളില്‍പെട്ട, പരിമിത എണ്ണം ആഡംബര കാറുകള്‍ക്കു മാത്രമാവും ഇറക്കുമതിച്ചുങ്കത്തിലെ ഇളവെന്നാണു സൂചന. ഇപ്പോള്‍ യുകെയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്ക് വിലയുടെ 100% വരെയാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം. എഫ്ടിഎയിലെ ക്വോട്ട സമ്പ്രദായ പ്രകാരം ഈ തീരുവ വെറും 10% മാത്രം. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ് യൂണിറ്റ് ) വ്യവസ്ഥയില്‍ പൂര്‍ണമായി വിദേശത്തു |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വഴി സ്വര്‍ണ, രത്‌ന, വജ്ര കയറ്റുമതിക്ക് നേട്ടം |
കൊച്ചി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യയുടെ വജ്ര, രത്ന, സ്വര്‍ണാഭരണ കയറ്റുമതിയില്‍ 34% വര്‍ധനയുണ്ടാകുമെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. 2024ല്‍ യുകെയിലേക്കുള്ള സ്വര്‍ണാഭരണ കയറ്റുമതി 94.10 കോടി ഡോളറിന്റേതായിരുന്നത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 245 കോടി ഡോളറാകും. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് കൂടുതലായി ജോലി ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഈ മേഖലയിലുള്ള വ്യാപാരം 700 കോടി ഡോളറിന്റേതായി ഉയരുമെന്നും കൗണ്‍സില്‍ രേഖകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 2-4 ശതമാനം ഇറക്കുമതി തീരുവയാണ് യുകെ ചുമത്തിയിരുന്നത്. |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ വിമാനങ്ങളെ നിയന്ത്രിക്കുന്ന നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനങ്ങള്‍ തകരാറിലായി |
ലണ്ടന്‍: ബ്രിട്ടനില്‍ വിമാനയാത്രകളെ നിയന്ത്രിക്കുന്ന നാഷനല്‍ എയര്‍ ട്രാഫിക് സര്‍വീസ് സംവിധാനങ്ങള്‍ (NATS) തകരാറിലായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്?വര്‍ക്കിങ് സംവിധാനം അപ്രതീക്ഷിതമായി പണിമുടക്കിയത്. രാത്രി ഏഴര വരെ ലണ്ടനിലെയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങള്‍ ഇതുമൂലം റദ്ദാക്കി. വിമാനങ്ങള്‍ അവസാന നിമിഷം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു. വിമാനക്കമ്പനികളും ആയിരക്കണക്കിന് യാത്രക്കാരും ആശങ്കയുടെ മുള്‍മുനയിലായ മണിക്കൂറുകളാണ് ഇന്നലെ വൈകിട്ട് കടന്നുപോയത്. പ്രശ്‌നം പരിഹരിച്ചതായി രാത്രി എട്ടരയോടെ എയര്‍ ട്രാഫിക് സര്‍വീസ് അറിയിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ ഇപ്പോള്‍ വേറെ ലെവലാണെന്ന് ബ്രിട്ടീഷ് ദമ്പതികള്‍ |
ലണ്ടന്‍: സോഷ്യല്‍ മീഡിയ സജീവമായതോടെ യാത്ര എന്നത് കയ്യിലെ കാശ് പോകുന്ന ഒരു കാര്യമല്ല, മറിച്ച് കയ്യിലേക്ക് കാശ് വരാനുള്ള ഒരു മാര്‍ഗം കൂടിയായി മാറിയിട്ടുണ്ട്. അങ്ങനെ യാത്ര ചെയ്യുന്നവരില്‍ ഒരുപാട് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇന്ത്യയിലേക്കും വരാറുണ്ട്. അതില്‍ ചിലരൊക്കെ ഇന്ത്യയിലെ സംസ്‌കാരവും ഭക്ഷണവും ഒക്കെ പൊസിറ്റീവായി അവതരിപ്പിക്കുമെങ്കില്‍ ചിലരെല്ലാം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നെഗറ്റീവായും അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഈ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍ അവരുടെ വീഡിയോയില്‍ പറയുന്നത് ഇന്ത്യ ഇപ്പോള്‍ തന്നെ വേറെ ലെവലാണ് എന്നാണ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യുകെയില്‍ നിന്നുള്ള |
|
Full Story
|
|
|
|
| |