|
|
|
|
|
| ബ്രിസ്റ്റള്‍ സര്‍വകലാശാല ഇന്ത്യയില്‍ ക്യാമ്പസ് സ്ഥാപിക്കുന്നു |
മുംബൈ : ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് മുംബൈയില്‍ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) അനുമതിനല്‍കി. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. വിദ്യാഭ്യാസമേഖലയിലുള്ള യുകെ-ഇന്ത്യ സഹകരണത്തിലെ ഒരു സുപ്രധാനചുവടുവെപ്പായി ഇതിനെ വിലയിരുത്തുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സയന്‍സ്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകാരം നേടിയ കോഴ്സുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിസ്റ്റള്‍ സര്‍വകാലശാല വാഗ്ദാനംചെയ്യുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍നിന്ന് ബ്രിസ്റ്റള്‍ സര്‍വകലാശാലയ്ക്ക് ക്യാംപസ് തുറക്കുന്നതിന് അനുമതി |
|
Full Story
|
|
|
|
|
|
|
| പ്രണയം തകര്‍ത്തത് ജീവിതവും കരിയറും, കോടതിയില്‍ കരഞ്ഞ് തളര്‍ന്ന് ഇരുപത്തിയേഴുകാരി |
ലണ്ടന്‍: കോടതി മുറിക്കുള്ളില്‍ റോഥര്‍ഹാമില്‍ നിന്നുള്ള 27 വയസ്സുകാരി ഒലിവിയ ജോണ്‍സണ്‍ പൊട്ടിക്കരയുമ്പോള്‍ കരിയറും ജീവിതവും തകര്‍ത്ത പ്രണയത്തെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാകും. തെറ്റിന്റെ വ്യാപ്തി കുറയ്ക്കുന്നതിനോ വിധിന്യായത്തില്‍ മാറ്റം വരുത്തുന്നതിനോ ആ കണ്ണീര്‍ കാരണമായില്ല. ഒലിവിയ, നിങ്ങള്‍ ചെയ്ത കുറ്റം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് ജഡ്ജി റിക്കോര്‍ഡര്‍ റിച്ചഡ് ക്രിസ്റ്റി കെ.സി പറയുമ്പോഴും ഒലിവിയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിയുകയായിരുന്നു. ജയില്‍ ഓഫിസറായിരുന്ന ഒലിവിയയുടെ ജീവിതം മാറ്റിമറിച്ചത് 2022 സെപ്റ്റംബര്‍ 23ന് സഫോക്കിലെ എച്ച്എംപി ഹൈപോയിന്റ് ജയിലിലേക്ക് പ്രവേശിക്കുന്നതിനിടെ നടത്തിയ പരിശോധനയായിരുന്നു. |
|
Full Story
|
|
|
|
|
|
|
| അനധികൃത കുടിയേറ്റക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന പരസ്യം സോഷ്യല്‍മീഡിയ വഴി നല്‍കിയാല്‍ ജയില്‍ ശിക്ഷ |
ലണ്ടന്‍: യുകെയില്‍ സോഷ്യല്‍മീഡിയയില്‍ നിയമ വിരുദ്ധമായി ചാനല്‍ കടക്കുന്നതിനെയോ വ്യാജ പാസ്പോര്‍ട്ടുകള്‍ എടുക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഇനി അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കും. ചെറിയ ബോട്ടുകള്‍ വഴി അനധികൃതമായി യുകെയിലേക്ക് കുടിയേറുന്നവരില്‍ 80 ശതമാനം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി നിയമ വിരുദ്ധ സംഘങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
അനധികൃത കുടിയേറ്റത്തെ സഹായിക്കുന്നത് കുറ്റമാണ്. ഓണ്‍ലൈന്‍ വഴി അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇനി കുടുങ്ങും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഉയരുകയാണെന്നാണ് |
|
Full Story
|
|
|
|
|
|
|
| സമരകാലത്ത് ആയിരം രോഗികള്‍ക്ക് അധികമായി ചികിത്സ ലഭ്യമാക്കി |
ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ സമര കാലത്തേക്കാള്‍ 10,000 രോഗികള്‍ക്ക് അധികമായി ഇത്തവണ ചികിത്സ നല്‍കാനായി .നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയില്‍ 93 ശതമാനവും കൃത്യ സമയത്ത് തന്നെ നടത്തി. മൂന്നിലൊന്നില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച അവസാനിച്ച സമരത്തില്‍ ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടര്‍മാര്‍ പങ്കെടുത്തു. മുന്‍ സമരവുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ |
|
Full Story
|
|
|
|
|
|
|
| വിജനമായ സ്ഥലങ്ങളില്‍ പോകരുത്, അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് |
ഡബ്ലിന്‍: വിജനമായ സ്ഥലങ്ങളിലേക്ക് പോകരുത്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍... അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ലിനിടെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ഇന്ത്യക്കാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷ മുന്നറിയിപ്പ്.
അടുത്തിടെയായി അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ എംബസി അയര്‍ലണ്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ അടിച്ചമര്‍ത്തല്‍ രാജ്യമെന്ന് ബ്രിട്ടന്‍, ഇന്റര്‍പോള്‍ റെഡ് നോട്ടീസ് സംവിധാനം ദുരുപയോഗം ചെയ്യുന്നു |
ലണ്ടന്‍: അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്ററി റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്ത്യയെയും പരാമര്‍ശിക്കുന്നു. യുകെയിലെ രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ രാജ്യാന്തര അടിച്ചമര്‍ത്തല്‍ |
|
Full Story
|
|
|
|
|
|
|
| മലയാളി യുവതിക്ക് വാര്‍വിക് സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് |
ഇരിട്ടി: പുന്നാട് സ്വദേശിനിക്ക് യുകെയിലെ വാര്‍വിക് സര്‍വകലാശാലയില്‍ രണ്ടുകോടി രൂപയുടെ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. പുന്നാട് നന്ദനത്തില്‍ മഞ്ജിമാ അഞ്ജനയ്ക്കാണ് പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ നാലുവര്‍ഷത്തെ ഗവേഷണത്തിന് രണ്ടുകോടിയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഒക്ടോബര്‍ ആദ്യം സര്‍വകലാശാലയില്‍ എത്താനാണ് നിര്‍ദേശം. യുകെ സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 25 ലക്ഷം രൂപ വീതം ഫീസും 20 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ മുത്തച്ഛന്റെ പ്രോത്സാഹനമാണ് ഈ വിഷയം |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ കുറ്റവാളികളുടെയും ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍ |
ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്ക്കേണ്ടെന്ന കടുത്ത തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം |
|
Full Story
|
|
|
|
| |