Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
UK Special
  06-09-2023
കടുത്ത ചൂടിനൊപ്പം ഷാറന്‍ പൊടിക്കാറ്റ്, യുകെയിലെ കാലാവസ്ഥ ഉഷ്ണതരംഗത്തിലേക്ക്

ലണ്ടന്‍: സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നപ്പോഴേക്കും ബ്രിട്ടന്‍ കടുത്ത ഉഷ്ണതരംഗത്തില്‍ പെട്ടിരിക്കുകയാണ്. ഇത് പ്രകാരം രാജ്യമാകമാനം താപനില വീണ്ടും കുതിച്ചുയരാന്‍ പോവുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. ഇതനുസരിച്ച് ഇന്നും നാളെയുമായിരിക്കും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉഷ്ണം അനുഭവിക്കാന്‍ പോകുന്നത്. ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ മുതല്‍ ആംബര്‍ ഹീറ്റ് അലേര്‍ട്ട് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളവരും 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ചൂടേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നാണ് യുകെ ഹെല്‍ത്ത് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി പുതിയ

Full Story
  06-09-2023
ഫ്‌ളൈറ്റ് പാത്ത് സിസ്റ്റത്തിലെ തകരാര്‍ ആണ് കഴിഞ്ഞ ദിവസത്തെ വ്യോമയാന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഫ്ലൈറ്റ് പാത്ത് സിസ്റ്റത്തിലെ തകരാറുകള്‍ കാരണമാണ് ഓഗസ്റ്റ് 28ന് വന്‍ തോതില്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകാനം തടസ്സപ്പെടാനും കാരണമായതെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എത്രത്തോളം കുത്തഴിഞ്ഞിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 28ലെ ബാങ്ക് ഹോളിഡേയുടെ അന്നും പിറ്റേന്നും എയര്‍ ട്രാഫിക് കണ്‍ട്രോളിലെ പ്രശ്നങ്ങള്‍ മൂലം നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുകയോ അല്ലെങ്കില്‍ സമയം വൈകി പറക്കേണ്ടി വരുകയോ ചെയ്തിരുന്നു. തല്‍ഫലമായി യുകെയില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും

Full Story
  06-09-2023
നഴ്‌സുമാരടക്കമുള്ളവര്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയാന്‍ സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ നടപ്പാക്കാനൊരുങ്ങി എന്‍എച്ച്എസ്

ലണ്ടന്‍: എന്‍എച്ച്എസില്‍ നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ച് വരുന്നതിനെ തടയുന്നതിന് കടുത്ത നടപടികളുമായി എന്‍എച്ച്എസ് രംഗത്തെത്തുന്നു. ഇതിനായി എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ നടപ്പിലാക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചാര്‍ട്ടറിന്റെ ഭാഗമായി പത്ത് വാഗ്ദാനങ്ങളാണ് നടപ്പിലാക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ സംവിധാനങ്ങളും ഇത് നേരിടുന്നതിനുള്ള ട്രെയിനിംഗും പിന്തുണയും പുതിയ ചാര്‍ട്ടറിന്റെ ഭാഗമായി നടപ്പിലാക്കും. തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപങ്ങളും അതിക്രമങ്ങളും

Full Story
  05-09-2023
അടുത്ത വര്‍ഷം യുകെ എനര്‍ജി ബില്‍ രണ്ടായിരം പൗണ്ടിന് മുകളിലെത്തും

ലണ്ടന്‍: അടുത്ത വര്‍ഷത്തോടെ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ വീണ്ടും 2000 പൗണ്ടിന് മുകളിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ചെലവേറിയ വിന്റര്‍ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഈ ബില്‍ വര്‍ദ്ധന മാറും. ജനുവരി 1 മുതല്‍ റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിച്ചിട്ടുള്ള പ്രൈസ് ക്യാപ് മൂലം ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ പ്രതിവര്‍ഷം 2083 പൗണ്ടിലേക്ക് ഉയര്‍ത്തുമെന്ന് അസറ്റ് മാനേജര്‍ ഇന്‍വെസ്റ്റെക് പ്രവചിച്ചു. നിലവിലെ താരിഫ് നിരക്കില്‍ നിന്നും 8 ശതമാനം വര്‍ദ്ധനവാണ് ഇത്. ഹീറ്റിംഗ് ഓണാക്കി വെയ്ക്കുന്ന ഘട്ടത്തിലാണ് കുടുംബ ബജറ്റില്‍ സമ്മര്‍ദം ഉയര്‍ത്തി ഈ നീക്കം വരുന്നത്. അടുത്ത മാസം ബില്‍ നിരക്കുകള്‍ താഴുന്നത്

Full Story
  05-09-2023
യുകെയിലെ സ്‌കൂളുകളുകള്‍ അപകടത്തില്‍, വിദ്യാര്‍ഥികള്‍ പുറത്തിരുന്ന് പഠിക്കേണ്ടി വരും

ലണ്ടന്‍: ലോക്ക്ഡൗണ്‍ പഠനം വിദ്യാര്‍ത്ഥികളുടെ ഭാവിജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് മഹാമാരി മൂലം ഈ അവസ്ഥ നേരിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്. ആര്‍എഎസി കോണ്‍ക്രീറ്റ് സുരക്ഷ മൂലം ക്ലാസ്മുറികള്‍ തകര്‍ന്നുവീഴുമെന്ന അവസ്ഥയില്‍ വിദ്യാര്‍ത്ഥികളെ പുറത്തിരുത്തി പഠിപ്പിക്കാനാണ് സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്. ഇതിന് സാധിക്കാത്ത സ്‌കൂളുകളാകട്ടെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുകയും, വിദ്യാര്‍ത്ഥികള്‍ 2024 വരെയെങ്കിലും വീടുകളില്‍ കുടുങ്ങുകയും ചെയ്യും. കോണ്‍ക്രീറ്റ് സുരക്ഷിതമാക്കാന്‍ കാലതാമസം നേരിട്ടാല്‍ തടസ്സങ്ങള്‍ 2025 വരെ നീളാനും സാധ്യതയുള്ളതായി ഹെഡ്ടീച്ചര്‍ മുന്നറിയിപ്പ്

Full Story
  05-09-2023
മഴ പെയ്യാത്ത ദിവസങ്ങളില്‍ യുകെയിലെ വാട്ടര്‍കമ്പനികള്‍ പുഴകളിലേക്ക് മാലിന്യമൊഴുക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ വാട്ടര്‍ കമ്പനികളുടെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അതായത് മഴ പെയ്യാത്ത ദിവസങ്ങളില്‍ രാജ്യത്തെ മൂന്ന് പ്രധാനപ്പെട്ട വാട്ടര്‍ കമ്പനികള്‍ മാലിന്യമൊഴുക്കി വിട്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഡ്രൈ സ്പില്ലിംഗ് എന്നാണീ പ്രവൃത്തി അറിയപ്പെടുന്നത്. ജലസ്രോതസ്സുകളിലേക്ക് വന്‍ തോതില്‍ മാലിന്യം കലര്‍ത്തുന്ന ഈ പ്രവൃത്തി യുകെയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിനെ അവഗണിച്ചാണ് വാട്ടര്‍ കമ്പനികള്‍ ഈ പരിസ്ഥിതി വിരുദ്ധ പ്രവൃത്തി നടത്തുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം വാട്ടര്‍ കമ്പനികള്‍ നൂറോളം പ്രാവശ്യമാണ്

Full Story
  05-09-2023
യുകെയില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്ന് യുവതലമുറ

ലണ്ടന്‍: യുകെയില്‍ രാജാധിപത്യം തുടരുന്ന കാര്യത്തില്‍ തലമുറകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് വെളിപ്പെടുത്തുന്ന നിര്‍ണായക യുഗോവ് ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത് വന്നു. അതായത് പ്രായമായവര്‍ രാജാധിപത്യത്തെ അനുകൂലിക്കുമ്പോള്‍ പ്രായം കുറഞ്ഞവര്‍ ഇതിനോട് അത്രക്ക് അനുഭാവം പുലര്‍ത്തുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 18 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവരില്‍ വെറും 30 ശതമാനം പേര്‍ മാത്രമാണ് രാജാധിപത്യം ബ്രിട്ടന് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളൂ. എന്നാല്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 77 ശതമാനം പേരാണ് രാജാധിപത്യത്തെ പിന്തുണക്കുന്നതെന്നും ഈ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികം അടുക്കുന്ന വേളയില്‍

Full Story
  05-09-2023
യുകെയില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസിലേക്ക്, താപനില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഈ ആഴ്ചയുടെ മധ്യത്തില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും പ്രഖ്യാപിച്ച് അധികൃതര്‍ രംഗത്തെത്തി. ദി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഇത് സംബന്ധിച്ച യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണി വരെയാണ് ഇംഗ്ലണ്ടിലെ ഏഴ് റീജിയണുകളിലുടനീളം ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായമായവരും നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഈ അവസരത്തില്‍ അധികം മുന്‍കരുതലുകളെടുക്കണമെന്നാണ് ആരോഗ്യ മുന്നറിയിപ്പ്. രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന അവസരത്തില്‍ വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിന്റെയും

Full Story
[168][169][170][171][172]
 
-->




 
Close Window