|
|
|
|
|
| സംഘര്‍ഷം ഇസ്രയേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പാലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ |
ലണ്ടന്‍: ഗാസയിലെ സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നുവെന്നും, ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്നും യുകെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തിയ അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ഈ തീരുമാനം. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ തീരുമാനം. ഗാസയില്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ പട്ടിണിമൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ നിസ്സംഗത പുലര്‍ത്തുന്നത് ചര്‍ച്ചയാകുന്ന സാഹചര്യം കൂടിയുണ്ട്.
അടിയന്തിരമായി ഇസ്രായേല്‍ |
|
Full Story
|
|
|
|
|
|
|
| ഡയാന അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് വില്യമിനും ഹാരിക്കും ലഭിക്കില്ല |
ലണ്ടന്‍: വില്യം, ഹാരി രാജകുമാരന്മാരെ സംബന്ധിച്ച് ഏറെ വൈകാരിക ബന്ധമുള്ള മണ്ണാണ് അള്‍തോര്‍പ്പ് എസ്റ്റേറ്റിന്റേത്. പ്രിയപ്പെട്ട അമ്മ ഡയാന രാജകുമാരി നിത്യവിശ്രമം കൊള്ളുന്ന ഭൂമി. അമ്മയുടെ ബാല്യകാലവും ഈ എസ്റ്റേറ്റിലായിരുന്നതെന്നത് ഇരുവര്‍ക്കും അള്‍തോര്‍പ്പ് എസ്റ്റേറ്റ് ഏറെ പ്രിയപ്പെട്ടതായി മാറ്റുന്നു. 1997ല്‍ ഡയാന രാജകുമാരി അന്തരിച്ചപ്പോള്‍ പാരമ്പര്യ സ്വത്തായി ഡയാനയുടെ സ്വകാര്യ വസ്തുക്കള്‍ പലതും മക്കള്‍ക്ക് ലഭിച്ചു. പക്ഷേ ഡയാനയുടെ ബാല്യകാല വസതിയും ഇരുവരുടെയും ഹൃദയത്തില്‍ സവിശേഷ ഇടമുള്ള അള്‍തോര്‍പ്പ് എസ്റ്റേറ്റ് അവര്‍ക്ക് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ തണലില്‍ അള്‍തോര്‍പ്പ് എസ്റ്റേറ്റ് 1508 മുതല്‍ സ്‌പെന്‍സര്‍ |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍/മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂണ്‍ ആറിന് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ എത്തിക്കും. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി.ടി. ദീപുവിന്റെ (47) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 8.55 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുക. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിലെ കുടുംബ വീട്ടില്‍ എത്തിക്കും. അന്ന് തന്നെ മൃതദേഹം സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ദീപു ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ ഒന്‍പതിനാണ് മാഞ്ചസ്റ്ററില്‍ നിന്നും ദുബായ് വഴിയുള്ള |
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘനാഥ് ദേശായി അന്തരിച്ചു |
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും ബ്രിട്ടനിലെ പ്രഭുസഭാംഗവുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് മുന്‍ അധ്യാപകനാണ്. മാര്‍ക്‌സിയന്‍ ഇക്കണോമിക്‌സില്‍ വിദഗ്ധനായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ 1940ലാണു ജനനം. 1963ല്‍ ബ്രിട്ടനിലേക്കു കുടിയേറി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപിച്ചു. മാനവ വികസന സൂചികയുടെ സ്രഷ്ടാക്കളിലൊരാളാണ്. 1986 മുതല്‍ 1992 വരെ ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പ്രഭുസഭയില്‍ അംഗമായി. 2020ല്‍ ലേബര്‍ പാര്‍ട്ടി വിട്ടു. 2008ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ഇന്ത്യ ആദരിച്ചു.< |
|
Full Story
|
|
|
|
|
|
|
| ബസില്‍ വച്ച് ഇന്ത്യക്കാരന്റെ മുഖമിടിച്ചു തകര്‍ത്ത് അയര്‍ലണ്ട് സ്വദേശി |
ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സമീപകാലത്തായി ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ മുന്‍പ് സമാനമായ ഒരു സംഭവം അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ബസ് യാത്രയ്ക്കിടയില്‍ ഇന്ത്യന്‍ യുവാവിനെ ഡബ്ലിന്‍ സ്വദേശിയായ കൗമാരക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നെങ്കിലും പിന്നീടത് നീക്കം ചെയ്യപ്പെട്ടു.
ക്രൂരമായ ആക്രമണം നടന്നത് ഡബ്ലിനിലെ ഒരു ബസ് യാത്രയ്ക്കിടെയാണ്. |
|
Full Story
|
|
|
|
|
|
|
| മൊബൈല്‍ മോഷണത്തില്‍ മുന്നേറി ബ്രിട്ടന്‍ |
ലണ്ടന്‍: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗ്രേറ്റ് ബ്രിട്ടണിലും വടക്കന്‍ അയര്‍ലന്‍ഡിലും മൊബൈല്‍ ഫോണ്‍ മോഷണക്കേസുകളില്‍ 400% വര്‍ദ്ധനവുണ്ടായതായി പുതിയ ഗവേഷണങ്ങള്‍. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ട്രേഡ് സമാഹരിച്ച ഡാറ്റ പ്രകാരം, യൂറോപ്പിലുടനീളമുള്ള അഞ്ചില്‍ രണ്ട് ഫോണ്‍ മോഷണ ക്ലെയിമുകളും ബ്രിട്ടനില്‍ നിന്നാണ് വരുന്നത്. സ്‌ക്വയര്‍ട്രേഡിന്റെ പന്ത്രണ്ട് യൂറോപ്യന്‍ വിപണികളിലുടനീളമുള്ള പഠനത്തില്‍, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ 10% മാത്രമാണ് ബ്രിട്ടീഷുകാരെങ്കിലും മൊത്തം മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39% ബ്രിട്ടനിലാണ് നടന്നതെന്ന് കണ്ടെത്തി.
2021 ജൂണ്‍ മുതല്‍ ബ്രിട്ടനില്‍ മൊബൈല്‍ ഫോണ്‍ മോഷണ പരാതികള്‍ 425% |
|
Full Story
|
|
|
|
|
|
|
| കുട്ടികളുടെ പീഡന ദൃശ്യങ്ങളുമായി പിടിയിലായ അഭയാര്‍ഥി യുവാവിന് ശിക്ഷയില്ല |
ലണ്ടന്‍: മൊബൈല്‍ ഫോണില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വച്ച യെമന്‍ സ്വദേശി ഒസാമ അല്‍-ഹദ്ദാദിന്റെ (26) ജയില്‍ ശിക്ഷയും നാടുകടത്തലും കോടതി ഒഴിവാക്കി. വിധി കേട്ട് പുറത്തുവന്ന ഒസാമ കോടതിക്ക് പുറത്ത് തംബ്സ് അപ്പ് കാണിക്കുന്നത് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2024 ജനുവരിയില്‍ ഈജിപ്തിലെ കെയ്‌റോയില്‍ നിന്ന് ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഒസാമ അല്‍-ഹദ്ദാദിന്റെ ഫോണില്‍ നിന്ന് ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ മൂന്ന് വിഡിയോകള്‍ പിടിച്ചെടുത്തത്.
അഭയാര്‍ഥി എന്ന നിലയിലുള്ള പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഒരാള്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ അപമാനിച്ച് ഡൊണള്‍ഡ് ട്രംപ് |
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും തമ്മിലുള്ള വാക്‌പോര് ട്രംപിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പു കാലം മുതല്‍ തുടങ്ങിയതാണ്. ട്രംപിന്റെ ആദ്യത്തെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രതിഷേധക്കാര്‍ക്ക് പ്രോത്സാഹനം നല്‍കിയും ട്രംപിനെ കോമാളിയാക്കി ചിത്രീകരിക്കുന്ന ബലൂണ്‍ ഉയര്‍ത്താന്‍ അനുമതി നല്‍കിയുമെല്ലാം മേയര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയെന്നോണം സാദിഖ് ഖാനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ട്രംപ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വൃത്തികെട്ടവനാണെന്നും കഴിവുകുറഞ്ഞവനാണെന്നുമാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.
സ്‌കോട്ലന്‍ഡിലെ നാലുദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനടിടെ |
|
Full Story
|
|
|
|
| |