|
|
|
|
|
| സമരകാലത്ത് ആയിരം രോഗികള്‍ക്ക് അധികമായി ചികിത്സ ലഭ്യമാക്കി |
ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ സമര കാലത്തേക്കാള്‍ 10,000 രോഗികള്‍ക്ക് അധികമായി ഇത്തവണ ചികിത്സ നല്‍കാനായി .നേരത്തേ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയില്‍ 93 ശതമാനവും കൃത്യ സമയത്ത് തന്നെ നടത്തി. മൂന്നിലൊന്നില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച അവസാനിച്ച സമരത്തില്‍ ആയിരക്കണക്കിന് റെസിഡന്റ് ഡോക്ടര്‍മാര്‍ പങ്കെടുത്തു. മുന്‍ സമരവുമായി താരതമ്യം ചെയ്യുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ |
|
Full Story
|
|
|
|
|
|
|
| വിജനമായ സ്ഥലങ്ങളില്‍ പോകരുത്, അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് |
ഡബ്ലിന്‍: വിജനമായ സ്ഥലങ്ങളിലേക്ക് പോകരുത്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍... അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ലിനിടെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ഇന്ത്യക്കാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷ മുന്നറിയിപ്പ്.
അടുത്തിടെയായി അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യത്തില്‍ എംബസി അയര്‍ലണ്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ അടിച്ചമര്‍ത്തല്‍ രാജ്യമെന്ന് ബ്രിട്ടന്‍, ഇന്റര്‍പോള്‍ റെഡ് നോട്ടീസ് സംവിധാനം ദുരുപയോഗം ചെയ്യുന്നു |
ലണ്ടന്‍: അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്ററി റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്ത്യയെയും പരാമര്‍ശിക്കുന്നു. യുകെയിലെ രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ രാജ്യാന്തര അടിച്ചമര്‍ത്തല്‍ |
|
Full Story
|
|
|
|
|
|
|
| മലയാളി യുവതിക്ക് വാര്‍വിക് സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് |
ഇരിട്ടി: പുന്നാട് സ്വദേശിനിക്ക് യുകെയിലെ വാര്‍വിക് സര്‍വകലാശാലയില്‍ രണ്ടുകോടി രൂപയുടെ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. പുന്നാട് നന്ദനത്തില്‍ മഞ്ജിമാ അഞ്ജനയ്ക്കാണ് പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ നാലുവര്‍ഷത്തെ ഗവേഷണത്തിന് രണ്ടുകോടിയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഒക്ടോബര്‍ ആദ്യം സര്‍വകലാശാലയില്‍ എത്താനാണ് നിര്‍ദേശം. യുകെ സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 25 ലക്ഷം രൂപ വീതം ഫീസും 20 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ മുത്തച്ഛന്റെ പ്രോത്സാഹനമാണ് ഈ വിഷയം |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ കുറ്റവാളികളുടെയും ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍ |
ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്ക്കേണ്ടെന്ന കടുത്ത തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം |
|
Full Story
|
|
|
|
|
|
|
| ജിപി റഫറല്‍ ലഭിച്ചിട്ടും യാതൊരു ചികിത്സയും കിട്ടാതെ എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത് മൂന്നു മില്യണ്‍ പേര്‍ |
ലണ്ടന്‍: എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് ദശലക്ഷക്കണക്കിനു ആയി കുതിയ്ക്കുകയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളത് ആറ് മില്ല്യണ്‍ പേര്‍ ആണെങ്കില്‍ ജിപി റഫറല്‍ ലഭിച്ച ശേഷം യാതൊരു ചികിത്സയും കിട്ടാതെയുള്ളവരുടെ എണ്ണം മൂന്ന് മില്ല്യണ്‍ പേര്‍ ആകുകയും ചെയ്തു. സാധാരണ എന്‍എച്ച്എസിലേക്ക് റഫര്‍ ചെയ്താല്‍ അപ്പോയിന്റ്മെന്റ് ലഭിക്കുന്നതാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ ഒരു സ്ഥാനവും കിട്ടാതെ ലക്ഷക്കണക്കിന് രോഗികള്‍ കഴിയുന്നുണ്ടെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6 മില്ല്യണ്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ട ശേഷം ഒരു ചികിത്സയും ലഭിച്ചിട്ടില്ലെന്ന് |
|
Full Story
|
|
|
|
|
|
|
| കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം |
ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു അവരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ കടുത്ത പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധത തെറ്റാണെന്ന് അനുകൂലിര്രുന്നവരും പറയുന്നു. ഹാംപ്ഷയര്‍, സൗത്ത്സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റത്തെ അനുകൂലിക്കുന്നവരെത്തി.
പോര്‍ട്ട്‌സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ |
|
Full Story
|
|
|
|
|
|
|
| ശ്രീ ബുദ്ധന്റെ തിരുശേഷിപ്പുകള്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറി |
ലണ്ടന്‍: ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകള്‍ 127 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയത് രാജ്യത്തിന് അഭിമാന നിമിഷമായി. ബുദ്ധനുമായും അദ്ദേഹത്തിന്റെ മഹത്തായ പഠിപ്പിക്കലുകളുമായും ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള ബന്ധം ഈ വിശുദ്ധ തിരുശേഷിപ്പുകള്‍ അടിവരയിടുന്നു. ഇത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു.പിപ്രഹ്വ തിരുശേഷിപ്പുകള്‍ 1898-ല്‍ കണ്ടെത്തിയെങ്കിലും കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയിരുന്നു. ഈ വര്‍ഷം ആദ്യം ഒരു അന്താരാഷ്ട്ര ലേലത്തില്‍ അവ പ്രത്യക്ഷപ്പെട്ടപ്പോള്‍, അവ നാട്ടില്‍ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ |
|
Full Story
|
|
|
|
| |