Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  25-07-2025
ലണ്ടനില്‍ മോദിക്ക് ഊഷ്മള സ്വീകരണം

ലണ്ടന്‍: വിദേശയാത്രയുടെ ആദ്യ ഘട്ടത്തില്‍ വ്യാഴാഴ്ച ലണ്ടനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ സമൂഹം ഊഷ്മളമായി വരവേറ്റു. പ്രധാനമന്ത്രി മോദിയുടെ വരവിനായി കൈകളില്‍ ത്രിവര്‍ണ്ണ പതാകയുമായി ആവേശത്തോടെ ക്യൂവില്‍ ആളുകള്‍ നില്‍ക്കുന്നത് കാണാനാകുമായിരുന്നു.തുടര്‍ന്ന് ജനങ്ങള്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ത്യയുടെ പുരോഗതിയോടുള്ള അവരുടെ സ്‌നേഹവും സമര്‍പ്പണവും ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് തന്റെ എക്‌സ് അക്കൗണ്ടില്‍ വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിനു പുറമെ പ്രധാനമന്ത്രി മോദി എക്‌സില്‍ സ്വാഗതത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.അതേ സമയം പ്രധാനമന്ത്രി

Full Story
  25-07-2025
ഇന്ത്യ-യുകെ സമഗ്ര സഹകരണത്തിന് വിഷന്‍ 2035

ന്യൂഡല്‍ഹി: പ്രധാന മേഖലകളില്‍ പത്ത് വര്‍ഷത്തെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യ-യുകെ വിഷന്‍ 2035ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമറും അംഗീകാരം നല്‍കി.സമ്പദ്വ്യവസ്ഥ, വളര്‍ച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവര്‍ത്തനം, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് സഹകരണം. ഇരു പ്രധാനമന്ത്രിമാരും നേരിട്ട് മേല്‍നോട്ടം നല്‍കും.സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രി തലത്തില്‍ അവലോകനം. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട വ്യാപാര കരാറിനെ അടിസ്ഥാനമാക്കിയാണ് ഇതു

Full Story
  25-07-2025
ഇന്ത്യ-യുകെ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നേട്ടങ്ങള്‍ ഇതെല്ലാം

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം 3,400 കോടി ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷ. ഇന്ത്യയില്‍നിന്ന് യുകെയിലേക്കുള്ള 99 ശതമാനം കയറ്റുമതിയുടെയും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യന്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ലാഭം വര്‍ധിക്കും. യുകെയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിര്‍മാണ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും ലഭിക്കും. ന്മയുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങള്‍, സൗന്ദര്യവര്‍ധക

Full Story
  25-07-2025
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും, കേരളത്തിന് നേട്ടം

ലണ്ടന്‍: സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യുകെ സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചത്. മോദിയുടെയും യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്ന കരാര്‍ ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും

Full Story
  24-07-2025
സമ്പന്നര്‍ കൂട്ടത്തോടെ നാടുവിടുന്നു, ബ്രിട്ടന്‍ തകരുന്നു

ദുബായ്: ഒരുകാലത്ത് സമ്പന്നരുടെ ഈറ്റില്ലമായിരുന്നു ബ്രിട്ടീഷ് നഗരങ്ങളായ ബെര്‍മിംഗ്ഹാമും ലണ്ടനുമെല്ലാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ധനികരെല്ലാം ബ്രിട്ടന്‍ വിട്ടുപോകുന്നു. സമീപകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കാരങ്ങളാണ് കാരണം. ഇതില്‍ എടുത്തു പറയേണ്ട കാര്യം, ഇങ്ങനെ പോകുന്നവര്‍ എത്തുന്നത് യുഎഇയിലേക്കാണ് എന്നതാണ്. ഏറ്റവും ഒടുവില്‍ ബ്രിട്ടന്‍ വിട്ട് യുഎഇയില്‍ താമസിക്കാനെത്തുന്നത് ജോണ്‍ ഫ്രഡ്രിക്സണ്‍ ആണ്. ലോകത്തെ അറിയപ്പെട്ട കപ്പല്‍ മുതലാളിയാണ് ഇദ്ദേഹം. ലോകത്തെ ഏറ്റവും വലിയ എണ്ണ ടാങ്കറിന്റെ ഉടമ. നോര്‍വെ വംശജനായ ഇദ്ദേഹം ബ്രിട്ടനിലെ ഒമ്പതാമത്തെ പണക്കാരനാണ്. കോടികള്‍ വിലമതിക്കുന്ന ജോര്‍ജിയന്‍

Full Story
  24-07-2025
കാറുകള്‍, വിസ്‌കി എന്നിവയ്ക്ക് വില കുറയും, സാമൂഹിക സുരക്ഷാ നികുതി ചുമത്തുന്നത് ഒഴിവാക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്, ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍

Full Story
  24-07-2025
തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് ബ്രിട്ടന്‍, സമ്മാനം നല്‍കി ബ്രിട്ടീഷ് സൈനികര്‍

ലണ്ടന്‍: ബ്രിട്ടിഷ് എഫ് 35 ബി വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത് മുതല്‍ തകരാറുകള്‍ പരിഹരിച്ചു മടങ്ങുന്നതുവരെ പൂര്‍ണ സഹായം നല്‍കിയ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് നന്ദി പറഞ്ഞ് യുകെ സൈനികര്‍ മടങ്ങി. യുകെ റോയല്‍ എയര്‍ഫോഴ്‌സ് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് തോം സോയര്‍ നേരിട്ടെത്തി എയര്‍പോര്‍ട്ട് അധികൃതരെ നന്ദി അറിയിച്ചു. റോയല്‍ എയര്‍ഫോഴ്‌സിന്റെ ഉപഹാരവും കൈമാറി.

എഫ് 35ന്റെ ഒരു ചിത്രമുള്‍പ്പെടെയാണ് യുകെ സൈനികര്‍ വിമാനത്താവളത്തിനു ഉപഹാരമായി നല്‍കിയത്. രാത്രി ഒമ്പതരയോടെ 17 അംഗ സംഘം റോയല്‍ എയര്‍ഫോഴ്‌സിന്റെ എ 400 വിമാനത്തിലാണ് സൈനികര്‍ മടങ്ങിയത്. സംഘാംഗങ്ങളെയും വിമാനം കെട്ടിവലിക്കാന്‍ എത്തിച്ച ഉപകരണങ്ങളും ഈ

Full Story
  24-07-2025
പാസ്‌പോര്‍ട്ട് മൂല്യത്തില്‍ യുകെ അഞ്ചാം സ്ഥാനത്ത്, ഇന്ത്യയ്ക്ക് എഴുപത്തിയേഴാം സ്ഥാനത്ത്

ബര്‍ലിന്‍: പാസ്പോര്‍ട്ടിന്റെ മൂല്യത്തിന്റെ (സൂചിക) പട്ടികയില്‍ ആഗോള റാങ്കിങ്ങില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി. സിംഗപ്പൂരിന്റെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാനാകുന്നത് 193 രാജ്യങ്ങളിലേക്കാണ്. സിംഗപ്പൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 190 രാജ്യങ്ങളുമായി ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം നേടി. യൂറോപ്പിന്റെ സാമ്പത്തിക എന്‍ജിനായ ജര്‍മനിക്ക് ഇത്തവണ റാങ്കിങ്ങില്‍ സ്ഥാനചലനം ഉണ്ടായി. മൂന്നാം സ്ഥാനത്താണുള്ളത്. അതേസമയം ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ജര്‍മനിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു. ഈ രാജ്യക്കാര്‍ക്ക് 189

Full Story
[171][172][173][174][175]
 
-->




 
Close Window