Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നേട്ടങ്ങള്‍ ഇതെല്ലാം
reporter

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തില്‍ പ്രതിവര്‍ഷം 3,400 കോടി ഡോളറിന്റെ (ഏകദേശം 2.9 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷ. ഇന്ത്യയില്‍നിന്ന് യുകെയിലേക്കുള്ള 99 ശതമാനം കയറ്റുമതിയുടെയും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യന്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ലാഭം വര്‍ധിക്കും. യുകെയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന നിര്‍മാണ ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും ലഭിക്കും. ന്മയുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചോക്ലേറ്റ്, ബിസ്‌കറ്റ്, സാല്‍മണ്‍ മത്സ്യം, കാര്‍ എന്നിവയുടെ തീരുവ 15 ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമാകുന്നതോടെ ഇവയുടെ വില കുറയും.

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിത്തീരുവ 110 ശതമാനത്തില്‍നിന്ന് 10 ശതമാനമാക്കുന്നതോടെ ഇവയുടെയും വില കുറയും. ബ്രിട്ടിഷ് വിസ്‌കിക്കുള്ള ഇറക്കുമതിത്തീരുവ 150ല്‍നിന്ന് 75 ശതമാനമായും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായും കുറയ്ക്കും. ഇതോടെ യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ്‌കി ഇറക്കുമതി എളുപ്പമാകും. യുകെയില്‍ ഓഫിസ് ഇല്ലെങ്കിലും 2 വര്‍ഷം വരെ അവിടുത്തെ 35 മേഖലകളില്‍ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രതിവര്‍ഷം 60,000ത്തിലേറെ ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് യുകെ സോഷ്യല്‍ സെക്യൂരിറ്റി വിഹിതം അടയ്ക്കുന്നതിന് 3 വര്‍ഷം ഇളവ്. ഷെഫ്, യോഗ അധ്യാപകര്‍, സംഗീതജ്ഞര്‍, മറ്റു കരാറിടസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നതിനും ജോലി ലഭിക്കുന്നതിനും സഹായം.

 
Other News in this category

 
 




 
Close Window