Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  24-07-2025
അഹമ്മദാബാദ് അപകടത്തില്‍ കൈമാറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ തെറ്റുണ്ടെന്ന് ബ്രിട്ടീഷ് കുടുംബങ്ങള്‍

ലണ്ടന്‍/ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12ന് തകര്‍ന്നുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ തെറ്റുണ്ടായെന്ന് കുടുംബങ്ങളുടെ ആരോപണം. കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ജയിംസ് ഹീലിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ രണ്ട് പെട്ടികളിലായി അയച്ച മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് തെളിഞ്ഞതായി കുടുംബങ്ങള്‍ പറയുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച ഇന്ത്യന്‍ സര്‍ക്കാര്‍, ആശങ്കകളും പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യുകെ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നിലവിലുള്ള

Full Story
  23-07-2025
ഇന്ത്യ-യുകെ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്, ബ്രിട്ടീഷ് വിസ്‌കി ഉള്‍പ്പെടെ താരിഫ് ഇളവ്

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ കരാറില്‍ ഒപ്പുവയ്ക്കും. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലദ്വീപ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. മാലദിലീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി യുകെയില്‍ സുപ്രധാനമായ വ്യാപാര കരാറില്‍ നാളെ ഒപ്പുവയ്ക്കും. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിസ്‌കി, കാറുകള്‍, ചില ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമ്പോള്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും തുകല്‍, പാദരക്ഷകള്‍ തുടങ്ങിയ

Full Story
  23-07-2025
ഖാലിസ്ഥാന്‍ ഭീകരരുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡല്‍ഹി: ബ്രിട്ടണിലെ ഖാലിസ്ഥാന്‍ ഭീകരരുടെ സാന്നിധ്യം ?ഗൗരവമേറിയ വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഖാലിസ്ഥാന്‍ ഭീകരരെ കൈമാറുന്നതുമായി സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഖാലിസ്ഥാന്‍ ഭീകരരുട സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ, മാലിദ്വീപ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലിയെയും കൂറയെയും തുരത്തുകൂടുതല്‍ അറിയുക''ഖാലിസ്ഥാനി ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചും ഖാലിസ്ഥാനി ഭീകരരുമായി ബന്ധമുള്ള ആളുകളെ കുറിച്ചും യുകെയിലെ ഞങ്ങളുടെ

Full Story
  23-07-2025
തൊഴില്‍ വിസ കിട്ടാന്‍ ഇനി ബിരുദം വേണം, കുടിയേറ്റ നിയമം കര്‍ശനമാക്കി യുകെ

ലണ്ടന്‍: തൊഴില്‍ വീസ അപേക്ഷകര്‍ക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കം, കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നിബന്ധനകളുള്‍പ്പെടുന്ന പുതിയ വീസ ചട്ടങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചു. ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാകും. അതേസമയം, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ല. ജൂലൈ 22ന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ നിലവില്‍ വരും. മേയില്‍ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങള്‍. വിദഗ്ധ തൊഴില്‍ മേഖലയ്ക്ക് ഉയര്‍ന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. ഷെഫ് ഉള്‍പ്പെടെ നൂറിലേറെ ജോലികളെ തൊഴിലാളിക്ഷാമ പട്ടികയില്‍നിന്ന് ഒഴിവാക്കും. കുറഞ്ഞ ശമ്പളമുള്ള പല ജോലികള്‍ക്കും ഇനി

Full Story
  23-07-2025
റോസി റോഷിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി, വിടവാങ്ങിയത് വില്യം രാജകുമാരന്മാരുടെ ബന്ധു

ലണ്ടന്‍: ഹാരി, വില്യം രാജകുമാരന്മാരുടെ കസിനും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷിനെ (20) മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം 14ന് വില്‍റ്റ്ഷയറിലെ മാല്‍മെസ്ബറിക്ക് സമീപമുള്ള നോര്‍ട്ടണിലുള്ള കുടുംബ വീട്ടിലാണ് റോസിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് റോസിയെ അമ്മ പിപ്പയും സഹോദരി അഗതയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാര്‍ഥിനിയായിരുന്നു റോസി. റോസിയുടെ

Full Story
  23-07-2025
ഇന്ത്യക്കാരനു നേരെ വംശീയാക്രമണം, പ്രതിഷേധം ശക്തം

ഡബ്ലിന്‍: മൂന്നാഴ്ച മുന്‍പ് അയര്‍ലന്‍ഡിലെത്തിയ ഇന്ത്യക്കാരന് നേരെ ടാലാഗ്റ്റില്‍ വംശീയ ആക്രമണം നടന്നതായി ആരോപണം. 40 വയസ്സുകാരനായ ഇന്ത്യക്കാരന്റെ വസ്ത്രം ആക്രമികള്‍ അരയ്ക്ക് താഴേക്ക് അഴിച്ചുമാറ്റി. മുഖത്തും കൈകളിലും കാലുകളിലും ഗുരുതരമായ പരുക്കേറ്റ ഇയാള്‍ ടാലാഗ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഓണ്‍ലൈനില്‍ പ്രചരിച്ച ചിത്രങ്ങളില്‍ രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് ഇന്ത്യക്കാരനെ കാണുന്നത്. ടാലാഗ്റ്റിലെ പാര്‍ക്ക്ഹില്‍ റോഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഐറിഷ് നാഷനല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യക്കാരന്‍ കുട്ടികളോട് മോശമായി പെരുമാറിയത് കൊണ്ടാണ്

Full Story
  22-07-2025
ബോട്ടുകള്‍ വഴി വരുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന

ലണ്ടന്‍: യുകെയ്ക്ക് തലവേദനയായി അനധികൃത കുടിയേറ്റക്കാരുടെ വരവ് കൂടുന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാന്‍ കൊണ്ടുവന്ന പദ്ധതികള്‍ വിജയിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബോട്ടുകളില്‍ എത്തിയവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം അമ്പതു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

2025 ല്‍ ഇതുവരെ 21000 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ തടയുന്നത് പരാജയപ്പെട്ടതോടെ വീണ്ടും വിമര്‍ശനമുയരുകയാണ്. ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചടയ്ക്കാനുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും

Full Story
  22-07-2025
അഞ്ചു ദിവസത്തെ ഡോക്ടര്‍മാരുടെ സമരം വഴി എന്‍എച്ച്എസിന് നഷ്ടം 87 മില്യണ്‍ പൗണ്ട് നഷ്ടം

ലണ്ടന്‍: അഞ്ചു ദിവസത്തെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് രോഗികള്‍ക്കും എന്‍എച്ച്എസിനും കനത്ത ആഘാതമായി മാറുമെന്ന് മുന്നറിയിപ്പ്. പണിമുടക്കുമ്പോള്‍ ഇത് രോഗികള്‍ക്ക് കനത്ത ദുരിതമാണ് സമ്മാനിക്കുക. ചികിത്സകളും, ഓപ്പറേഷനും ഉള്‍പ്പെടെ മുടങ്ങും. രോഗികളുടെ ആവലാതികള്‍ക്ക് പരിഹാരം നല്‍കാന്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ക്കും. എന്നാല്‍ ഇതൊന്നും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വിഘാതമല്ല. 29% വര്‍ദ്ധന കിട്ടാതെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. അഞ്ച് ദിവസം പണിമുടക്കുമ്പോള്‍ ഏകദേശം 250,000 എന്‍എച്ച്എസ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കുകയോ, മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്‍എച്ച്എസിന് 87

Full Story
[172][173][174][175][176]
 
-->




 
Close Window