|
|
|
|
|
| ഹിന്ദി സംസാരിച്ചത് ഇഷ്ടമായില്ല, ഇന്ത്യന്‍ വംശജരെ നേരിടണമെന്ന് ബ്രിട്ടീഷ് യുവതി |
ലണ്ടന്‍: ലണ്ടന്‍ വിമാനത്താവളത്തിലെ വസ്ത്രവ്യാപാര ശാലയില്‍ ഹിന്ദി സംസാരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് കടയിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നേരെ പരാതിയുമായി രംഗത്തെത്തിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും പരാതി നല്‍കിയ ശേഷം ലൂസി പറഞ്ഞു.
തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ലൂസി സംഭവം തുറന്നുപറഞ്ഞത്. ലണ്ടന്‍ എയര്‍പ്പോര്‍ട്ടിനുള്ളിലെ മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍ എന്ന വസ്ത്രവ്യാപാര ശാലയില്‍ പര്‍ച്ചേസിനായി കയറിയതായിരുന്നു ലൂസി. ഇതിനിടെ അവിടെയുള്ള ഇന്ത്യന്‍ വംശജരായ |
|
Full Story
|
|
|
|
|
|
|
| രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടന്‍ കൈമാറി |
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കേസിനും നിര്‍ണായക വഴിത്തിരിവ്. ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി ഭാരതത്തിന് കൈമാറി.ബിജെപി പ്രവര്‍ത്തകന്‍ ആയ വിഘ്നേഷ് ശിവിര്‍ അലഹബാദ് കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു.കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള പൗരത്വ സെല്ലിനോട് വിശദീകരണം ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണത്തിന് ബ്രിട്ടീഷ്ഭരണകൂടത്തെ സമീപിച്ചു. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളിയുടെ ദുഃഖത്തില്‍ മലയാളി സമൂഹം |
ഷാര്‍ജ: യുഎഇയില്‍ ജനിച്ച് വളര്‍ന്ന മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചത് പ്രവാസി സമൂഹത്തില്‍ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാര്‍ജ റോയല്‍ ഫ്‌ലൈറ്റില്‍ അക്കൗണ്ട്‌സ് മാനേജരുമായ ജസ്റ്റിന്‍ -വിന്‍സി ജസ്റ്റിന്‍ ദമ്പതികളുടെ മകന്‍ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്‌സണ്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെ സംസ്‌കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും ജസ്റ്റിന്‍ പറഞ്ഞു.
ഷാര്‍ജ നാഷനല്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍: മരുന്നുകളുടെ വില വര്‍ധിക്കുമെന്ന് ആശങ്ക |
ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ബൗദ്ധിക സ്വത്തവകാശവുമായി (ഐപിആര്‍) ബന്ധപ്പെട്ട വ്യവസ്ഥ ഇന്ത്യയില്‍ ന്യായമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. എന്നാല്‍, ഇതില്‍ അടിസ്ഥാനമില്ലെന്നും ലൈസന്‍സിങ് വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പേറ്റന്റുള്ള വിദേശകമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് സ്വാഭാവികമായും വില ഉയര്‍ന്ന തോതിലായിരിക്കും. അടിയന്തര സാഹചര്യങ്ങളിലും പൊതുജനാരോഗ്യം ഭീഷണി നേരിടുമ്പോഴും മറ്റു കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയനുസരിച്ച് ഇതിന്റെ ജനറിക് പതിപ്പ് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി |
|
Full Story
|
|
|
|
|
|
|
| ട്രംപിനെ വധിക്കുമെന്ന് വിമാനത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍ |
ലണ്ടന്‍: വിമാനം ബോംബുവച്ച് തകര്‍ക്കുമെന്ന് യാത്രക്കാരന്റെ ഭീഷണി. ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്നു ഗ്ലാസ്ഗോയിലേക്കുള്ള ഈസിജെറ്റ് വിമാനത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. 'വിമാനം ഞാന്‍ ബോംബിടും' എന്ന് യാത്രക്കാരന്‍ വിളിച്ചുപറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും യാത്രക്കാരന്‍ പറയുന്നത് വിഡിയോയിലുണ്ട്. ഒരു യാത്രക്കാരന്‍ അയാളെ കീഴ്‌പ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. ഗ്ലാസ്ഗോയില്‍ വിമാനം ഇറങ്ങിയപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 41 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. അന്വേഷണം |
|
Full Story
|
|
|
|
|
|
|
| 21 ലക്ഷം രൂപ നല്‍കി ഡബിള്‍ ഡക്കര്‍ ബസ് വാങ്ങി, ഇപ്പോള്‍ സ്വപ്‌ന വീട് |
ലണ്ടന്‍: ഒരു വീട് വാങ്ങുക എന്നാല്‍ ഇന്ന് വന്‍ ചിലവാണ്. സ്ഥലത്തിന്റെയും വീടുകളുടെയും ഒക്കെ വില കുതിച്ചുയരുകയാണ്. യുകെ പോലുള്ള സ്ഥലങ്ങളില്‍ പറയണ്ട. എന്നാല്‍, ചിലവ് ചുരുക്കി സ്വന്തമായി ഒരിടം ഒരുക്കിയ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 38 -കാരിയായ ലിന്‍ഡ്സി ഒരു വീട് വാങ്ങുന്നതിനുപകരം 21 ലക്ഷം രൂപയ്ക്ക് (ഏകദേശം £18,000) ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ അത് തന്റെ വീടാക്കി മാറ്റിയെടുത്തു. അതെ സഞ്ചരിക്കുന്ന വീട്. തന്റെ സ്വപ്നവീട്ടില്‍ താമസിക്കുന്നു എന്ന് മാത്രമല്ല ലിന്‍ഡ്‌സി ഇപ്പോള്‍ ഈ വീട്ടില്‍ യുകെയിലുടനീളം സഞ്ചരിക്കുകയും ചെയ്യുകയാണ്. ഈ ബസിന്റെ ഉള്‍വശം ഇപ്പോള്‍ കണ്ടാല്‍ ഇത് ഒരു പഴയ ബസായിരുന്നു എന്ന് |
|
Full Story
|
|
|
|
|
|
|
| പാലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുകെ |
ലണ്ടന്‍: പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ യുകെ സര്‍ക്കാരും ഇതിന് സമാനമായ സമീപനം സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് അടിയന്തര മുന്‍ഗണനകളെന്ന് യുകെ വ്യക്തമാക്കി. വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുമുള്ള യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലസ്തീനിന് രാഷ്ട്രമെന്ന പദവി ഒരു അവിഭാജ്യ അവകാശമാണെന്ന് യുകെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു |
ലണ്ടന്‍: മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരിന്നു.
ഏതാനം വര്‍ഷം മുന്‍പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം |
|
Full Story
|
|
|
|
| |