|
|
|
|
|
| ഇതിഹാസ താരം വഞ്ചിച്ചത് കോടീശ്വരനായ ആരാധകനെ അടക്കം |
ലണ്ടന്‍: അയര്‍ലന്‍ഡിലെ പ്രശസ്ത കായികതാരങ്ങളിലൊരാളായ ഡിജെ കെയറി പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് കാന്‍സര്‍ രോഗബാധിതനായതിന്റെ പേരിലാണ്. ജീവന്‍ നിലനിര്‍ത്താനും ചികിത്സയ്ക്കുമായി ഡിജെ കെയറി സഹായം അഭ്യര്‍ഥിച്ചു. പ്രിയപ്പെട്ട കായികതാരത്തോടുള്ള സ്‌നേഹം കാരണം അദ്ദേഹത്തെ സഹായിക്കാന്‍ അനവധി പേര്‍ മുന്നോട്ട് വന്നു. കോടീശ്വരന്‍ ഡെനിസ് ഓ'ബ്രിയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. 2006ല്‍ അന്തര്‍കൗണ്ടി ഹര്‍ലിങ്ങില്‍ നിന്ന് വിരമിച്ചപ്പോള്‍, യുവ കളിക്കാര്‍ക്ക് ഒരു 'ആരാധനാപാത്ര'മായും കളിയുടെ ഒരു ഇതിഹാസമായും വാഴ്ത്തപ്പെട്ടിരുന്ന അദ്ദേഹത്തിന് അഞ്ച് ഓള്‍-അയര്‍ലന്‍ഡ് കിരീടങ്ങളും ഒന്‍പത് ഓള്‍-സ്റ്റാര്‍ അവാര്‍ഡുകളും ലഭ്യമായിട്ടുണ്ട്. പക്ഷേ ഈ 'കാന്‍സര്‍ |
|
Full Story
|
|
|
|
|
|
|
| കാബിന്‍ ബാഗേജില്‍ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കൊണ്ടുപോകാം |
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം. കാബിന്‍ ബാഗേജില്‍ 100 മില്ലി ലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് പാടില്ലെന്ന നിയന്ത്രണം നീക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്പിലുടനീളമില്ലെങ്കിലും ആദ്യ ഘട്ടത്തില്‍ റോം, മിലാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഈ നിയന്ത്രണം നീക്കാനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വലിയ അളവിലുള്ള ലിക്വിഡ് കണ്ടെയ്‌നറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള പുത്തന്‍ ഉപകരണം വിമാനത്താവളങ്ങളില്‍ സ്ഥാപിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്. പുതിയ പരിശോധനാ ഉപകരണം സ്ഥാപിക്കുന്നതിലൂടെ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കാബിന്‍ ബാഗേജില്‍ |
|
Full Story
|
|
|
|
|
|
|
| മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെ ചിരിപടര്‍ത്തി സംരംഭകന്‍ |
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടയില്‍ ചിരി പടര്‍ത്തി ഇന്ത്യന്‍ വംശജനായ സംരംഭകന്റെ വീഡിയോ വൈറലാവുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കെയ്ര് സ്റ്റാമറുമൊത്ത് ഔദ്യോഗിക വസതിയായി ചെക്കേഴ്സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം.യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമല ചായ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ അമല്‍ പട്ടേലാണ് ചിരി പടര്‍ത്തിയത്. വിവിധ ഇന്ത്യന്‍ ചേരുവകള്‍ ചേര്‍ത്ത ചായ അഖില്‍ പട്ടേല്‍ മോദിക്കും സ്റ്റാമറിനും നല്‍കുകയായിരുന്നു. മസാല ചായ ഇരുവര്‍ക്കും നല്‍കി കൊണ്ട് ചായയുടെ ചേരുവകളെ പറ്റി അഖില്‍ പട്ടേല്‍ ഇരുവര്‍ക്കും പറഞ്ഞു കൊടുത്തു.
എന്നാല്‍ ഇതിനിടയില്‍ |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ സമരത്തില്‍ |
ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി ഇന്നു രാവിലെ മുതല്‍ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂണിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് മുന്‍ നിശ്ചയപ്രകാരം സമരത്തിന് ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഡോക്ടര്‍മാര്‍ വാക്കൗട്ട് നടത്തുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഇന്നലെ രാത്രിയും |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ കരാര്‍: 35 മേഖലകളില്‍ തൊഴില്‍ അവസരം, ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ |
ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാന മന്ത്രി കിയേര്‍ സ്റ്റാമെറും കൂടിക്കാഴ്ച് ലണ്ടനില്‍ നടത്തി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് വര്‍ഷമായി ചര്‍ച്ച നടത്തി വരുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചു. മോദിയുടെയും സ്റ്റാമെറുടെയും സാന്നിധ്യത്തില്‍ ഇന്ത്യയുടെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്ന് ഇരു പ്രധാനമന്ത്രിമാരും അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സുപ്രധാന വ്യാപാര കരാര്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ അമ്മയ്ക്കൊരു മരം പദ്ധതിയുടെ ഭാഗമായി ചാള്‍സ് രാജാവ് |
ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനില്‍ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു സാന്‍ഡ്രിങ്ഹാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ 'അമ്മയ്ക്കൊരു മരം' പദ്ധതിയുടെ ഭാഗമായി രാജാവിന് മോദി വൃക്ഷത്തൈയാണ് സമ്മാനമായി നല്‍കിയത്. ഇന്ത്യയില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ് 'അമ്മയ്ക്ക് ഒരു മരം' പദ്ധതി. 'ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവയ്പ്പ്' എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഏക് പെദ് മാ കേ നാം' പദ്ധതി ആരംഭിച്ചത്.
ഏറെ സന്തോഷത്തോടെ വൃക്ഷത്തൈ സ്വീകരിച്ച രാജാവ് ഈ ശരത്ക്കാലത്ത് മരം അമ്മയായ എലിസബത്ത് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിക്കും. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കലാ കായിക രംഗത്ത് താരങ്ങളായി മലയാളി കുട്ടികള്‍ |
ബര്‍മിങ്ങാം: യുകെയില്‍ കലാകായിക രംഗത്ത് മലയാളി കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. അടുത്തിടെ ലോകമെമ്പാടുമുള്ള 1500 നര്‍ത്തകര്‍ പങ്കെടുത്ത ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 മത്സരത്തില്‍ ഫോക്ലോര്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് നേടിയ കീര്‍ത്തന കൃഷ്ണദാസും നവമി സരീഷും യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായിരുന്നു. ഇപ്പോഴിതാ, കായിക രംഗത്തും മലയാളി കൗമാര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന തയ്ക്വാന്‍ഡോ മത്സരത്തില്‍ ബ്രിട്ടനുവേണ്ടി ഹെറിഫോഡില്‍ താമസിക്കുന്ന തീര്‍ത്ഥ റാം മാധവ് സ്വര്‍ണം നേടി. 11 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
|
|
Full Story
|
|
|
|
|
|
|
| പ്ലേ സ്‌കൂളില്‍ പോകുന്ന വഴി വിഷച്ചെടിയില്‍ തൊട്ടു, കുട്ടിയുടെ കൈ വീര്‍ത്തു |
ന്യൂകാസില്‍: പ്ലേ സ്‌കൂളില്‍ പോകുന്ന വഴിയില്‍ തൊട്ടത് അപകടകാരിയായ ചെടിയില്‍. മൂന്ന് വയസുകാരന്റെ വിരലുകള്‍ പൊള്ളി വീര്‍ത്തു. ബ്രിട്ടനിലെ ന്യൂകാസിലില്‍ ആണ് സംഭവം. ബ്രൂക്ക്‌ലിന്‍ ബോണ്‍ എന്ന മൂന്ന് വയസുകാരനാണ് വിരലുകള്‍ വിഷച്ചെടിയില്‍ തട്ടിയതോടെ പൊള്ളി വീര്‍ത്തത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് വയസുകാരന്‍ തട്ടിയത്. പ്ലേ സ്‌കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ഇത്. അസഹ്യമായ നിലയില്‍ പൊള്ളല്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പഴുപ്പിന് സമാനമായ നിലയില്‍ ദ്രാവകം നിറഞ്ഞ നിലയില്‍ പൊള്ളിയ വിരലുമായാണ് കുട്ടി ചികിത്സ |
|
Full Story
|
|
|
|
| |