ന്യൂഡല്‍ഹി: പ്രധാന മേഖലകളില്‍ പത്ത് വര്‍ഷത്തെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യ-യുകെ വിഷന്‍ 2035ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമറും അംഗീകാരം നല്‍കി.സമ്പദ്വ്യവസ്ഥ, വളര്‍ച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവര്‍ത്തനം, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് സഹകരണം. ഇരു പ്രധാനമന്ത്രിമാരും നേരിട്ട് മേല്‍നോട്ടം നല്‍കും.സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രി തലത്തില്‍ അവലോകനം. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട വ്യാപാര കരാറിനെ അടിസ്ഥാനമാക്കിയാണ് ഇതു നടപ്പാക്കുക.