Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  16-07-2025
ദിനോസറുകള്‍ക്കായി കാഴ്ചയൊരുക്കി ലണ്ടന്‍

ലണ്ടന്‍: ദിനോസറുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ച് സമയം കളയാതെ വേഗം ലണ്ടനിലേക്ക് ഒരു ടിക്കറ്റ് എടുത്തോളു. ചോദ്യത്തിനുള്ള ഉത്തരമൊക്കെ അവിടെ ചെന്നിട്ട് കണ്ടുപിടിക്കാം. ഡൈനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് 90 സ് കിഡ്‌സ്. സിനിമയിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള ഡൈനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET: DISCOVERING DINOSAURS' എക്‌സിബിഷനിലൂടെ.

എക്‌സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും

Full Story
  15-07-2025
ടാറ്റാ സ്റ്റീലിന്റെ ഫര്‍ണസ് മാറ്റാന്‍ യുകെ നല്‍കുന്നത് 500 മില്യണ്‍ പൗണ്ട്: ഗ്രാന്റായി അനുവദിച്ച തുക കേട്ട് ഞെട്ടി ബിസിനസ് ലോകം
യുകെയില്‍ പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. ഈ നീക്കം യുകെയുടെ ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സ് പ്രതികരിച്ചു. ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പോര്‍ട്ട് ടാല്‍ബട്ടിന്റെ ഭാവി സുരക്ഷിതമാക്കാന്‍ യുകെ സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയില്‍സ് സെക്രട്ടറി ജോ
Full Story
  15-07-2025
യുകെയില്‍ തകര്‍ന്ന വിമാനത്തില്‍ മരിച്ചവരിലൊരാള്‍ നഴ്‌സ് മരിയ: ജോലിയില്‍ പ്രവേശിച്ച് പിറ്റേ ദിവസം ദാരുണാന്ത്യം
യുകെയില്‍ സൗത്ത്എന്‍ഡില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു മരിച്ച നാലുപേരില്‍ ആദ്യദിനം ജോലിയില്‍ പ്രവേശിച്ച നഴ്സും. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.

കൊല്ലപ്പെട്ട ഒരു സ്ത്രീ 'ഫ്‌ലൈറ്റ് നഴ്സ്' എന്ന നിലയില്‍ ആദ്യ ദിവസത്തിലെ ഡ്യുട്ടിയിലായിരുന്നെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു . 31 കാരിയായ മരിയ ഫെര്‍ണാണ്ട റോജാസ് ഓര്‍ട്ടിസ് എന്ന യുവതി ചിലിയില്‍ ജനിച്ച ഒരു ജര്‍മ്മന്‍ പൗരയായിരുന്നു, മുമ്പ് പൊതുമേഖലയില്‍ നഴ്സായി ജോലി ചെയ്തിരുന്നു.

ഓര്‍ട്ടിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചിലിയിലേക്ക് കൊണ്ടുപോകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി സുഹൃത്തുക്കള്‍ ഒരു ഗോ ഫണ്ട് മി കാമ്പെയ്ന്‍
Full Story
  15-07-2025
ടാറ്റയുടെ ഉരുക്കിന് പിന്തുണയുമായി യുകെ, 500 മില്യണ്‍ ഗ്രാന്റ് നല്‍കി

ലണ്ടന്‍: പോര്‍ട്ട് ടാല്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ വര്‍ക്ക്‌സില്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസിന്റെ നിര്‍മാണം തുടങ്ങി. ഇതോടെ സംരക്ഷിക്കപ്പെടുന്നത് 5,000 തൊഴിലവസരങ്ങളാണ്. ടാറ്റ പഴയ ബ്ലാസ്റ്റ് ഫര്‍ണസുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫര്‍ണസിലേക്ക് മാറുന്നത് കരിമ്പുക നിര്‍ഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. 500 മില്യണ്‍ പൗണ്ട് യുകെ ഗവണ്‍മെന്റ് ഗ്രാന്റായി നല്‍കി. രാജ്യം പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രാന്റ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2.5

Full Story
  15-07-2025
ബോയിങ് ഇന്ധന സ്വിച്ചുകളെക്കുറിച്ച് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

ലണ്ടന്‍: അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ബോയിംഗ് 787-8 തകര്‍ന്നുവീഴുന്നതിന് നാല് ആഴ്ച മുമ്പ്, യുകെയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (CAA) നിരവധി ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഫ്‌ലാഗ് ചെയ്യുകയും ദിവസേനയുള്ള പരിശോധനകള്‍ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. മെയ് 15 ന് യുകെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഒരു സുരക്ഷാ അറിയിപ്പ് പുറപ്പെടുവിച്ചു, അതില്‍ 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെ അഞ്ച് ബോയിംഗ് മോഡലുകളുടെ ഓപ്പറേറ്റര്‍മാരോട് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) എയര്‍വര്‍ത്തിനെസ് ഡയറക്റ്റീവ് (എഡി) അവലോകനം ചെയ്യാനും അത് അവരുടെ ഫ്‌ലീറ്റിനെ ബാധിക്കുമോ എന്ന് നിര്‍ണ്ണയിക്കാനും നിര്‍ദ്ദേശിച്ചു. ഇന്ധന ഷട്ട്ഓഫ്

Full Story
  15-07-2025
യുഎസ് പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുകെയിലേക്ക്

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനില്‍ വീണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി പ്രസിഡന്റ് വിന്‍സര്‍ കൊട്ടാരത്തിലെത്തുക. ഇതു രണ്ടാം തവണയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നേരിട്ടും വിന്‍സര്‍ കൊട്ടാരം ഔദ്യേഗികമായും സന്ദര്‍ശനത്തിനായി പലവട്ടം ട്രംപിനെ ക്ഷണിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പ്രസിഡന്റിന്റെ വരവ്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമാകും പ്രസിഡന്റിന്റെ സന്ദര്‍ശനം. രാജാവിന്റെ ഔദ്യോഗിക

Full Story
  15-07-2025
യൂറോപ്പ് ചുട്ടുപൊള്ളുന്നു, ലണ്ടനും വ്യത്യസ്തമല്ല

ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം. ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പില്‍ മരിച്ചത്. ഇതില്‍ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മേഖലയില്‍ ഇത് വേനല്‍ക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി

Full Story
  15-07-2025
ടേക്ക് ഓഫിന് പിന്നാലെ വിമാനം 180 ഡിഗ്രി തിരിഞ്ഞ് അഗ്നിഗോളമായി

ലണ്ടന്‍: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ ജെറ്റ് വിമാനദുരന്തം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന 12 മീറ്റര്‍ നീളമുള്ള ജെറ്റ് വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിഗോളമായി നിലം പതിച്ചത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു വിമാനം 180 ഡിഗ്രി പെട്ടെന്ന് തിരിഞ്ഞ് തീ പിടിച്ച് താഴേക്ക് പതിച്ചത്. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും മരിച്ചെന്നോ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ക്രൊയേഷ്യയില്‍ നിന്നും എത്തി നെതര്‍ലന്‍ഡിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ ട്രാന്‍സിറ്റ് ജെറ്റാണ് അപകടത്തിന് ഇരയായത്. അപകടത്തെത്തുടര്‍ന്ന്

Full Story
[178][179][180][181][182]
 
-->




 
Close Window