|
|
|
|
|
| യുകെയില്‍ ജനന വൈകല്യങ്ങള്‍ക്ക് കാരണം പാക്കിസ്ഥാനില്‍ നിന്നുള്ള കസിന്‍ വിവാഹങ്ങളെന്ന് പോസ്റ്റ് |
ലണ്ടന്‍: മുസ്ലീം വിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ യുകെയിലെ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ടോമി റോബിന്‍സണിനെ അവതരിപ്പിക്കുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാപകമായി ശ്രദ്ധനേടുകയാണ്. ബ്രിട്ടനിലെ പാക്കിസ്ഥാനി സമൂഹത്തിനെതിരെയും ഇസ്ലാമിക ചരിത്രത്തിനെതിരെയും ടോമി റോബിന്‍സണ്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. ബ്രിട്ടനിലെ പാക്കിസ്ഥാനികള്‍ക്കെതിരെയുള്ള ശക്തമായ പരാമര്‍ശങ്ങളും വിവാദപരമായ ഇസ്ലാം വിരുദ്ധതയും സ്ഥിതിവിവരകണക്കുകളും നിരത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും കാരണമായി.
ബ്രിട്ടീഷ്-പാക്കിസ്ഥാന്‍ സമൂഹത്തിനിടയില്‍ നടക്കുന്ന |
|
Full Story
|
|
|
|
|
|
|
| സാറാ ടെന്‍ഡുല്‍ക്കറുടെ പ്രണയം ലണ്ടനില്‍ ചര്‍ച്ചയാകുന്നു |
ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായുള്ള ഡേറ്റിങ് അഭ്യൂഹങ്ങള്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിയാര്‍ജിച്ചതിനു പിന്നാലെ, യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'യുവികാന്‍' കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ നിന്നുള്ള സാറ തെന്‍ഡുല്‍ക്കറിന്റെ മറ്റൊരു വിഡിയോ കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ധനശേഖര പരിപാടിയുടെ ഭാഗമായി യുവരാജും സംഘവും ലണ്ടനില്‍ സംഘടിപ്പിച്ച വിരുന്നിനിടെ, മറ്റൊരു യുവതിയുമായി സംസാരിക്കുന്ന ശുഭ്മന്‍ ഗില്ലിനെ ഉറ്റുനോക്കുന്ന സാറ തെന്‍ഡുല്‍ക്കറിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാറയുടെ നോട്ടത്തില്‍ ഒരു വിഭാഗം ആരാധകര്‍ 'അതൃപ്തി' കൂടി കണ്ടെത്തിയതോടെ, ഡേറ്റിങ് അഭ്യൂഹവും വീണ്ടും സജീവമായി.
|
|
Full Story
|
|
|
|
|
|
|
| പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് യുകെയിലേക്കുള്ള വിലക്ക് നീക്കി |
കറാച്ചി: പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളില്‍ പുരോ?ഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് അപേക്ഷ നല്‍കാന്‍ യുകെ അനുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലെ പൈലറ്റുമാരില്‍ ഏകദേശം മൂന്നിലൊന്ന് പേരും വ്യാജമായി ലൈസന്‍സ് നേടിയെന്ന വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് 2020-ല്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികളുടെ സര്‍വ്വീസ് യുകെ വിലക്കിയത്. നിലവില്‍, വ്യോമ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് വ്യാപകമായ അംഗീകാരം |
|
Full Story
|
|
|
|
|
|
|
| നടി എമ വാട്‌സണിന് ആറു മാസത്തേക്ക് ഡ്രൈവിങ് വിലക്ക് |
ലണ്ടന്‍: ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തയായ നടി എമ വാട്‌സണിനെ ആറു മാസത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. അമിത വേഗതയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് താരത്തെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് എമ വാട്‌സണ്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡിലൂടെ അമിത വേഗതയില്‍ ബ്ലൂ ഓഡി കാറില്‍ പാഞ്ഞത്. കേസിന്റെ ഹിയറിങ്ങിന് എമ കോടതിയില്‍ ഹാജരായില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു വിചാരണ. എമയ്ക്ക് 6 മാസം ഡ്രൈവിങ് വിലക്കും 1,044 പൗണ്ട് (ഏകദേശം 1,400 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തു. ഹാരി പോട്ടര്‍ സിനിമകളിലെ മറ്റൊരു നടി സോ വാനമേക്കറിന്റെ കേസും ബുധനാഴ്ച കോടതി പരിഗണിച്ചു.
അമിത വേഗതയില്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ വോട്ടിങ് പ്രായം പതിനാറായി കുറയ്ക്കുന്നു |
ലണ്ടന്‍: വോട്ടിങ് പ്രായം 18ല്‍ നിന്ന് 16 വയസ്സാക്കി കുറച്ച് ജനാധിപത്യ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ 16, 17 വയസ്സുകാര്‍ക്കും വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്ന നിയമപരിഷ്‌കാരം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പിതാവിന് പ്രായം മകനേക്കാള്‍ എട്ടു വയസ്സ് മാത്രം കൂടുതല്‍!, 416 പേരക്കുട്ടികള്‍?; കുവൈത്തിനെ നടുക്കിയ ഡിഎന്‍എ പരിശോധനയില്‍ പുറത്തുവന്നത്.
ബാങ്ക് കാര്‍ഡുകള്‍ വോട്ടര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നതും പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ് മാതൃകയില്‍ ഉപയോഗിക്കാമെന്നതും പുതിയ വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായം 16 |
|
Full Story
|
|
|
|
|
|
|
| തൊഴിലാളി പാര്‍ട്ടിയിലെ 4 എംപിമാര്‍ക്കു സസ്‌പെന്‍ഷന്‍: അച്ചടക്കം ലംഘിച്ചതിനാണു നടപടിയെന്ന് പ്രധാനമന്ത്രി |
|
നാല് എംപിമാരെ ലേബര്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ആവര്‍ത്തിച്ച് ലംഘിച്ചതിനാണു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
നീല്‍ ഡങ്കന്‍-ജോര്‍ദാന്‍, ബ്രയാന്‍ ലീഷ്മാന്‍, ക്രിസ് ഹിഞ്ച്‌ലിഫ്, റേച്ചല്‍ മാസ്‌കെല്‍ എന്നിവരുടെ പാര്‍ട്ടി വിപ്പ് നീക്കം ചെയ്തു, അതായത് എംപിമാര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സ്വതന്ത്രരായി ഇരിക്കും.
മറ്റ് മൂന്ന് ലേബര്‍ എംപിമാരായ റോസേന അല്ലിന്‍ ഖാന്‍, ബെല്‍ റിബെയ്റോ-അഡി, മുഹമ്മദ് യാസിന്‍ എന്നിവരെ അവരുടെ വ്യാപാര ദൂത സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി.
സസ്പെന്‍ഡ് ചെയ്യപ്പെട്ട നാല് എംപിമാരും മുന്‍ വ്യാപാര ദൂതന്മാരും ഈ മാസം ആദ്യം സര്‍ക്കാരിന്റെ ക്ഷേമ പരിഷ്‌കരണ ബില്ലിനെതിരെ വോട്ട് ചെയ്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
മൊത്തത്തില്‍, 47 |
|
Full Story
|
|
|
|
|
|
|
| ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി |
|
മരണ കാരണം വ്യക്തമല്ല. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു. നിലവില്‍ കൂടെ താമസിക്കുന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ചയും അമ്മ രജനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പനി ആയതിനാല്‍ രണ്ട് ദിവസമായി അവധിയിലായിരുന്ന് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ എസ്എഫ്‌ഐ യൂണിറ്റ് ആരംഭിച്ചു |
ലണ്ടന്‍: എസ്എഫ്‌ഐ (സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ലണ്ടനില്‍ തുറന്നു. രക്തസാക്ഷി പ്രദീപ് കുമാറിന്റെ ഓര്‍മ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്. എസ്എഫ്‌ഐ യുകെ വൈസ് പ്രസിഡന്റ് നുപുര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹര്‍ശേവ് ബൈന്‍സാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എസ്എഫ്‌ഐ യുകെ സെക്രട്ടറി നിഖില്‍ മാത്യു, ജനറല്‍ സെക്രട്ടറി ലിയോസ് എന്നിവര്‍ സംസാരിച്ചു.
എസ്എഫ്ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാല്‍ ഉദയകുമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരോട് നന്ദി രേഖപ്പെടുത്തി. ഫിഡല്‍ കാസ്‌ട്രോയുടെ ട്രാന്‍സ്ലേറ്റര്‍ ആയിരുന്ന ലൂര്‍ദ് ഉള്‍പ്പെടെ |
|
Full Story
|
|
|
|
| |