Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ടാറ്റാ സ്റ്റീലിന്റെ ഫര്‍ണസ് മാറ്റാന്‍ യുകെ നല്‍കുന്നത് 500 മില്യണ്‍ പൗണ്ട്: ഗ്രാന്റായി അനുവദിച്ച തുക കേട്ട് ഞെട്ടി ബിസിനസ് ലോകം
Text By: UK Malayalam Pathram
യുകെയില്‍ പുതിയ ഉരുക്കുനയം രൂപപ്പെടുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിന് യുകെ സര്‍ക്കാര്‍ വന്‍ പിന്തുണയാണ് കൊടുത്തത്. ഈ നീക്കം യുകെയുടെ ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സ് പ്രതികരിച്ചു. ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഫര്‍ണസ് പരിഷ്‌കരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. ഇതൊരു പുതിയ തുടക്കമാണെന്നും, സുസ്ഥിരമായ ഒരു ഭാവിക്കുള്ള അടിത്തറയാണെന്നും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. പോര്‍ട്ട് ടാല്‍ബട്ടിന്റെ ഭാവി സുരക്ഷിതമാക്കാന്‍ യുകെ സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്നതിന്റെ സൂചകമായാണ് ഈ നിക്ഷേപത്തെ വെയില്‍സ് സെക്രട്ടറി ജോ സ്റ്റീവന്‍സ് വിശേഷിപ്പിച്ചത്. പുതിയ സ്റ്റീല്‍ ഫാക്ടറി വരുന്നത് പോര്‍ട്ട് ടാല്‍ബട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ഇതോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ ടാറ്റ സ്റ്റീല്‍ വര്‍ക്ക്സില്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസിന്റെ നിര്‍മാണം തുടങ്ങി. 5,000 തൊഴിലവസരങ്ങളാണ്. ഇതുവഴി സംരക്ഷിക്കപ്പെടുന്നത്. ടാറ്റ പഴയ ബ്ലാസ്റ്റ് ഫര്‍ണസുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇലക്ട്രിക് ഫര്‍ണസിലേക്ക് മാറുന്നത് കരിമ്പുക നിര്‍ഗ്ഗമനം വെറും 10 ശതമാനത്തിലേക്ക് കുറയ്ക്കും. 2.5 ബില്യണ്‍ പൗണ്ട് വരെ നിക്ഷേപമാണ് വരാനിരിക്കുന്ന ഉരുക്ക് നയം പ്രാവര്‍ത്തികമാക്കാനായി യുകെ ഇറക്കുക. ഈ നയം അന്തിമമാക്കുന്നതിനു മുന്നോടിയായി ഇന്ന് രാവിലെ വ്യവസായ മന്ത്രി സാറാ ജോണ്‍സ് കാര്‍ഡിഫിലെ സ്റ്റീല്‍ കൗണ്‍സിലിന്റെ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍, യുകെ സ്റ്റീല്‍ എന്നിവയുള്‍പ്പെടെ മേഖലയിലെ പ്രധാനികളുമായി കൂടിയാലോചനകള്‍ നടത്തും.
 
Other News in this category

 
 




 
Close Window