|
|
|
|
|
| പണപ്പെരുപ്പം കുതിക്കുന്നു, ജനങ്ങളും സര്‍ക്കാരും ഭീതിയില്‍ |
ലണ്ടന്‍: യുകെയില്‍ ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടം. ഭക്ഷ്യ, ഇന്ധന വില വര്‍ദ്ധിച്ചതാണ് യുകെ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ കുതിച്ചുകയറാന്‍ ഇടയാക്കിയത്. ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് കനത്ത വെല്ലുവിളിയായി മാറുന്നതാണ് ഈ സ്ഥിരീകരണം. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് 3.6 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. മേയ് മാസത്തില്‍ 3.4 ശതമാനത്തില്‍ എത്തിയ ശേഷമായിരുന്നു ഇത്. നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ചെറിയ താഴ്ച്ച മാത്രമാണ് ഉണ്ടായതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് |
|
Full Story
|
|
|
|
|
|
|
| വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ നീക്കത്തിനെതിരേ ലണ്ടന്‍ മേയര്‍ |
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലേബര്‍ നേതൃത്വവുമായി വിഷയത്തില്‍ നേരിട്ടുള്ള പോരാട്ടത്തിനാണ് അദ്ദേഹം തയ്യാറാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നിലപാടിനെയാണ് മേയര്‍ വിമര്‍ശിച്ചത്. ഘാനാ സന്ദര്‍ശനത്തിനിടെ സംസാരിക്കവെയാണ് യുകെ യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കിടക്കണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടത്. മേയ് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്.
ഈ മാറ്റങ്ങള്‍ മൂലം യുകെയില്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന പുരുഷ-വനിതാ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ചാള്‍സ് രാജാവ് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഒരുമിച്ച് വിരുന്നൊരുക്കി ക്രിക്കറ്റ് പ്രേമിയായ ചാള്‍സ് മൂന്നാമന്‍ രാജാവ്. സെന്റ് ജയിംസ് പാലസിലെ ക്ലാരിന്‍സ് ഹൗസ് ഗാര്‍ഡനിലാണ് രാജാവിനൊപ്പം ക്രിക്കറ്റ് താരങ്ങള്‍ ചൊവ്വാഴ്ച തങ്ങളുടെ സായാഹ്നം ആഘോഷിച്ചത്. കോച്ച് ഗൗതം ഗാംഭീര്‍, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി എന്നിവരോടൊപ്പമായിരുന്നു ടീം അംഗങ്ങള്‍ വിരുന്നിനെത്തിയത്. പുരുഷ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ മറ്റു ടീം അംഗങ്ങളെ രാജാവിന് പരിചയപ്പെടുത്തി.
ഓരോ |
|
Full Story
|
|
|
|
|
|
|
| അജിത് കുമാര്‍ ധര്‍മ്മരാജന്‍ പുതിയ പീസ് കമ്മീഷണര്‍ |
ഡബ്ലിന്‍: അജിത്ത് കുമാര്‍ ധര്‍മ്മരാജന്‍ ഡോണിഗോളിലെ പുതിയ പീസ് കമ്മീഷണറായി നിയമിതനായി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അജിത്ത് കുമാര്‍ ധര്‍മ്മരാജന്‍ ലെറ്റര്‍കെന്നിയില്‍ താമസിക്കുന്നത്. ജസ്റ്റിസ് മന്ത്രി ജിം ഒ'കാലഹാനാണ് പീസ് കമ്മീഷണറായി അജിത്ത് കുമാര്‍ ധര്‍മ്മരാജനെ നിയമിച്ചത്. നിയമപരമായ രേഖകളില്‍ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനും പീസ് കമ്മീഷണര്‍ക്ക് അധികാരമുണ്ട്. സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനുകള്‍ സ്വീകരിക്കല്‍, കോടതിയ്ക്ക് വേണ്ടി സമന്‍സ്, വാറണ്ട് എന്നിവ ഒപ്പിടാനും പീസ് കമ്മീഷണര്‍ക്ക് സാധിക്കും.
ഒപ്ടം അയര്‍ലന്‍ഡില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയും ചെയ്യുന്നു. ഭാര്യ സുമ രാമചന്ദ്രനും ഒപ്ടം |
|
Full Story
|
|
|
|
|
|
|
| എഐ കാരണം യുകെയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു |
ലണ്ടന്‍: യുകെയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം തൊഴിലവസരങ്ങള്‍ കുറയുന്നു. വിവിധ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022നെ അപേക്ഷിച്ച് 2025 മെയ് മാസത്തില്‍ ഓണ്‍ലൈന്‍ തൊഴിലവസരങ്ങളില്‍ 31 ശതമാനം കുറവുണ്ടായെന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ മക്ള്‍കിന്‍സി ആന്റ് കമ്പനി നടത്തിയ പഠനത്തില്‍ പറയുന്നു. എഐയുടെ ഉപയോഗം കൂടുതലുള്ള ജോലികളില്‍ 38 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ ഉപയോഗിച്ച് ചെയ്യാന്‍ സാധ്യതയുള്ള പ്രോഗ്രാമിങ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ ജോലികളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകാന്‍ തയാറെടുക്കുന്നു |
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍ നാവികസേന ടെക്നിക്കല്‍ ടീമിലെയും വിമാന നിര്‍മ്മാണ കമ്പനിയിലെയും 24 അംഗസംഘം തകരാര്‍ പരിഹരിക്കാനായി തിരുവനന്തപുരത്തെത്തിയിരുന്നു.
തകരാര്‍ പരിഹരിച്ച യുദ്ധ വിമാനം നിലവില്‍ ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറിലാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകള്‍ െേകണ്ടത്തിയതിനെ തുടര്‍ന്നാണ് വിമാനം ഇവിടെ കുടുങ്ങിയത്. ഈ പ്രശ്നങ്ങള്‍ ബ്രിട്ടനില്‍ നിന്നും |
|
Full Story
|
|
|
|
|
|
|
| അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ രഹസ്യ പദ്ധതിയിട്ടു |
ലണ്ടന്‍: ആയിരക്കണക്കിനു അഫ്ഗാനികളെ യുകെയിലേക്ക് പുനരധിവസിപ്പിക്കാന്‍ ബ്രിട്ടന്‍ രഹസ്യ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ 19,000 പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് പദ്ധതി തയാറാക്കിയതെന്നാണ് വിവരം. യുകെയിലേക്ക് പുനരധിവാസത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. പ്രതിരോധ മന്ത്രായലത്തിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ പിഴവാണ് വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 4,500 അഫ്ഗാനികള്‍ യുകെയില്‍ എത്തിയിട്ടുണ്ട്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നവരുടെ പുതിയ പുനരധിവാസ പട്ടിക തയാറാക്കിയാണ് |
|
Full Story
|
|
|
|
|
|
|
| ലോര്‍ഡ്‌സ് ടെസ്റ്റിലെ സിറാജിന്റെ പുറത്താകലിനെക്കുറിച്ച് ചാള്‍സ് രാജാവ് |
ലണ്ടന്‍: ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മുഹമ്മദ് സിറാജിന്റെ പുറത്താകലിനെ 'തീര്‍ത്തും ദൗര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച് ചാള്‍സ് രാജാവ്. ചൊവ്വാഴ്ച ക്ലാരന്‍സ് ഹൗസില്‍ ഇന്ത്യന്‍ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം ശുഭ്മന്‍ ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുജിത് ഘോഷ്, കോണ്‍ഗ്രസ് രാജ്യസഭാ എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സൈകിയ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇംഗ്ലണ്ടില്‍ ആദ്യ ടി20 പരമ്പര വിജയം നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ |
|
Full Story
|
|
|
|
| |