Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ടേക്ക് ഓഫിന് പിന്നാലെ വിമാനം 180 ഡിഗ്രി തിരിഞ്ഞ് അഗ്നിഗോളമായി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ ജെറ്റ് വിമാനദുരന്തം. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന 12 മീറ്റര്‍ നീളമുള്ള ജെറ്റ് വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്‌നിഗോളമായി നിലം പതിച്ചത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു വിമാനം 180 ഡിഗ്രി പെട്ടെന്ന് തിരിഞ്ഞ് തീ പിടിച്ച് താഴേക്ക് പതിച്ചത്. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും മരിച്ചെന്നോ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ക്രൊയേഷ്യയില്‍ നിന്നും എത്തി നെതര്‍ലന്‍ഡിലേക്ക് പോവുകയായിരുന്ന മെഡിക്കല്‍ ട്രാന്‍സിറ്റ് ജെറ്റാണ് അപകടത്തിന് ഇരയായത്. അപകടത്തെത്തുടര്‍ന്ന് രാത്രി ഇവിടെ നിന്നും പുറപ്പെടേണ്ടിയിരുന്ന അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളം തല്‍ക്കാലം അടച്ചിരിക്കുകയാണ്. വിമാനത്താവളത്തിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സംഘവും എസെക്‌സ് പൊലീസും സംയുക്തമായാണ് സംഭവം അന്വേഷിക്കുന്നത്.


 
Other News in this category

 
 




 
Close Window