Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  13-07-2025
ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി ലണ്ടനില്‍ മോദിയെ പുകഴ്ത്തി തരൂര്‍

ലണ്ടന്‍: വിദേശത്ത് മോദിസര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 2047 ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് തരൂര്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തിയത്. കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ പറഞ്ഞു. 78 വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ മാറി. വിദേശ നയത്തിലും രാഷ്ട്രീയത്തിലും അത് പ്രതിഫലിക്കുന്നു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി

Full Story
  13-07-2025
നിരോധിത പാലസ്തീന്‍ സംഘടനയെ അനുകൂലിച്ചു, 41 പേരെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ പൊലീസ്

ലണ്ടന്‍: പാര്‍ലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്ത് ലണ്ടന്‍ പൊലീസ്. പലസ്തീന്‍ ആക്ഷന്‍ എന്ന നിരോധിത പലസ്തീന്‍ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തില്‍ കഴിഞ്ഞ ആഴ്ച 29 പേരെ അറസ്റ്റു ചെയ്തിരുന്നു. സംഘടനയെ പന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ബ്രിട്ടന്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങള്‍ വ്യോമസേന താവളത്തില്‍ അതിക്രമിച്ചുകയറി വിമാനങ്ങള്‍ക്ക് കേടുപാടു വരുത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ബ്രിട്ടീഷ് നിയമനിര്‍മാണ സഭ ഭീകരവിരുദ്ധ

Full Story
  13-07-2025
വിമാനത്താവളത്തില്‍ വനിതാ പൊലീസിന്റെ മൂക്കിനിട്ട് ഇടിച്ച സംഭവത്തില്‍ വിചാരണ

മാഞ്ചസ്റ്റര്‍: 'എവിടെയാണ് വീണതെന്ന് എനിക്ക് ഓര്‍മയില്ല. നിലത്ത് വീണതും കണ്ണില്‍ ഇരുട്ട് കയറി. മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നത് പോലെ തോന്നി'. വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ വനിതാ പൊലീസ് കോടതിയില്‍ നല്‍കിയ മൊഴിയിങ്ങനെ. 2024 ജൂലൈ 23 നാണ് സംഭവം. മാഞ്ചസ്റ്ററില്‍ വിമാനത്താവളത്തിനുള്ളിലെ സ്റ്റാര്‍ബക്‌സില്‍ വച്ച് ഒരളുടെ തലയ്ക്കടിച്ച മുഹമ്മദ് ഫാഹിര്‍ അമാസ് (20) എന്നയാളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെയാണ് ലിഡിയ വാര്‍ഡ് എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനമേറ്റത്. കോടതിയില്‍ സമര്‍പ്പിച്ച ബോഡിക്യാം ദൃശ്യങ്ങളില്‍ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും വ്യക്തമാക്കുന്നുണ്ട്.

Full Story

  13-07-2025
ദുബായിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്രയുമായി അഞ്ച് മലയാളികള്‍

ദുബായ്: യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓരോ യാത്രകളും നല്‍കുന്നത് പുതിയ കാഴ്ചകളും പുതിയ ഊര്‍ജ്ജവുമാണ്. ദുബായില്‍ ജോലി ചെയ്യുന്ന അഞ്ച് പേര്‍ വ്യത്യസ്തമായ യാത്രക്കൊരുങ്ങുകയാണ്. യൂനസ് ഖസല്‍, പാലക്കാട്ടുകാരനായ ഷിബിലി, വയനാട്ടുകാരനായ ഷാഹിദ് മാണിക്കോത്ത്, മലപ്പുറം സ്വദേശികളായ മുഫീദ്, ആബിദ് എന്നിവരാണ് ദുബായില്‍ നിന്ന് 'മലയാളീസ്' എന്ന് പേരുനല്‍കിയ ടയോട്ട ടുണ്‍ട്രയില്‍ ലോകസഞ്ചാരത്തിനൊരുങ്ങുന്നത്. കോവിഡ് സമയത്താണ് ഇത്തരത്തിലൊരു യാത്രയുടെ ആശയം വരുന്നത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ നാലിന് ദുബായില്‍ നിന്ന് സംഘം യാത്ര തിരിക്കുകയാണ്. ജൂണില്‍ യാത്ര തുടങ്ങാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷമുണ്ടായതോടെ യാത്ര മാറ്റിവച്ചുവെന്ന്

Full Story
  12-07-2025
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്, ഇരുവരും ലണ്ടനില്‍

ലണ്ടന്‍: ലണ്ടനില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ഒരുക്കിയ വിരുന്നില്‍ ഒരുമിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറും. ഇതോടെ ഒരിടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രം വീണ്ടും പുറത്തുവന്നത് ഡേറ്റിങ്ങിലാണെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. സച്ചിനും ഭാര്യ അഞ്ജലിക്കുമൊപ്പമാണ് സാറ വിരുന്നിനെത്തിയത്. ചടങ്ങില്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിലാണ് ഗില്ലുള്ളത്. യുവരാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന YouWeCan ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അത്താഴ വിരുന്നിലാണ് ഇരുവരുമെത്തിയത്.

Full Story
  12-07-2025
ബ്രിട്ടനും ഫ്രാന്‍സും ആണവ സഹകരണം ശക്തമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനും ഫ്രാന്‍സും തങ്ങളുടെ ആണവായുധ ശേഖരം കൂടുതല്‍ അടുത്ത് ഏകോപിപ്പിക്കുന്നതിനായി ഒരു പുതിയ കരാര്‍ അവതരിപ്പിച്ചു. ജൂലൈ 10 ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍, ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആണവായുധങ്ങള്‍ ഇരു രാജ്യങ്ങളുടെയും സുപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇരു സര്‍ക്കാരുകളും വ്യക്തമാക്കി. ''നമ്മുടെ ആണവ ശക്തികള്‍ സ്വതന്ത്രമാണ്, എന്നാല്‍ ഏകോപിപ്പിക്കാനും സഖ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് ഗണ്യമായ സംഭാവന നല്‍കാനും കഴിയും,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, നോര്‍ത്ത്വേര്‍ഡ് പ്രഖ്യാപനം എന്ന് പേരിട്ട ഈ

Full Story
  12-07-2025
യുകെയില്‍ ഉഷ്ണതരംഗം, മലയാളികള്‍ ജാഗ്രത പാലിക്കുക

ലണ്ടന്‍: യുകെയില്‍ ഈ വാരാന്ത്യം ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പ്രവചനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൂടുള്ള കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാജ്യമെമ്പാടും താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. പല പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയും ചൂടും അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ മുതല്‍ ജനന നിയന്ത്രണ

Full Story
  12-07-2025
ഗാറ്റ് വിക്ക് സര്‍വീസ് നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഇതിനു പകരം ഓഗസ്റ്റ് മുതല്‍ അഹമ്മദാബാദില്‍നിന്ന് ഹീത്രോയിലേക്കായിരിക്കും സര്‍വീസ്. ഒക്ടോബര്‍ വരെയെങ്കിലും ഇതു തുടരും.അഹമ്മദാബാദില്‍നിന്ന് ഗാറ്റ്‌വിക്കിലേക്കു പറന്ന വിമാനമാണ് മേയ് 12ന് അപകടത്തില്‍പ്പെട്ടത്. ഇതിനു പിന്നാലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.

ഡല്‍ഹി, മുംബൈ പോലെയുള്ള മെട്രോ നഗരങ്ങളെ ഹീത്രോ വിമാനത്താവളമായിട്ടും മറ്റു നഗരങ്ങളെ ഗാറ്റ്‌വിക്കുമായിട്ടാണ് എയര്‍ ഇന്ത്യ ബന്ധിപ്പിച്ചിരുന്നത്. അമൃത്‌സര്‍, ഗോവ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഗാറ്റ്‌വിക് സര്‍വീസുകള്‍ നേരത്തേ തന്നെ

Full Story
[180][181][182][183][184]
 
-->




 
Close Window