Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  14-07-2025
ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ചെറുയാത്രാവിമാനം തകര്‍ന്നുവീണു തീപിടിച്ചു
യുകെ സമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.

നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി.

അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്‌സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Full Story
  14-07-2025
ലണ്ടനില്‍ ചെറുവിമാനം തകര്‍ന്നു വീണു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള ലണ്ടന്‍ സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു ചെറിയ വിമാനം തകര്‍ന്നുവീണു. ഇത് വലിയ തോതിലുള്ള അടിയന്തര പ്രതികരണത്തിനും വിമാനങ്ങള്‍ റദ്ദാക്കലിനും കാരണമായതായി അധികൃതര്‍ സ്ഥിരീകരിച്ചു.

സൗത്ത്എന്‍ഡ്-ഓണ്‍-സീയിലെ സ്ഥലത്ത് 12 മീറ്റര്‍ നീളമുള്ള ഒരു ജനറല്‍ ഏവിയേഷന്‍ വിമാനത്തിന് തീപിടിച്ചതായി വൈകുന്നേരം 4 മണിക്ക് (ബിഎസ്ടി) തൊട്ടുമുമ്പ് അറിയിപ്പ് ലഭിച്ചതായി എസെക്‌സ് പോലീസ് പറഞ്ഞു. 'സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ ഗുരുതരമായ ഒരു സംഭവം നടന്ന സ്ഥലത്ത് ഞങ്ങള്‍ ഇപ്പോഴും തുടരുന്നു,' അടിയന്തര പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം തുടരുമെന്ന് പോലീസ് വക്താവ്

Full Story
  14-07-2025
വിദേശികളെ നിയന്ത്രിക്കാന്‍ ജൂലൈ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

ലണ്ടന്‍ : 2025 ജൂലൈ 15 മുതല്‍ യുകെയും കുടിയേറ്റ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നു. യുകെയിലേക്കുള്ള അനധികൃത കുടിയേറ്റം കുറക്കുന്നതിനും, യുകെയിലുള്ള പ്രഗത്ഭരായ ആളുകളെക്ക് രാജ്യത്ത് തന്നെ ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ മാറ്റം എന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ വിസ നിയമങ്ങള്‍ മുതല്‍ കുടിയേറ്റ രേഖകളില്‍ വര യുകെ മാറ്റം കൊണ്ടുവരുന്നുണ്ട്. ഈ മാസം 15 മുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഗവണ്മെന്റ് 'ഇമിഗ്രേഷന്‍ സംവിധാനത്തിന്മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക' എന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. അന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍

Full Story
  14-07-2025
എയര്‍ ഇന്ത്യയ്ക്കും ബോയിങ്ങിനുമെതിരേ നിയമപോരാട്ടവുമായി ബ്രിട്ടീഷ് കുടുംബങ്ങള്‍

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിയമപോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോണ്‍ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടന്‍ ഹര്‍ജി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയര്‍ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും. കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്. ബോയിംഗിന്റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയില്‍ എയര്‍ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സാങ്കേതിക

Full Story
  14-07-2025
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അനാവശ്യമെന്ന് സര്‍ക്കാര്‍

ലണ്ടന്‍: എന്‍.എച്ച്.എസ് ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിന് ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് സമരം പിന്‍വലിപ്പിക്കാനായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ 30 വരെ രാജ്യത്തെ ആരോഗ്യമേഖല അപ്പാടെ സ്തംഭിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുന്ന തുടര്‍ പ്രതിസന്ധിക്കും വഴിവയ്ക്കും. 2023-24 കാലയളവില്‍ 11 വ്യത്യസ്ത വാക്കൗട്ട് സമരങ്ങളിലൂടെയാണ് ഡോക്ടര്‍മാര്‍ അത്യാവശ്യം ഭേദപ്പെട്ട ശമ്പള വര്‍ധന സ്വന്തമാക്കിയത്. ഈ സമരങ്ങള്‍ എന്‍.എച്ച്.എസില്‍ സൃഷ്ടിച്ച പ്രതിസന്ധി

Full Story
  13-07-2025
യുക്മ മലയാളി സുന്ദരി മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍; സുന്ദരിയാവാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു
ആഗസ്റ്റ് മുപ്പതിന് റോതര്‍ഹാമില്‍ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. ഒരു റണ്‍വേ ഫാഷന്‍ ഷോ എന്നതിലുപരി ഫാഷന്‍, കല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഓണത്തിന്റെ സാഹചര്യത്തില്‍ സംയോജിപ്പിച്ച് കാണികള്‍ക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയില്‍ അവതരിക്കപ്പെടും

ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങള്‍ ധരിച്ച് മത്സരാര്‍ത്ഥികള്‍ റാമ്പില്‍ നടക്കും.പാരമ്പര്യം ആധുനിക
Full Story
  13-07-2025
യുകെയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ സ്ഥാപിക്കുന്നു.
പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ പ്രകാരം യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല. മാഞ്ചസ്റ്റര്‍ വിമാനത്താവളം തങ്ങളുടെ മൂന്ന് ടെര്‍മിനലുകളിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സ്‌കാനിംഗ് എന്ന് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാല്‍, വിമാനത്താവളം ഇനിയൊരു നിര്‍ദ്ദേശം നല്‍കുന്നത് വരെ 100 എം എല്‍ നിയമം തന്നെ പിന്തുടരണമെന്നും വക്താവ് പറയുന്നു.

അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ്
Full Story
  13-07-2025
യുകെയില്‍ ഇന്ത്യക്കാരെ ലക്ഷ്യം വച്ച് മോഷണം, തട്ടിയെടുത്തത് 11 കോടിയുടെ ആഭരണങ്ങള്‍

ലണ്ടന്‍: യുകെയില്‍ ഇന്ത്യയ്ക്കാരെയും പശ്ചിമേഷ്യക്കാര്യയും ലക്ഷ്യമിട്ട് വന്‍ മോഷണം. ഒരു മില്ല്യണ്‍ പൗണ്ട് (ഏകദേശം 11 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്. സംഘത്തിലെ അറസ്റ്റിലായ നാല് പേര്‍ക്ക് 17 വര്‍ഷത്തേക്ക് സ്‌നേഴ്സ്ബ്രൂക്ക് ക്രൗണ്‍ കോടതി തടവ് ശിക്ഷ വിധിച്ചു. പത്ത് ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. ജെറി ഒ ഡോണല്‍ (33), ബാര്‍ണി മലോണി, ക്യൂ അഡ്ജര്‍ (23), പാട്രിക് വാര്‍ഡ് (43) എന്നിവരെ അറസ്റ്റ് ചെയ്‌തെന്നും ജയിലിലേക്ക് മാറ്റിയെന്നും മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. 'രാജ്യത്ത് നിന്ന് ഇത്തരം കുറ്റ കൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗാമായാണ് പ്രതികളെ പിടികൂടിയത്. സ്‌പെഷ്യലിസ്റ്റ്

Full Story
[179][180][181][182][183]
 
-->




 
Close Window