Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
UK Special
  09-07-2025
ബോബ് വൈലന്റെ സംഗീത പരിപാടികള്‍ക്ക് യുകെയില്‍ വിലക്ക്

ലണ്ടന്‍: ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ച് ഇസ്രായേല്‍ സൈന്യത്തിനെതിരെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ മുദ്രാവാക്യം വിളിച്ച ബ്രിട്ടീഷ് പങ്ക്-റാപ്പ് ജോഡിയായ ബോബ് വൈലനെ യു.കെയിലെയും യൂറോപ്പിലെയും നിരവധി സംഗീത പരിപാടികളില്‍ നിന്ന് ഒഴിവാക്കി. 'ഫ്രീ ഫ്രീ ഫലസ്തീന്‍, ഡെത്ത് ഡെത്ത് ടു ദ ഐ.ഡി.എഫ്'(ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) എന്നീ മുദ്രാവാക്യങ്ങളാണ് പരിപാടിക്കിടെ വൈലന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ഇതോടെയാണ് യൂറോപ്പിലെതടക്കമുള്ള സംഗീത പരിപാടികളില്‍ നിന്ന് വൈലന്‍ വിലക്ക് നേരിടുന്നത്. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്ററിലെ റഡാര്‍ ഫെസ്റ്റിവലിലെ രണ്ട് പ്രധാനപരിപാടികളില്‍ വൈലന്റെ പാട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ വൈലന്‍ ആ പരിപാടികളില്‍ പാടില്ലെന്ന്

Full Story
  09-07-2025
ജീവനക്കാര്‍ക്കെതിരേ ലൈംഗിക പീഡനം, എട്ട് ജീവനക്കാരെ പുറത്താക്കി ബിബിസി

ലണ്ടന്‍: ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉള്‍പ്പെടെ 400ലധികം പരാതികള്‍ ഉയര്‍ന്നിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) ആകെ നടപടി സ്വീകരിച്ചത് എട്ട് പേര്‍ക്കെതിരെ മാത്രം. 411 പരാതികളില്‍ ഗര്‍ഭിണിയായ കേസുകളും ഉള്‍പ്പെടുന്നുണ്ട്.286 പരാതികള്‍ തള്ളി. എട്ട് കേസുകളില്‍ മാത്രമാണ് കുറ്റവാളിയെ പുറത്താക്കിയത്. മറ്റ് മൂന്ന് കേസുകളില്‍ ആരോപണ വിധേരായവര്‍ രാജിവച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, സഹപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിന് ജീവനക്കാര്‍ക്ക് ഒമ്പത് മുന്നറിയിപ്പുകളും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി കരുതപ്പെടുന്ന ജീവനക്കാര്‍ക്ക് 28 മുന്നറിയിപ്പുകളും രേഖാമൂലം നല്‍കിയിട്ടുണ്ട്. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലെ തൊഴില്‍

Full Story
  09-07-2025
ലണ്ടന്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ ജീവനക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നില്ല, അവരെ നാടുകടത്തൂ

ലണ്ടന്‍: ലണ്ടന്‍ വിമാനത്താവളത്തിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന ബ്രിട്ടീഷ് വനിതയുടെ പോസ്റ്റിന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലൂസി വൈറ്റ് എന്ന യുവതിയാണ് എക്സിലൂടെ തനിക്ക് ഉണ്ടായ ദുരനുഭവം എന്ന പേരില്‍ പോസ്റ്റിട്ടത്. നിമിഷനേരം കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ചുടാന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. ഹീത്രോയിലെ മിക്ക ജീവനക്കാരും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണെന്നും അവര്‍ക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിയില്ലെന്നും യുവതി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

യുവതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,' ലണ്ടന്‍ ഹീത്രോയില്‍

Full Story
  09-07-2025
ഗസ വംശഹത്യക്കെതിരായ റാലിയില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ പുരോഹിതയുടെ അറസ്റ്റ് ന്യായീകരിച്ച ലണ്ടന്‍ പൊലീസ് മേധാവിക്ക് വിമര്‍ശനം

ലണ്ടന്‍: ഗസ വംശഹത്യക്കെതിരായ റാലിയില്‍ പങ്കെടുത്ത 83കാരിയായ ക്രിസ്ത്യന്‍ പുരോഹിതയുടെ അറസ്റ്റ് ന്യായീകരിച്ച ലണ്ടന്‍ പൊലീസ് മേധാവിക്ക് വിമര്‍ശനം. ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയായ ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുകയും ഇസ്രഈലി വംശഹത്യയെ എതിര്‍ക്കുകയും ചെയ്ത 83 വയസുള്ള വിരമിച്ച പുരോഹിതയായ സൂ പാര്‍ഫെറ്റിന്റെ അറസ്റ്റിനെയായിരുന്നു ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് സേനയുടെ തലവന്‍ ന്യായീകരിച്ചത്. തീവ്രവാദ നിയമപ്രകാരമായിരുന്നു പുരോഹിതയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയായിരുന്നു അറസ്റ്റിനിടയാക്കിയ പ്രതിഷേധം നടന്നത്. ഗസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ഫലസ്തീന്‍ ആക്ഷന്റെ

Full Story
  09-07-2025
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും സാക്‌സില്‍ എത്തി

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നിക്ഷേപ - ധനകാര്യസ്ഥാപനമായ ഗോള്‍ഡ്മന്‍ സാക്‌സില്‍ സീനിയര്‍ അഡൈ്വസര്‍ ആയി തിരിച്ചെത്തി. വൈവിധ്യമാര്‍ന്ന അനുഭവസമ്പത്തിന്റെ കരുത്തില്‍ രാജ്യാന്തരതലത്തില്‍ ഉപഭോക്താക്കള്‍ക്ക് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു. 2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെയാണ് ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്. 2001-2004 ല്‍ അദ്ദേഹം ഗോള്‍ഡ്മന്‍ സാക്‌സില്‍ അനലിസ്റ്റ് ആയി

Full Story
  08-07-2025
യുകെയില്‍ ജോലിക്കു വരുന്ന പെണ്ണുങ്ങളോടു ദേഷ്യപ്പെട്ടാല്‍ മുതലാളി വിവരമറിയും: നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ നിരോധിച്ചേക്കും
തൊഴിലിടം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന രീതി മാറ്റുക എന്ന ലക്ഷ്യത്തോടെ യുകെയില്‍ പുതിയ എംപ്ലോയ്മെന്റ് റൈറ്റ്സ് ബില്‍ വരുന്നു. ജോലിക്ക് കയറുമ്പോള്‍ ഒപ്പിട്ട് നല്‍കുന്ന നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ ജീവനക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യാതിരിക്കുന്നതിനും നടപടി ഉണ്ടാവും. തൊഴിലിടങ്ങള്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ഇടങ്ങളാകണമെന്ന് തിരിച്ചറിഞ്ഞ് ഇരകള്‍ നിശബ്ദമായി സഹിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് തടയിടാന്‍ ഗവണ്‍മെന്റ് പുതിയ നീക്കം നടത്തുകയാണ്. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഈ പീഡനം അവസാനിപ്പിക്കാനാണ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക കാര്യങ്ങളെ കുറിച്ച് രഹസ്യം പാലിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും നോണ്‍-ഡിസ്‌ക്ലോഷര്‍
Full Story
  08-07-2025
ലണ്ടനിലെ ആന്റണി മാത്യു അന്തരിച്ചു: ആദ്യം യുകെയില്‍ എത്തിയ മലയാളികളിലൊരാളാണ് ആന്റണി: സീറോ മലബാര്‍ സഭയിലെ സജീവ സാന്നിധ്യം
യുകെയില്‍ താമസിക്കുന്ന ആന്റണി മാത്യു (61) ലണ്ടനില്‍ അന്തരിച്ചു. പരേതരായ വെട്ടുതോട്ടുങ്കല്‍ ഈരേത്ര, ചെറിയാന്‍ മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും മകനാണ്. യുകെയിലെ ആദ്യകാല പ്രവാസികളിലൊരാളാണ് മാത്യു. ഭാര്യ ഡെന്‍സി ആന്റണി, വേഴപ്ര സ്രാമ്പിക്കല്‍ കുടുംബാംഗമാണ്. മക്കള്‍- ഡെറിക് ആന്റണി, ആല്‍വിന്‍ ആന്റണി. സഹോദരങ്ങള്‍: റീസമ്മ ചെറിയാന്‍, മറിയമ്മ ആന്റണി, പരേതരായ ജോര്‍ജ് മാത്യു, ജോസ് മാത്യു.

സീറോ മലബാര്‍ സഭയിലും, വിവിധ സംഘടനകളിലും, മത, സാമൂഹിക, കലാ, കായിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ആന്റണി മാത്യു, നാട്ടില്‍ എടത്വ, സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

നിലവില്‍ അദ്ദേഹം സീറോ മലബാര്‍ സഭയുടെ ബൈബിള്‍ അപ്പോസ്തലേറ്റ് കോഡിനേറ്ററും, പാസ്റ്റര്‍
Full Story
  08-07-2025
അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു, ഇന്ത്യയോട് നന്ദി അറിയിച്ച് യുകെ

തിരുവനന്തപുരം: യുകെ യുദ്ധവിമാനം F35 B യുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ. ഇന്ത്യന്‍ അധികൃതരുടെ സഹകരണങ്ങള്‍ക്ക് നന്ദിയെന്നും യുകെ അറിയിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവി യുദ്ധവിമാനമായ F-35B നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. തകരാര്‍ പരിഹരിക്കുന്നതിനായി എഞ്ചിനീയര്‍മാരുടെ വിദഗ്ധ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനിലെ പ്രതിരോധ വക്താവ് എക്സിലൂടെ അറിയിച്ചു.

110 മില്യണ്‍ യുഎസ് ഡോളറിലധികം വിലവരുന്ന എഫ്-35ബി ലൈറ്റ്‌നിംഗ് ജെറ്റാണ്

Full Story
[183][184][185][186][187]
 
-->




 
Close Window