Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  19-07-2023
യുകെയില്‍ വ്യാഴാഴ്ച മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സമരം: ആയിരക്കണക്കിന് രോഗികള്‍ വലയുമെന്ന് എന്‍എച്ച്എസിന്റെ മുന്നറിയിപ്പ്
സീനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ സമരം വ്യാഴാഴ്ച തുടങ്ങാനായിരിക്കെ രോഗികള്‍ക്ക് സാരമായ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. നേരത്തെ നിശ്ചയിച്ച ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളാണ് ഇതിനോടകം മാറ്റിവെച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ എന്‍എച്ച്എസ് ആശുപത്രികളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


കണ്‍സള്‍ട്ടന്റുമാര്‍ രോഗികളെ കാണുന്നത് നിര്‍ത്തിവെയ്ക്കുന്നതിന് പുറമെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യാനും ഉണ്ടാകില്ല. 'ക്രിസ്മസ് ദിന കവര്‍' എന്ന രീതിയില്‍ എമര്‍ജന്‍സി കെയറും, ചെറിയ തോതില്‍ പതിവ് ജോലികളിലും മാത്രമാണ് ഡോക്ടര്‍മാര്‍ ഏര്‍പ്പെടുക.


ഗവണ്‍മെന്റ് മുന്നോട്ടുവെച്ച 6% ഫൈനല്‍
Full Story
  19-07-2023
ഹോട്ടല്‍മുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലെ ഇന്ത്യന്‍വംശജനെ നാലു വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ലണ്ടന്‍: എക്സ് ഫാക്ടറിലെ തിളങ്ങുന്ന താരമായി ഉയര്‍ന്നുവരികയായിരുന്നു 20 വയസ്സ് മാത്രമുണ്ടായിരുന്ന ലൂസി സ്പ്രാഗന്‍. എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ കൈയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ അവളുടെ കരിയറിന് അന്ത്യംകുറിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടര്‍ ലൂസിയെ ബലാത്സംഗത്തിന് ഇരയാക്കിയതോടെയാണ് ടാലന്റ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവതിക്ക് പൊതുമുഖത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ഇന്ത്യക്കാരന്‍ തനിക്ക് വിധിക്കപ്പെട്ട 10 വര്‍ഷത്തെ ജയില്‍ശിക്ഷയില്‍ നാല് വര്‍ഷം അകത്തുകിടന്ന ശേഷം ഇന്ത്യയിലേക്ക് രഹസ്യമായി നാടുകടത്തപ്പെട്ടുവെന്നാണ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടിവിയിലെ ഹിറ്റ് ടാലന്റ് ഷോയായ എക്സ്

Full Story
  19-07-2023
ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളില്‍ ഇനി ഹിസ് മജസ്റ്റി

ലണ്ടന്‍ : ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളില്‍ ഇനി ''ഹിസ് മജസ്റ്റി'' എന്ന പദം ഉപയോഗിക്കും. ചാള്‍സ് രാജാവിന്റെ പേരില്‍ ഇഷ്യൂ ചെയ്ത ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ഈ ആഴ്ച പുറത്തിറക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പേരില്‍ ''ഹര്‍ മജസ്റ്റി'' ഉപയോഗിച്ചുള്ള പാസ്പോര്‍ട്ടുകളുടെ യുഗം ഇതോടെ അവസാനിച്ചു. അന്തരിച്ച രാജ്ഞിയുടെ പേരില്‍ ഈ വര്‍ഷം ഇതിനകം അന്‍പത് ലക്ഷം പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. 1952-ല്‍ ജോര്‍ജ്ജ് ആറാമന്റെ ഭരണകാലത്താണ് അവസാനമായി ''ഹിസ് മജസ്റ്റി'' പാസ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ രാജ്ഞിയുടെ മരണത്തിന് ശേഷം രാജ്യത്തെ നോട്ടുകളിലും സ്റ്റാമ്പുകളിലും മറ്റും പുതിയ രാജാവിന്റെ ചിത്രങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും

Full Story
  19-07-2023
നാളെ മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിക്കും, 48 മണിക്കൂര്‍ രാജ്യം വന്‍ പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ സീനിയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ അഥവാ കള്‍സള്‍ട്ടന്റുമാര്‍ നടത്താനിരിക്കുന്ന സമരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി. നാളെ മുതല്‍ 48 മണിക്കൂര്‍ നേരം ഇവര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് രോഗികള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ പോലും തടസ്സപ്പെട്ട് അപകടകരമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് ഇതേ തുടര്‍ന്ന് ശക്തമായിരിക്കുന്നത്. സേവന-വേതന പ്രശ്നങ്ങളുടെ പേരില്‍ നാളെ രാവിലെ ബ്രിട്ടീഷ് സമയം ഏഴ് മണി മുതലാണീ സമരം ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പ്ലാന്‍ഡ് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വച്ച് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഇനിയും നീളുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

Full Story
  19-07-2023
ഇംഗ്ലണ്ടില്‍ പുതിയ വീടുകളില്‍ നിര്‍മാണത്തില്‍ കുറവ്, പ്രതിസന്ധി പുതിയ തലത്തിലേക്ക്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് 2022-23 വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ സോഴ്സ്ഡ് ഫ്രാഞ്ചൈസി നടത്തിയ ഏറ്റവും പുതിയ റിസര്‍ച്ചാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 55 ബില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ 137,800 പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. അതിന് മുമ്പത്തെ സാമ്പത്തിക

Full Story
  19-07-2023
കാര്‍ ഉടമകളും പ്രതിസന്ധിയിലേക്ക്, കാര്‍ ഇന്‍ഷൂറന്‍സ് ചെലവുകള്‍ കുത്തനെ ഉയരുന്നു

ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷൂറന്‍സ് ചെലവുകള്‍ കുത്തനെ ഉയര്‍ന്നത് കാര്‍ ഉടമകള്‍ക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്‍ഷൂറന്‍സ് പ്രീമിയം വകയില്‍ കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ഈ വര്‍ഷം 40 ശതമാനം വര്‍ധനവാണുണ്ടാക്കിയിരിക്കുന്നതെന്നാണ് കണ്‍ഫ്യൂസ്ഡ്.കോം എന്ന കംപാരിസണ്‍ വെബ്സൈറ്റ് നടത്തിയ റിസര്‍ച്ച് വെളിപ്പെടുത്തുന്നത്. ചില കാറുടമകള്‍ക്ക് ഇന്‍ഷൂറന്‍സ് വകയില്‍ വന്‍ വര്‍ധന് ഇപ്പോള്‍ തന്നെ വന്നിരിക്കുന്നുവെന്നാണ് ഈ വെബ്സൈറ്റിന്റെ ബോസായ സ്റ്റീവ് ഡ്യൂക്ക്സ് വെളിപ്പെടുത്തുന്നത്. നിലവില്‍ കാര്‍ ഇന്‍ഷുറന്‍സ് ചെലവ് വര്‍ഷത്തില്‍ ശരാശരി 776 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ തുകയേക്കാള്‍ 222

Full Story
  18-07-2023
സന്തോഷ് റോയിയുടെ പ്രഥമ കവിതാസമാഹാരമായ 'ബര്‍ഗ്ഗര്‍ തിന്നുന്ന എലികള്‍' ജൂലൈ 29നു പ്രകാശനം ചെയ്യും
ഒരു നല്ല കവിത വായിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി, വിവരണാതീതമാണ്, വായനക്കാരന്റെ ഭാവനയെയോ വികാരങ്ങളെയോ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കലാപരമായ രചനയാണു യഥാര്‍ഥത്തില്‍ കവിത. വാക്കുകളുടെ കൃത്യമായ ക്രമീകരണത്തിലൂടെ താളവും ശബ്ദവും അര്‍ഥവും സമന്വയിപ്പിച്ച സൃഷ്ടികളാണു കവിതകള്‍.


ഉദാത്ത കവിതകള്‍ പലതും നമ്മെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യു കെ യിലെ പ്രവാസി എഴുത്തുകാരില്‍ ശ്രദ്ധേയനായ സന്തോഷ് റോയിയുടെ പ്രഥമ കവിതാസമാഹാരമായ 'ബര്‍ഗ്ഗര്‍ തിന്നുന്ന എലികള്‍' 2023 ജൂലൈ 29നു വൈകുന്നേരം 5 മണിക്ക് പ്രകാശനം ചെയ്യപ്പെടുകയാണു.

കൊല്ലം ജില്ലയിലെ, ശക്തികുളങ്ങര സെന്റ് ജോണ്‍ ഡി ബ്രിട്ടോ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ചാണു ചടങ്ങ്.

2016 മുതല്‍ സമൂഹമാധ്യമങ്ങളില്‍ സന്തോഷ് റോയ് കുറിച്ച കവിതകളാണു ഈ
Full Story
  18-07-2023
ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തി, മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കും

ലണ്ടന്‍: സ്റ്റുഡന്റ്‌സ് റൂട്ടും ഇതിനോടനുബന്ധിച്ചുള്ള വര്‍ക്ക് റൂട്ടിലും കാതലായ മാറ്റം വരുത്തി പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് ഹോം ഓഫിസ്. മലയാളികളടക്കം യുകെയിലെ വിദേശ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നതാണ് തീരുമാനം. ഇന്നലെ (ജൂലൈ 17) ഉച്ചയ്ക്ക് മൂന്നു മണിക്ക് നിയമം നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പെന്‍ഡന്റുമാരെ സംബന്ധിച്ച മാറ്റങ്ങള്‍ 2024 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്നതിനാല്‍ 2023 ഓട്ടം സീസണില്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. അതേസമയം, സ്വിച്ചിംഗ് ഉള്‍പ്പെടെ മറ്റ് നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ 2023 ആഗസ്റ്റ് 7 മുതല്‍ വിവിധ തീയതികളിലായി നടപ്പാക്കി തുടങ്ങും. നെറ്റ്

Full Story
[181][182][183][184][185]
 
-->




 
Close Window