Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഗസ വംശഹത്യക്കെതിരായ റാലിയില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ പുരോഹിതയുടെ അറസ്റ്റ് ന്യായീകരിച്ച ലണ്ടന്‍ പൊലീസ് മേധാവിക്ക് വിമര്‍ശനം
reporter

ലണ്ടന്‍: ഗസ വംശഹത്യക്കെതിരായ റാലിയില്‍ പങ്കെടുത്ത 83കാരിയായ ക്രിസ്ത്യന്‍ പുരോഹിതയുടെ അറസ്റ്റ് ന്യായീകരിച്ച ലണ്ടന്‍ പൊലീസ് മേധാവിക്ക് വിമര്‍ശനം. ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയായ ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുകയും ഇസ്രഈലി വംശഹത്യയെ എതിര്‍ക്കുകയും ചെയ്ത 83 വയസുള്ള വിരമിച്ച പുരോഹിതയായ സൂ പാര്‍ഫെറ്റിന്റെ അറസ്റ്റിനെയായിരുന്നു ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് സേനയുടെ തലവന്‍ ന്യായീകരിച്ചത്. തീവ്രവാദ നിയമപ്രകാരമായിരുന്നു പുരോഹിതയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയായിരുന്നു അറസ്റ്റിനിടയാക്കിയ പ്രതിഷേധം നടന്നത്. ഗസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ഫലസ്തീന്‍ ആക്ഷന്റെ കീഴില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്ത 29 ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകരില്‍ ഒരാളാണ് സൂ പാര്‍ഫെറ്റ്. വംശഹത്യയെ ഞാന്‍ എതിര്‍ക്കുന്നുവെന്ന പ്ലക്കാര്‍ഡ് പിടിച്ച് പ്രതിഷേധിക്കുകയായിരുന്ന പുരോഹിത സൂ പാര്‍ഫെറ്റിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ അറസ്റ്റ് ബ്രിട്ടീഷ് ജനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍, വിരമിച്ച വനിതാ പുരോഹിതയുടെ അറസ്റ്റിനെയും പൊലീസ് പെരുമാറ്റത്തെയും ലണ്ടന്‍ പോലീസ് മേധാവി മാര്‍ക്ക് റൗളി ന്യായീകരിച്ചു. നിങ്ങള്‍ക്ക് 18 വയസോ 80 വയസോ ആകട്ടെ, നിയമത്തിന് പ്രായപരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിരോധിത സംഘടനകളെ പിന്തുണക്കുകയാണെങ്കില്‍, ഞങ്ങള്‍ നിയമം നടപ്പിലാക്കും. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധയോടെയും ആ വ്യക്തിയുടെ അന്തസ്സിന് കോട്ടം വരുത്താത്ത തരത്തിലുമാണ് അറസ്റ്റ് ചെയ്തതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പക്ഷേ അവര്‍ ഗുരുതരമായ ഒരു നിയമം ലംഘിക്കുകയാണ് ചെയ്തത്. നിങ്ങള്‍ക്ക് 18 വയസോ 80 വയസോ ആകട്ടെ, നിയമത്തിന് പ്രായപരിധിയില്ല,' മാര്‍ക്ക് റൗളി പറഞ്ഞു. സംഭവത്തില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവായ സാക്ക് പോളാന്‍സ്‌കി മാര്‍ക്ക് റൗളിയെ രൂക്ഷമായി വിമര്‍ശിച്ചു. റൗളിയെ പൊലീസ് മേധാവിയായി നിയമിച്ചതിന് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെയും പൊളാന്‍സ്‌കി ശക്തമായി വിമര്‍ശിച്ചു. 'നമ്മുടെ ഗവണ്‍മെന്റ് സജീവ പങ്കാളികളായ ഒരു വംശഹത്യയെ എതിര്‍ക്കുമ്പോള്‍, പ്ലക്കാര്‍ഡുകളുമായി പിന്തുണ അറിയിച്ച ആളുകളെ അറസ്റ്റ് ചെയ്യുന്നവരുടെ മനസിലെ ദുഷ്ടത ഗൗരവമുള്ള പ്രശ്‌നമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറാണവനെ ഈ സ്ഥാനത്ത് എത്തിച്ചത്,' അദ്ദേഹം വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window