|
|
|
|
|
| വ്യാപാര കരാറില്‍ ഒപ്പിടാന്‍ മോദി ബ്രിട്ടനിലേക്ക് |
ന്യൂഡല്‍ഹി: ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും. മേയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനു ധാരണയായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ എന്നതു ശ്രദ്ധേയമാണ്. കരാറനുസരിച്ച്, ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കും.
പകരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉല്‍പന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇതില്‍ 85% ഇനങ്ങളും തീരുവരഹിതമാകും. ചുരുക്കത്തില്‍ ഇരുരാജ്യങ്ങളുടെയും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് യുദ്ധവിമാനത്തിന് പാര്‍ക്കിങ് ഫീസ് ഈടാക്കുമോ |
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുങ്ങിക്കിടക്കുന്ന യുകെ യുദ്ധവിമാനം പാര്‍ക്ക് ചെയ്യുന്നതിന് ഇന്ത്യ ബ്രിട്ടണില്‍ നിന്ന് തുക ഈടാക്കുമോ എന്നതില്‍ അവ്യക്തത തുടരുന്നു. വിമാനത്താവള കമ്പനിയുടെ നിരക്ക് അനുസരിച്ച് ഇതുവരെയുള്ള പാര്‍ക്കിങ് ചാര്‍ജ് രണ്ടര ലക്ഷത്തിനടുത്തെത്തി . എന്നാല്‍ ബ്രീട്ടീഷ് സൈനിക വിമാനമായതിനാല്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളകമ്പനിയോട് നിര്‍ദേശിക്കുമോ എന്നതില്‍ വൈകാതെ വ്യക്തതയുണ്ടായേക്കും. യുകെ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണകള്‍ പൂര്‍ത്തിയായി തിരികെ പറക്കും മുന്‍പാണ് വിമാനത്താളകമ്പനിക്ക് പാര്‍ക്കിങ് ഫീസ് ഉള്‍പ്പടെ നല്‍കേണ്ടി വരിക. വിമാനത്തിന്റെ വലുപ്പം അനുസരിച്ച് പ്രതിദിനം പതിനായിരത്തിന് മുകളില്‍ തുകയാണ് |
|
Full Story
|
|
|
|
|
|
|
| തിരിച്ചടികളില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കിയ മലയാളി യുവതി |
ലണ്ടന്‍: നാട്ടില്‍ നിന്ന് കുടുംബമായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ മിക്കവരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് കുട്ടികളുടെ പഠനം. എല്ലാവര്‍ക്കും ആഗ്രഹിച്ച മികച്ച അന്തരീക്ഷത്തില്‍ സ്‌കൂള്‍ പ്രവേശനം ലഭിക്കണമെന്നില്ല. എന്നാല്‍ മികച്ച സൗകര്യങ്ങളും സൗഹൃദാന്തരീക്ഷവും ലഭിക്കുന്നവരും കുറവല്ല. 2022ല്‍ എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും യുകെയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അതിനെ അവര്‍ ഫലപ്രദമായി നേരിട്ടതും മാതൃകാപരമായി മാറിയിരിക്കുകയാണ്. ഒപ്പം യുകെ മലയാളികള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചയ്ക്കും. യുകെയിലെ ലീഡ്സിന് സമീപം ബ്രാഡ്‌ഫോഡില്‍ കുടുംബമായി താമസിക്കുന്ന നൗഷാദ് പറമ്പന്‍കാട്ടിന്റെ മകള്‍ ആയിഷ |
|
Full Story
|
|
|
|
|
|
|
| യുവാവിന് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി രാജകുമാരി |
ലണ്ടന്‍: കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സ്വയം മരിച്ചതായി വരുത്തിതീര്‍ത്താന്‍ ശ്രമിച്ച ഒരാളാണ്. 1984 ജനുവരി 22ന് 8 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഫിലിം റപ്രസന്റേറ്റീവ് എന്‍.ജെ.ചാക്കോയെ കാറിലിട്ടു കത്തിച്ച സുകുമാര കുറുപ്പ് ആണ് ആ കുറ്റവാളി. പക്ഷേ കേവലം 4300 രൂപ (ഏകദേശം 50 ഡോളര്‍ )യ്ക്ക് വേണ്ടി ആരെങ്കിലും സ്വയം മരിച്ചതായി വരുത്തിതീര്‍ക്കുമോ? അങ്ങനെ ചെയ്ത ഒരു കഥയാണ് ബ്രിട്ടിഷ് യൂട്യൂബറായ മാക്സിമിലിയന്‍ ആര്‍തര്‍ ഫോഷ് യുട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് ലഭിക്കാനാണ് ഫോഷ് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചത്.
രണ്ട് മാസം മുന്‍പ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പലവിധ നികുതികളില്‍ ഇനിയും വര്‍ധനവുണ്ടാകും: ഖജനാവ് ശക്തിപ്പെടുത്താന്‍ പലവഴി തേടുകയാണ് റേച്ചല്‍ റീവ്സ് |
|
യുകെയില്‍ സര്‍ക്കാരിന്റെ ഖജനാവ് ശക്തിപ്പെടുത്താന്‍ പുതിയ വഴികള്‍ തേടി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ഇന്‍കം ടാക്‌സ് ഒഴികെ മറ്റു നികുതികള്‍ ഇനിയും വര്‍ധിക്കും. പലവിധ നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ചാന്‍സലര്‍ക്ക് മറക്കേണ്ടി വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ച്ചാ മുരടിപ്പും, ലേബറിന്റെ യു-ടേണുകളും മൂലം 30 ബില്ല്യണ്‍ പൗണ്ട് വരെ വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ് റീവ്സ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്‍കംടാക്സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ കൂട്ടില്ലെന്ന് റേച്ചല്‍ റീവ്സ് അറിയിച്ചത് നേരിയ ആശ്വാസമായിട്ടുണ്ട്.
വിമത എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബെനഫിറ്റ് പരിഷ്‌കാരങ്ങള്‍ തിരുത്തേണ്ടി വന്നതിന്റെ ഭാഗമായി നികുതികള്‍ |
|
Full Story
|
|
|
|
|
|
|
| എയര്‍ബസ് 400 മടങ്ങി, ബ്രിട്ടീഷ് സംഘം കേരളത്തില്‍ തുടരും |
ലണ്ടന്‍: ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് മടങ്ങി. ബ്രിട്ടന്റെ വ്യോമസേന വിമാനം എയര്‍ ബസ് A 400 M അറ്റ്‌ലസ് ഉച്ചയ്ക്ക് 12.45 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. എഫ് 35 ബിയുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണ് എയര്‍ബസ് 400 വൈകുന്നേരത്തോടെ മടങ്ങിയത്. ബ്രീട്ടീഷ് വ്യോമസേനയിലെ 24 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരും F35ന്റെ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ഹാങ്ങറിലേക്ക് |
|
Full Story
|
|
|
|
|
|
|
| പതിനാലു വര്‍ഷത്തിന് ശേഷം സിറിയയുമായി ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍ |
ഡമാസ്‌കസ്: 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുമായി ബന്ധം പുനസ്ഥാപിച്ച് ബ്രിട്ടന്‍. വര്‍ഷങ്ങളായി സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിനുശേഷം ബ്രിട്ടന്‍ സിറിയയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കുള്ള സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് മന്ത്രി സിറിയ സന്ദര്‍ശിക്കുന്നത്. അടിയന്തര മാനുഷിക സഹായത്തിനും സിറിയയുടെ ദീര്‍ഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും മേഖലയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം നല്‍കുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനുമായി 129 മില്യണ്‍ ഡോളര്‍ ഡേവിഡ് ലാമി വാഗ്ദാനം ചെയ്തു. 'എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ |
|
Full Story
|
|
|
|
|
|
|
| 83 വയസുള്ള പുരോഹിതയെ കസ്റ്റഡിയിലെടുത്ത് യുകെ പൊലീസ് |
ലണ്ടന്‍: ഫലസ്തീന്‍ അനുകൂല സംഘടനയായ ഫലസ്തീന്‍ ആക്ഷനെ യുകെ സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പുതുതായി നടപ്പിലാക്കിയ നിരോധനം ലംഘിച്ചതിന് 83 വയസ്സുള്ള ഒരു വിരമിച്ച പുരോഹിതയെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. 'വംശഹത്യയെ എതിര്‍ക്കുന്നു. ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുന്നു' എന്ന പ്ലക്കാര്‍ഡ് കൈവശം വെച്ചതിനാണ് ബ്രിസ്റ്റലില്‍ നിന്നുള്ള റവറന്റ് സൂ പര്‍ഫിറ്റിനെ കസ്റ്റഡിയിലെടുത്തത്. വിലക്കിനെതിരെ പ്രതിഷേധിച്ചതിന് ശനിയാഴ്ച അറസ്റ്റിലായ 27-ലധികം പേരില്‍ അവരും ഉള്‍പ്പെടുന്നു.പര്‍ഫിറ്റിന്റെ അറസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരു ഉപയോക്താവ് ഇതിനെ 'സ്വേച്ഛാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും |
|
Full Story
|
|
|
|
| |