|
|
|
|
|
| കരുത്തു പ്രകടിപ്പിച്ച് റീഫോം യുകെ രാഷ്ട്രീയ പാര്‍ട്ടി: മറ്റു പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ റീഫോമിലേക്ക് പോകുന്നു |
|
പതിനാലു വര്‍ഷം എംപിയായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാവ് ജെയ്ക്ക് ബെറി റീഫോം യുകെയിലേക്ക് ചേക്കേറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ള വലിയ തിരിച്ചടിയാണിത്. റീഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അടുത്തിടെ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് റീഫോം യുകെ നടത്തിയത്. കൂടുതല്‍ പേര്‍ റീഫോം യുകെ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന്റെയും ബോറിസ് ജോണ്‍സന്റെയും അടുത്ത അനുയായിയാണ് ഇപ്പോള്‍ റീഫോം യുകെയിലേക്ക് പോയിരിക്കുന്നത്.
അതുപോലെ പാര്‍ട്ടിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജെയ്ക്ക് ബെറി റിഫോം യുകെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ എത്തി ആദ്യമായി വീടു നോക്കുകയാണോ? ഇതാ അനുകൂല അവസരം പ്രഖ്യാപിച്ചിരിക്കുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് |
|
മോര്‍ട്ട്ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ക്ക് മാറ്റങ്ങളുടെ ഗുണം ലഭിക്കുമെന്ന് പ്രുഡെന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സാം വുഡ്സ് വ്യക്തമാക്കി. ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും തങ്ങളുടെ കണക്കില്‍ ഉയര്‍ന്ന എല്‍ടിഐ മോര്‍ട്ട്ഗേജുകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യുകെയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഇത്തരം ലോണികളുടെ ശതമാനം 15 കടക്കരുതെന്ന് മാത്രമാണ് പ്രധാന നിബന്ധന.
യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, |
|
Full Story
|
|
|
|
|
|
|
| ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് അവസരം ഒരുക്കി ബാങ്കുകള്‍ |
ലണ്ടന്‍: ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ബ്രിട്ടീഷ് ഭവനവിപണിയില്‍ ഇറങ്ങാന്‍ അവസരം ഒരുക്കി മോര്‍ട്ട്ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ. യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്ഗേജുകള്‍ അനുവദിക്കാന്‍ കഴിയും. ഇത് പ്രകാരം കടമെടുക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4.5 ഇരട്ടിയ്ക്ക് തുല്യമോ, അതിലേറെ മൂല്യത്തിലോ ലോണ്‍ അനുവദിക്കാന്‍ കഴിയും.
Full Story
|
|
|
|
|
|
|
| യുകെയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തുന്നവര്‍ കടുത്ത പ്രതിസന്ധിയില്‍ |
ലണ്ടന്‍ : യുകെയുടെ സ്‌കില്‍ഡ് തൊഴില്‍ വിസകള്‍ അത്ര സുഗമമായി അല്ല പ്രവര്‍ത്തിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ വിദേശികളെ യുകെയിലേക്ക് ആകര്‍ഷിക്കാനും, യുകെയുടെ തൊഴില്‍ ക്ഷാമം പരിഹരിക്കാനുമായി അവതരിപ്പിച്ചതായിരുന്നു യുകെ സ്‌കില്‍ഡ് വര്‍ക്ക് വിസ. വിദേശ തൊഴിലാളികള്‍ക്ക് ഇത് ഒരു മികച്ച അവസരമായിരുന്നു നല്‍കിയിരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിദേശികള്‍ യുകെയുടെ സ്‌കില്‍ഡ് വിസയില്‍ കഴിയുന്നുണ്ട്. എന്നാല്‍ അവിടെ താമസിക്കുന്ന വിദേശികളുടെ സ്ഥിതി അത്ര നല്ലതല്ല എന്ന് യുകെ പാര്‍ലമെന്റിന്റെ ക്രോസ്-പാര്‍ട്ടി ഹോം അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പല |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പോസ്റ്റ് ഓഫിസ് വിവാദം, കള്ളക്കേസില്‍ പ്രതിയായ 13 പേരുടെ മരണം ആത്മഹത്യ |
ലണ്ടന്‍: പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. തെറ്റൊന്നും ചെയ്യാതെ ആരോപണം കേള്‍ക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തില്‍ 13 പേര്‍ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തല്‍. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജര്‍മാര്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ അറുപതോളം പേര്‍ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. ഇതില്‍ അറുപതോളം പേര്‍ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. പലരും കടക്കെണിയിലായി. ചിലരാകട്ടെ ഗുരുതര അസുഖബാധിതരുമായി.
'ഹൊറൈസണ്‍' എന്ന സോഫ്റ്റ്വെയറിനു സംഭവിച്ച പിഴവുമൂലം സെയില്‍സ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു |
|
Full Story
|
|
|
|
|
|
|
| യൂറോപ്പില്‍ ഉഷ്ണതരംഗം: 2300 പേര്‍ മരിച്ചു |
ലണ്ടന്‍: യൂറോപ്പില്‍ രൂക്ഷമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 2,300 പേര്‍. 12 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നുള്ള കണക്കാണിത്. ജൂലൈ രണ്ടിന് അവസാനിച്ച 10 ദിവസത്തെ ശാസ്ത്രീയ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇംപീരിയല്‍ കോളജ് ലണ്ടന്‍, ദി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍, ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പഠനം നടത്തിയത്. പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും താപനില 40 ഡിഗ്രിയില്‍ എത്തിയിരുന്നു. സ്പെയിനിലും ഫ്രാന്‍സിലും കാട്ടുതീയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 1500 മരണം ഇതിനു മുമ്പത്തെ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാഴ്സലോണ, മാഡ്രിഡ്, |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു |
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റിനെ പെരുമാറ്റദൂഷ്യത്തിനു സസ്‌പെന്‍ഡ് ചെയ്തു. സൗത്ത് ലണ്ടനിലെ മിച്ചം സ്വദേശി ഡോ. പ്രമീള തമ്പി(62)യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിസേറിയന്‍ ആവശ്യപ്പെട്ട യുവതിക്ക് പ്രമീള തമ്പി അത് നിഷേധിച്ചു പ്രസവവേളയില്‍ യുവതിയെ പരിഹസിച്ചു എന്നിവയാണ് പ്രമീള തമ്പിക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. 2016 ഒക്ടോബറില്‍ മില്‍ട്ടണ്‍ കെയ്ന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. പ്രത്യേകതരം ന്യൂറോമസ്‌കുലര്‍ കണ്ടീഷനുള്ള 10 മാസമായ ഗര്‍ഭിണിയായ യുവതിയുടെ പ്രസവം ഫോര്‍സ്പ് ഉപയോഗിച്ച് എടുക്കുന്നതിനാണ് പ്രമീള തമ്പി ശ്രമിച്ചത്. ഇത് കുട്ടിയുടെ തലയിലും മുഖത്തും പരുക്കിന് കാരണമായെന്ന് മാത്രമല്ല തനിക്ക് മാനസിക ആഘാതവും സൃഷ്ടിച്ചതായിട്ടാണ് |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ധന കിട്ടിയില്ലെങ്കില്‍ സേവനം നിര്‍ത്തിവെച്ച് സമരം നടത്തും |
|
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയില്‍ ബാലറ്റിംഗ് നടത്തിയപ്പോള്‍ 55% അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ 90% പേരും ശമ്പളവര്‍ധന നേടിയെടുക്കാന്‍ പണിമുടക്കിനെ അനുകൂലിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ 29% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ നീക്കം എന്‍എച്ച്എസ് നഴ്സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെയും സമയമുഖത്ത് എത്തിക്കാന്‍ പ്രോത്സാഹനമാകും.
ലേബര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് വരെ 11 തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. 22% ശമ്പളവര്‍ധന അനുവദിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബംപര്‍ നേട്ടവും സമ്മാനിച്ചു. എന്നാല്‍ പുതിയ സമരപ്രഖ്യാപനത്തോടെ സ്ട്രീറ്റിംഗ് സമ്മര്‍ദത്തിലാകും. ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും നഷ്ടമാക്കാന്‍ |
|
Full Story
|
|
|
|
| |