Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  26-06-2025
യുകെയില്‍ പനി ബാധിച്ച് മലയാളി ബാലന്‍ മരിച്ചു

കവന്‍ട്രി: മലയാളി ബാലന്‍ യുകെയില്‍ പനി ബാധിച്ച് മരിച്ചു. റൂഫസ് കുര്യന്‍ (7) ആണ് മരിച്ചത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടി പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു. റുഫ്സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആലപ്പുഴ സ്വദേശികളാണ്. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിദ്യാര്‍ഥിയാണ് ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും

Full Story
  26-06-2025
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി ആരോപണം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ്. രാഹുല്‍ അനന്തരവളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോയെന്നും ഉടന്‍ തിരിച്ചെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി.ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവിന്റെ പതിവ് അപ്രത്യക്ഷമാകലുകളെ ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച രഹസ്യമായി വിദേശത്ത് അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അദ്ദേഹം വിദേശത്തെ മറ്റേതോ സ്ഥലത്തേക്ക് പറന്നിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഈ പതിവായുള്ള അപ്രത്യക്ഷമാകലുകള്‍? അദ്ദേഹം സ്വന്തം

Full Story
  26-06-2025
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: തന്ത്രപരമായ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ഒരു ഡസന്‍ എഫ്-35എ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ഒരു തലമുറയിലെ ഏറ്റവും വലിയ ആണവ പ്രതിരോധശേഷി വികസനമാണിതെന്ന് സര്‍ക്കാര്‍ ഈ വാങ്ങലിനെ വിശേഷിപ്പിച്ചു. ഡൗണിംഗ് സ്ട്രീറ്റ് പറയുന്നതനുസരിച്ച്, ഈ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ജെറ്റുകള്‍ വാങ്ങുന്നതിലൂടെ, ശീതയുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് വ്യോമസേനയ്ക്ക് ആണവായുധങ്ങള്‍ വഹിക്കാന്‍ സാധിക്കും. 'വളരെ അധികം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഈ സമയത്ത് നമുക്ക് സമാധാനത്തെ നിസ്സാരമായി കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് എന്റെ സര്‍ക്കാര്‍ നമ്മുടെ ദേശീയ സുരക്ഷയില്‍ നിക്ഷേപം നടത്തുന്നത്'- പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഒരു

Full Story
  26-06-2025
തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ എഫ്-35 വിമാനം എയര്‍ലിഫ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 ഇനിയും തിരിച്ചുപോയിട്ടില്ല. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്റെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. പത്ത് ദിവസമായി വിമാനത്താവളത്തില്‍ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം. ഇനിയും

Full Story
  26-06-2025
യുകെ-കൊച്ചി ദുരിതം പിടിച്ച യാത്ര സമ്മാനിച്ചത് മലയാളി കുടുംബത്തിന്

കൊച്ചി: യുകെയിലെ ബര്‍മിങ്ങാമില്‍ നിന്നു വിമാനത്തില്‍ കൊച്ചിയിലെത്താന്‍ മലയാളി കുടുംബത്തിനു ചെലവിടേണ്ടിവന്നതു 63 മണിക്കൂറിലധികം. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണു മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയര്‍ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകന്‍ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായര്‍ രാവിലെ 10.55 നു ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്നു കണക്ഷന്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലേക്കു വരാനായിരുന്നു പദ്ധതി. എന്നാല്‍ ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഇന്നലെ ഉച്ചയ്ക്കു 12ന്.

ഞായര്‍ രാവിലെ 6ന് ഇവര്‍ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളില്‍ പറക്കുമ്പോള്‍ ബോംബു

Full Story
  25-06-2025
രഞ്ജിതയ്ക്ക് അന്ത്യവിശ്രമം നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിനു സമീപം: തേങ്ങലടങ്ങാതെ മക്കളും രഞ്ജിതയുടെ അമ്മയും
വിമാനാപകടത്തില്‍ മരിച്ച നഴ്‌സ് രഞ്ജിതയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്നഭവനത്തിന് സമീപം ആയിരുന്നു രഞ്ജിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് അഗ്‌നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും, രഞ്ജിതയുടെ അമ്മയും അനാഥരായത്.
പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക.

2014 ല്‍ സലാലയില്‍ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി. ഏഴുമാസം മുന്‍പാണ്
Full Story
  25-06-2025
എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം

ലണ്ടന്‍: തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോയില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

അതേസമയം വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട്

Full Story
  25-06-2025
യുകെയില്‍ നിന്ന് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി സുരക്ഷാ പരിശോധന ഇല്ല

ദുബൈ: യുകെയില്‍ നിന്ന് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ലേ ഓവര്‍ സമയത്ത് വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരില്ല. യുകെ സര്‍ക്കാരും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) തമ്മില്‍ ഒപ്പുവെച്ച പുതിയ 'വണ്‍-സ്റ്റോപ്പ് സെക്യൂരിറ്റി എഗ്രിമെന്റ്' ആണ് ഈ മാറ്റം സാധ്യമാക്കുന്നത്. ഈ മാറ്റം യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും, പ്രത്യേകിച്ച് സൗദി വിമാനത്താവളങ്ങള്‍ വഴി ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ എടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കുകയും ചെയ്യും.



യുകെ യാത്രക്കാര്‍ക്ക് എന്താണ് മാറ്റം?

Full Story
[193][194][195][196][197]
 
-->




 
Close Window