Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  27-07-2023
രാജ്യത്ത് ക്രിസ്തീയ വിശ്വാസികളില്‍ വന്‍ ഇടിവ്, 7.5 മില്യണ്‍ ജനങ്ങള്‍ക്ക് മതവിശ്വാസമില്ല

ലണ്ടന്‍: ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 3 ലക്ഷത്തോളം വീടുകളില്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വിവിധ മതവിശ്വാസങ്ങളുമായി കുടുംബാംഗങ്ങള്‍ കഴിയുന്നതായി സെന്‍സസ് ഡാറ്റ. 2021 മാര്‍ച്ച് 21ന് നടന്ന അവസാനത്തെ സെന്‍സസ് ഡാറ്റ പ്രകാരമാണ് മതവിശ്വാസം കൂടുതല്‍ വൈവിധ്യാത്മകമായി മാറിയെന്ന് വ്യക്തമായത്. അതേസമയം ക്രിസ്തീയ വിശ്വാസികളെന്ന് വ്യക്തമാക്കുന്ന ജനങ്ങളുടെ എണ്ണം പകുതിയില്‍ താഴേക്കാണ് കുറഞ്ഞത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഒന്നിലേറെ വ്യക്തികള്‍ വസിക്കുന്ന 17.3 മില്ല്യണ്‍ ഭവനങ്ങളില്‍ 1.65% പേരാണ് ചുരുങ്ങിയത് രണ്ട് വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതായി രേഖപ്പെടുത്തിയത്. ലണ്ടനില്‍ ഇത്തരം വൈവിധ്യാത്മക വിശ്വാസം പുലര്‍ത്തുന്ന കൂടുതല്‍ കുടുംബങ്ങള്‍ വസിക്കുന്നത്

Full Story
  27-07-2023
വിന്ററിനെ നേരിടാന്‍ എന്‍എച്ച്എസ് വിപുലമായ പ്ലാനുകളുമായി രംഗത്ത്

ലണ്ടന്‍: എന്‍എച്ച്എസ് വിപുലമായ വിന്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം രോഗികള്‍ക്കുള്ള കെയര്‍ മെച്ചപ്പെടുത്താനും രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതനുസരിച്ച് കെയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സെന്ററുകളിലൂടെ ഡിസ്ചാര്‍ജിംഗ് പ്രക്രിയ സാധ്യമായ തോതില്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിന്ററിലെ രോഗികളുടെ ആധിക്യത്തെ നേരിടുന്നതിനായി ആംബുലന്‍സ് സര്‍വീസുകള്‍ ലഭ്യമാക്കുന്ന മണിക്കൂറുകള്‍ വര്‍ധിപ്പിക്കാനും അധിക ബെഡുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കാനും പദ്ധതി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനം എന്‍എച്ച്എസ്

Full Story
  27-07-2023
ഉഷ്ണതരംഗം പുതിയ തലത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്, രാജ്യം ഹിമയുഗത്തിലേക്ക്

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവുണ്ടായത് വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ വമ്പന്‍ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്ന മുന്നറിയിപ്പേകി മെറ്റ് ഓഫീസ് രംഗത്തെത്തി. ഇത് പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും രാജ്യം തണുത്തുറയുമെന്നും സയന്റിസ്റ്റുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആദ്യമായി ഉഷ്ണതരംഗം കാരണം താപനില 40 ഡിഗ്രിയിലെത്തിയത് രാജ്യത്തെ വേട്ടയാടാനെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാരംഭ സൂചനയാണെന്നാണ് മെറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. കാര്‍ബണ്‍ പുറന്തള്ളലുകള്‍ തുടര്‍ന്നാല്‍ 2022 പോലുളള ഹോട്ട് ഇയറുകള്‍ 2060 ഓടെ രാജ്യത്ത് ശരാശരിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ്

Full Story
  27-07-2023
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വകയില്‍ പണം ലഭിക്കുന്നവര്‍ക്ക് വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ ജീവിക്കുന്നവരില്‍ മിക്കവരും നിത്യജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നതിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പാടുപെടുകയാണ്. അവര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ പണം ലഭിക്കുന്നവര്‍ക്ക് ഇനി മുതല്‍ വര്‍ധനവുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും ബ്രിട്ടനിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്നത് കാലാനുസൃതമായ സഹായമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നീക്കമനുസരിച്ച് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മേയ് 16 മുതല്‍ അധികം തുക കരഗതമാകുന്നതായിരിക്കും. മറ്റ് നിരവധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതിനൊപ്പം യൂണിവേഴ്സല്‍

Full Story
  26-07-2023
പിടി വിടാതെ മരണത്തിന്റെ വിളയാട്ടം: സ്‌കോട്‌ലന്‍ഡിലെ അബര്‍ഡീനില്‍ താമസിക്കുന്ന റോയ് ജോര്‍ജ് അന്തരിച്ചു
അവധിക്ക് നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശി അന്തരിച്ചു. യുകെയിലെ അബര്‍ഡീനില്‍ താമസിക്കുന്ന 62കാരനായ റോയ് ജോര്‍ജാണ് മരിച്ചത്. (കോശി വി ജോര്‍ജ്ജ്).

സ്‌കോട്ട് ലന്‍ഡ് അബര്‍ഡീനിലെ ആദ്യകാല മലയാളികളില്‍ ഒരാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്തരിച്ച റോയി ജോര്‍ജ്. കേരളത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയാണ് നിനച്ചിരിക്കാതെ റോയിയെ തേടി മരണത്തിന്റെ വിളിയെത്തിയത്. ഒന്നര ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആണ് റോയിയും കുടുംബവും സൗദിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയത്.


പത്തനംതിട്ട കുമ്പഴ വില്ലകത്ത് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ സോഫി, രേഷ്മ, നയന, ജോയല്‍ എന്നിവരാണ് മക്കള്‍. ശവസംസ്‌കാര ശുശ്രുൂഷ വ്യാഴാഴ്ച രാവിലെ 10:30 വീട്ടില്‍ ആരംഭിച്ച് പത്തനംതിട്ട കുമ്പഴ സെന്റ്
Full Story
  26-07-2023
2030 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുമെന്ന് സര്‍ക്കാര്‍

ലണ്ടന്‍: 2030 ഓടെ പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു. 2030-ലെ പെട്രോള്‍, ഡീസല്‍ കാര്‍ വില്‍പ്പന സമയപരിധിയിലേക്കുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ട ഇളവ് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ചില മുതിര്‍ന്ന ടോറികള്‍ പ്രധാനമന്ത്രി റിഷി സുനക്കിനോട് സമയപരിധി ഒഴിവാക്കാനും മറ്റ് ഹരിത നയങ്ങളില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ചില പദ്ധതികള്‍ ഒരു തിരിച്ചടി സൃഷ്ടിക്കുന്നുണ്ടെങ്കിലും 2030 ലെ നിരോധനം അചഞ്ചലമായി

Full Story
  26-07-2023
രോഗികളെ സഹായിക്കുന്നതിന് തങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കെയറിന്റെ ഗുണമേന്മ താഴോട്ട് പോയെന്നും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍

ലണ്ടന്‍: എന്‍എച്ച്എസിലെത്തുന്ന രോഗികളെ സഹായിക്കുന്നതിനായി തങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും അതിനാല്‍ നല്‍കുന്ന കെയറിന്റെ ഗുണമേന്മ കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എന്‍എച്ച്എസിലെ മിക്ക സ്റ്റാഫുകളുമെന്ന് ഒരു സര്‍വേഫലം വെളിപ്പെടുത്തുന്നു. സര്‍വീസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് മെഡിക്കല്‍ ആന്‍ഡ് നഴ്സിംഗ് ഗ്രൂപ്പുകള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ രോഗികള്‍ ഇച്ഛിക്കുന്നത് പോലെ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തങ്ങള്‍ക്ക് മേല്‍ വരുന്ന

Full Story
  26-07-2023
ഗുരുതരമല്ലാത്ത മെന്റല്‍ ഹെല്‍ത്ത് ഫോണുകളോട് ഇനി മുതല്‍ ഇംഗ്ലണ്ടിലെ പോലീസ് ഫോഴ്‌സുകള്‍ പ്രതികരിക്കില്ല

ലണ്ടന്‍: ഇംഗ്ലണ്ടിലെ പോലീസ് ഓഫീസര്‍മാര്‍ ഇനി മുതല്‍ മെന്റല്‍ ഹെല്‍ത്ത് ഫോണ്‍ കാളുകളോട് പ്രതികരിക്കില്ലെന്ന് റിപ്പോര്‍ട്ട്. അതായത് ഇത്തരം കാളുകളുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയില്ലെങ്കിലോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെങ്കിലോ ഇവയോട് പോലീസ് പ്രതികരിക്കേണ്ടതില്ലെന്ന വിധത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ പ്രതിവര്‍ഷം പോലീസിന്റെ ഒരു മില്യണ്‍ മണിക്കൂറുകള്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗൗരവമല്ലാത്ത മെന്റല്‍ ഹെല്‍ത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ കാളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിലൂടെ പോലീസ് ഫോഴ്സുകള്‍ക്ക് വിലയേറിയ സമയം നഷ്ടമാകുന്നുവെന്ന് സീനിയര്‍ പോലീസ്

Full Story
[195][196][197][198][199]
 
-->




 
Close Window