Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
യുകെ-കൊച്ചി ദുരിതം പിടിച്ച യാത്ര സമ്മാനിച്ചത് മലയാളി കുടുംബത്തിന്
reporter

കൊച്ചി: യുകെയിലെ ബര്‍മിങ്ങാമില്‍ നിന്നു വിമാനത്തില്‍ കൊച്ചിയിലെത്താന്‍ മലയാളി കുടുംബത്തിനു ചെലവിടേണ്ടിവന്നതു 63 മണിക്കൂറിലധികം. ശനിയാഴ്ച യുകെ സമയം രാത്രി 8.15നാണു മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ ജിജോ ഡാനിയേലും കുടുംബവും എയര്‍ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ടത്. ഭാര്യ ബിന്ദുവും മൂത്തമകന്‍ ജോവനും ഒപ്പമുണ്ടായിരുന്നു. ഞായര്‍ രാവിലെ 10.55 നു ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്നു കണക്ഷന്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലേക്കു വരാനായിരുന്നു പദ്ധതി. എന്നാല്‍ ജിജോയും കുടുംബവും കൊച്ചിയിലെത്തിയത് ഇന്നലെ ഉച്ചയ്ക്കു 12ന്.

ഞായര്‍ രാവിലെ 6ന് ഇവര്‍ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളില്‍ പറക്കുമ്പോള്‍ ബോംബു ഭീഷണിയുണ്ടായി. വിമാനത്തിന്റെ ശുചിമുറിയില്‍ ടിഷ്യു പേപ്പറില്‍ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണി. വിമാനം അടിയന്തരമായി റിയാദില്‍ ഇറക്കി. കാബിന്‍ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരെയും അന്നു വൈകിട്ടു വരെ ടെര്‍മിനലില്‍ ഇരുത്തി. ബോംബ് പരിശോധന പൂര്‍ത്തിയാക്കി രാത്രിയോടെ എല്ലാവരെയും സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിങ്കള്‍ രാവിലെ 5 മണിയോടെ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കല്‍ക്കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ എത്തിയത് രാത്രി 7.10ന്.

രാത്രി 8.10നായിരുന്നു കൊച്ചി കണക്ഷന്‍ ഫ്‌ലൈറ്റ്. നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും ഈ വിമാനം പുറപ്പെട്ടിരുന്നു. വീണ്ടും ഹോട്ടല്‍ താമസം ഏര്‍പ്പാടാക്കിയ എയര്‍ഇന്ത്യ, ചൊവ്വ രാവിലെ 5നുള്ള കൊച്ചി വിമാനത്തില്‍ കയറ്റിവിട്ടു. രാവിലെ 8.10നു കൊച്ചി വിമാനത്താവളത്തിനു മുകളില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാന്‍ കഴിയാതെ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചു വിട്ടു. ഒടുവില്‍ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ സാധാരണ ഈ യാത്രയ്ക്കു ചെലവിടുന്ന 15-20 മണിക്കൂറിനു പകരം ജിജോയും കുടുംബവും ചെലവിട്ടത് 63 മണിക്കൂറും 45 മിനിറ്റും!

 
Other News in this category

 
 




 
Close Window