Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  01-08-2023
വിലപ്പെരുപ്പം 13.4 ശതമാനത്തിലേക്ക് താഴ്ന്നു, മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയെന്ന ആശ്വാസകരമായ പുതിയ കണക്കുകള്‍ പുറത്ത് വന്നു. വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്ന യുകെയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തികച്ചും ആശ്വാസകരമായ വാര്‍ത്തയാണിത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) നില്‍സെനല്‍ക്യുവിലെ അനലിസ്റ്റുകളും പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 13.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ജൂണില്‍ വിലക്കയറ്റം 14.6 ശതമാനമായിരുന്നതില്‍ നിന്നുള്ള താഴ്ചയാണിത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുളള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ

Full Story
  01-08-2023
ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ടീച്ചര്‍മാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ടീച്ചര്‍മാര്‍ നടത്തി വന്നിരുന്ന സമരങ്ങള്‍ക്ക് അവസാനമായി. ഗവണ്മെന്റ് വാഗ്ദാനം ചെയ്ത 6.5 ശതമാനം ശമ്പള വര്‍ധനവ് സമരത്തിലേര്‍പ്പെട്ട നാല് യൂണിയനുകളും അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചിരിക്കുന്നത്. ഇത് പ്രകാരം യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ എന്‍ഇയു പേ ഓഫര്‍ സ്വീകരിച്ച് വോട്ട് ചെയ്തിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ടിരുന്ന എന്‍എഎസ് യു ഡബ്ല്യൂടി, എന്‍എഎച്ച്ടി എന്നീ യൂണിയനുകളും തിങ്കളാഴ്ച പുതിയ ഡീലിനെ അംഗീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാസങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമായിരിക്കുന്നത്. ഈ പേ ഡീലിനെ ജൂലൈ ആദ്യം തന്നെ എഎസ് സിഎല്‍ യൂണിയന്‍

Full Story
  01-08-2023
30,000 പൗണ്ടിലധികം വരുമാനമുള്ള റെന്റര്‍മാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകളില്‍ നിന്നൊഴിവാക്കുന്നു

ലണ്ടന്‍: യുകെയില്‍ 30,000 പൗണ്ടിലധികം വരുമാനമുള്ള റെന്റര്‍മാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായി. ഇവര്‍ക്ക് വാടക കൊടുക്കാന്‍ കെല്‍പ്പുണ്ടായിട്ടും ഇവര്‍ ഇത്തരം സ്‌കീമുകളില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യത പെരുകിയത് കടുത്ത പ്രതിസന്ധിക്കായിരിക്കും വഴിയൊരുക്കപ്പെടുന്നത്. 30,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ചിലര്‍ മിനിമം ഇന്‍കം ലെവല്‍ ലിസ്റ്റ് ചെയ്യാത്ത ഇത്തരം സ്‌കീമുകള്‍ക്കായി അപേക്ഷിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടത്ര വരുമാനമില്ലെന്ന കാരണം പറഞ്ഞ് ഇതില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള മിക്ക സ്‌കീമുകള്‍ക്കും മിനിമം ഇന്‍കെ ലെവലുകള്‍ 35,000 പൗണ്ട് മുതല്‍ 60,000 പൗണ്ട് വരെയാണ്

Full Story
  31-07-2023
ഫിനാന്‍സ് നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത്, ഹിഡന്‍ ചാര്‍ജുകള്‍ അവസാനിപ്പിക്കും

ലണ്ടന്‍: യുകെയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസുകളിലുടനീളം കസ്റ്റമര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നു. കസ്റ്റമര്‍മാരെ നീതിപൂര്‍വമായി ട്രീറ്റ് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ കൂടിയാണിത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകള്‍ കസ്റ്റമര്‍മാര്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പുതിയ കണ്‍സ്യൂമര്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളിലെ ഹിഡന്‍ ചാര്‍ജുകള്‍ അവസാനിപ്പിക്കുന്നതിനും സേവിംഗ്സ് അക്കൗണ്ടുകള്‍, മോര്‍ട്ട്ഗേജുകള്‍ തുടങ്ങിയവ പോലുള്ള പ്രൊവൈഡര്‍മാര്‍ മികച്ച ഡീലുകളുണ്ടെങ്കില്‍ അത് കസ്റ്റമര്‍മാരെ അറിയിക്കുമെന്ന് ഉറപ്പ്

Full Story
  31-07-2023
പലിശനിരക്ക് വര്‍ധന വഴി നാലു മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന സൂചന ശക്തമായതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഏതാണ്ട് നാല് മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ കുത്തനെ വര്‍ധനവുണ്ടായേക്കാമെന്ന ആശങ്ക ശക്തമായി. ബാങ്ക് ഈ വരുന്ന വ്യാഴാഴ്ച പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്നിരിക്കുന്നത്.തുടര്‍ച്ചയായ 14ാം വട്ടമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് മൂര്‍ധന്യത്തിലേക്കെത്തിയെന്നും ഇനിയൊരു വര്‍ധനവ് അടുത്ത കാലത്തൊന്നുമുണ്ടാകില്ലെന്നുമാണ് എക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി

Full Story
  31-07-2023
വാരാന്ത്യത്തില്‍ യുകെയില്‍ ഹരിക്കെയിന്‍ ശേഷിപ്പുകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ ഈ വാരത്തിന്റെ അവസാനം 500 മൈല്‍ വേഗതയിലുള്ള ഉഷ്ണക്കാറ്റിന്റെ അഥവാ ഹരിക്കെയിന്റെ ശേഷിപ്പുകള്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. അതായത് നിലവില്‍ അറ്റ്ലാന്റിക്കില്‍ സജീവമായ ഹരിക്കെയിന്റെ വാലറ്റം യുകെയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടാകുന്ന പ്രത്യാഘാതം എത്രത്തോളം കടുത്തതായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. ഇത് എക്സ്-ഹരിക്കെയിന്‍ രൂപത്തിലുള്ള കാറ്റായിരിക്കാനാണ് സാധ്യതയെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. അറ്റ്ലാന്റിക്കില്‍ നിന്നെത്തുന്ന ജെറ്റ് സ്ട്രീമുകള്‍ കടുത്ത മഴയോട് കൂടിയ വെതര്‍ സിസ്റ്റംസിനെ

Full Story
  31-07-2023
പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പോയതില്‍ ആശങ്ക

ലണ്ടന്‍: യുകെയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി 50ല്‍ അധികം പരിസ്ഥിതി സംഘടനകള്‍ പ്രധാനമന്ത്രി ഋഷി സുനകിന് കത്തയച്ചു.യുകെയിലെ കടുത്ത പരിസ്ഥിതി വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ചെയ്തികള്‍ തങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഈ എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി അടിയന്തിരമായ ഒരു മീറ്റിംഗിന് സാഹചര്യമൊരുക്കണമെന്നും ഈ കത്തിലൂടെ പരിസ്ഥിതി ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക്

Full Story
  31-07-2023
എന്‍എച്ച്എസ് അതിജീവിക്കാന്‍ ധീരമായ തീരുമാനമെടുക്കുന്ന നേതൃത്വം ആവശ്യമാണെന്ന് ഇന്ത്യന്‍ വംശജനായ സെക്യാട്രിസ്റ്റ്

ലണ്ടന്‍: എന്‍എച്ച്എസ് അതിജീവിക്കണമെങ്കില്‍ ധീരമായ തീരുമാനങ്ങളെടുക്കുന്ന നേതൃത്വം അനിവാര്യമാണെന്ന നിര്‍ദേശമേകി ഇന്ത്യന്‍ വംശജനും എന്‍എച്ച്എസിലെ മുന്‍നിര സൈക്യാട്രിസ്റ്റും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെയും റോയല്‍ കോളജ് ഓഫ് സൈക്കോളജിസ്റ്റ് മുന്‍ പ്രസിഡന്റുമായ പ്രഫ.ദിനേഷ് ബുഗ്ര രംഗത്തെത്തി. നിലവിലെ കടുത്ത സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പോലുള്ള കര്‍ക്കശമായ ഒരു ബോഡി എന്‍എച്ച്എസിനെ മാനേജ് ചെയ്യണമെന്നാണ് പ്രഫ.ദിനേഷ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ മാത്രമേ അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കുന്നത് പോലുള്ള സാഹചര്യങ്ങളില്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതിന് പുറമെ എന്‍എച്ച്എസിലെ പോളിസി

Full Story
[192][193][194][195][196]
 
-->




 
Close Window