Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  03-08-2023
ബ്രിട്ടനില്‍ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നവരില്‍ ഒന്നാം സ്ഥാനം പ്രധാനമന്ത്രിയുടെ പത്‌നിക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ പത്‌നി അക്ഷത മൂര്‍ത്തി. ടാറ്റ്ലര്‍ മാഗസിന്‍ പുറത്തു വിട്ട പട്ടികയിലാണ് അക്ഷത ഒന്നാമതെത്തിയിരിക്കുന്നത്. ഫസ്റ്റ് ലേഡി ഫാബുലസ് എന്ന കുറിപ്പോടെയാണ് മാഗസിന്‍ അക്ഷതയുടെ പേര് പുറത്തു വിട്ടത്. വ്യത്യസ്തവും അതു പോലെ തന്നെ മനോഹരവും വിലയേറിയതുമായ അക്ഷതയുടെ വസ്ത്രങ്ങളും ചെരിപ്പും ബാഗുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.

ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡോര്‍ഡോ മാപെല്ലി മോസി, സിനിമാ താരം ബില്‍ നൈയി എന്നിവരാണ് പട്ടികയില്‍ അക്ഷതയ്ക് ഒപ്പമുള്ളത്. ഇന്ത്യന്‍

Full Story
  03-08-2023
യുകെയില്‍ ഗതാഗതക്കുരുക്കിനിടെ മലയാളി വിദ്യാര്‍ഥികളുടെ നൃത്തം വൈറലായി, ഒപ്പം വിമര്‍ശനവും

ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം 'എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നടുറോഡിലെ ഇത്തരം പ്രകടനങ്ങള്‍ യുകെ ഹൈവേ കോഡിനെതിരാണെന്നും അന്യദേശത്ത് വന്ന് ഇങ്ങനൊക്കെ ചെയ്യുന്നത് മൂലം തദ്ദേശീയര്‍ വംശീയ മനോഭാവത്തോടെ പെരുമാറുമെന്നുമാണ് വിമര്‍ശനം.
Full Story

  02-08-2023
പബ്ബുകളില്‍ വില്‍ക്കുന്ന മദ്യത്തിന് വില കുറച്ച് യുകെ സര്‍ക്കാര്‍: രാത്രി ജീവിതം ആസ്വദിക്കാനാണ് നടപടിയെന്ന് മന്ത്രി
യുകെയിലെ പബ്ബുകളില്‍ സൂപ്പര്‍മാര്‍ക്കറ്റിലേതിനേക്കാള്‍ വിലക്കുറവില്‍ മദ്യം ലഭ്യമായി തുടങ്ങി. ചാന്‍സലര്‍ ജെറെമി ഹണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുമ്പോഴും ബ്രിട്ടീഷുകാര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ പുറത്തെ രാത്രികാല ജീവിതം ആസ്വദിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നായിരുന്നു ഹണ്ട് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പ്രകാരം ബിയറിന്റെയും സിഡറിന്റെയും സൂപ്പര്‍മാര്‍ക്കറ്റിലെ നികുതി നിരക്ക് പബ്ബിലേതിനേക്കാള്‍ വ്യത്യസ്തമാകാന്‍ പാടില്ല. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഒപ്പുവച്ച് വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഗ്യാരന്റികള്‍ മൂലവും.


ബ്രക്‌സിറ്റ് നല്‍കിയ സൗകര്യം ഉപയൊഗിച്ച് നികുതി സമ്പ്രദായം കൂടുതല്‍ ലളിതവത്ക്കരിച്ചു
Full Story
  02-08-2023
മകന്റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാന്‍ എത്തിയ മലയാളി സ്ത്രീ അന്തരിച്ചു: കിങ്‌സ് ലിനില്‍ വച്ച് വിട പറഞ്ഞത് റൂത്ത് പീറ്റേഴ്‌സ്
മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി സ്ത്രീ അന്തരിച്ചു. റൂത്ത് പീറ്റേഴ്സ് ആണു മരിച്ചത്. കിംഗ്‌സ് ലിനില്‍ വച്ചാണു മരണം. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്.
പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി സഹായം തേടുകയാണ്.

ഇതിനായുള്ള സംഭാവനകള്‍ നല്‍കാന്‍ കിംഗ്‌സ് ലിന്‍ മലയാളി കമ്മ്യൂണിറ്റി (കെഎംസി) എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി കിംഗ്‌സ് ലിന്‍ മലയാളി കമ്മ്യൂണിറ്റിയുടെ അധികൃതരുമായി
Full Story
  02-08-2023
എന്‍എച്ച്എസില്‍ ചികിത്സയിലുള്ള രോഗികളുടെ പേരു വിവരങ്ങള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിച്ചു: പ്രചരിപ്പിച്ചത് 26 ജോലിക്കാരെ തിരിച്ചറിഞ്ഞു
ഹോസ്പിറ്റലിലെ 26 സ്റ്റാഫ് അംഗങ്ങള്‍ 500 സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ രോഗികളുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ പെടുന്നു. ഇത്തരത്തില്‍ അനൗദ്യോഗികമായി ഷെയര്‍ പെട്ടവയില്‍ രോഗികളുടെ ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷനും ഉള്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം ഏതെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നാണ് ഹെല്‍ത്ത് ബോര്‍ഡ് പ്രതികരിച്ചിരിക്കുന്നത്. 2020 ഏപ്രിലിനും 2022 ഏപ്രിലിനുമിടയിലാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
. ലനാര്‍ക്ഷെയറിലെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാര്‍ ആണ് രോഗികളുടെ വിവരങ്ങള്‍ അനൗദ്യോഗിക
Full Story
  02-08-2023
യുവതികളടക്കം മൂവായിരത്തോളം പേര്‍ ലണ്ടനിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നു

ലണ്ടന്‍: ലണ്ടനിലെ തെരുവീഥികളില്‍ തലചായ്ക്കാന്‍ ഒരിടമില്ലാതെ അന്തിയുറങ്ങുന്നത് യുവതികളടക്കം 3000ല്‍ അധികം ആളുകള്‍. തെരുവുകളില്‍ ഉറങ്ങുന്നവരുടെ എണ്ണം ലണ്ടനില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ലണ്ടനിലെ തെരുവുകളില്‍ രാത്രിയുറങ്ങിയിരുന്നവരുടെ എണ്ണം 3,272 ആയിരുന്നെന്ന് ലണ്ടന്‍ അസംബ്ലി പുറത്തിറക്കിയ കണക്കില്‍ പറയുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് 2,998 ആയിരുന്നു. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും അടുത്തിടെയായി വീടുകളില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ യുവതികളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നതായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ്ചാപ്പല്‍ മിഷന്‍

Full Story
  02-08-2023
വിദേശസഹായം യുകെ വെട്ടിക്കുറച്ചതോടെ ആഫ്രിക്കയില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളും നവജാതശിശുക്കളും മരിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെ വിദേശസഹായം അഥവാ ഫോറിന്‍ എയ്ഡ് ബഡ്ജറ്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആഫ്രിക്കയിലെ ആയിരക്കണക്കിന് ഗര്‍ഭിണികളും നവജാതശിശുക്കളും മരിക്കുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. യുകെയിലെ മിനിസ്റ്റര്‍മാരാണ് ഈ ആശങ്ക പങ്ക് വച്ചിരിക്കുന്നത്. യുകെയുടെ സഹായമില്ലാതാകുന്നതോടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത അബോര്‍ഷന് വിധേയമാകാനും സാധ്യതയുണ്ടെന്നാണ് സിവില്‍ സെര്‍വന്റുമാര്‍ നടത്തിയ ഇന്റേണല്‍ അസെസ്മെന്റ് എടുത്ത് കാട്ടുന്നത്. ഈ വര്‍ഷം യുകെ വിദേശസഹായത്തിനുള്ള ഫണ്ടില്‍ വെട്ടിക്കുറവ് വരുത്തുന്നതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍

Full Story
  02-08-2023
രോഗികളുടെ വിവരങ്ങള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ അനൗദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു, 26 ജീവനക്കാര്‍ നടപടി നേരിടും

ലണ്ടന്‍: ലനാര്‍ക്ഷെയറിലെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാര്‍ രോഗികളുടെ വിവരങ്ങള്‍ അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തുവെന്ന് കണ്ടെത്തിയ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേര്‍സ് ഓഫീസ് (ഐസിഒ) രംഗത്തെത്തി. രോഗികളുടെ പേര്, ഫോണ്‍ നമ്പറുകള്‍, മേല്‍വിലാസം, തുടങ്ങിയ വ്യക്തിഗതമായ വിവരങ്ങളാണ് ഇത്തരത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നതെന്നാണ് ഐസിഒ കണ്ടെത്തിയിരിക്കുന്നത്. ഹോസ്പിറ്റലിലെ 26 സ്റ്റാഫ് അംഗങ്ങള്‍ 500 സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ രോഗികളുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ പെടുന്നു. ഇത്തരത്തില്‍ അനൗദ്യോഗികമായി ഷെയര്‍ പെട്ടവയില്‍ രോഗികളുടെ

Full Story
[191][192][193][194][195]
 
-->




 
Close Window