|
|
|
|
|
| നിര്‍മാണ രഹസ്യം ചോരുമെന്ന ഭീതിയില്‍ ബ്രിട്ടന്‍, എഫ്-35 അനക്കാന്‍ പോലും അനുവദിക്കുന്നില്ല |
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ ഇംഗ്‌ളണ്ടില്‍നിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവില്‍ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടണിലേക്കു മടങ്ങി.
പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ യുദ്ധവിമാനത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നു |
തിരുവനന്തപുരം: തിരുവവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത യുകെ യുദ്ധവിമാനം എഫ്35ന്റെ യന്ത്രതകരാര്‍ ഇനിയും പരിഹരിക്കാനായില്ല. തിരുവനന്തപുരത്തെത്തിയ യുകെ വ്യോമസേനയിലെ വിദഗ്ധര്‍ക്കും തകരാര്‍ ശരിയാക്കാനായില്ല. ഇതേ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ വിപുലമായ സംഘം യുകെയില്‍ നിന്ന് എത്തിയേക്കും. യന്ത്രതകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ വലിയ സൈനിക വിമാനത്തില്‍ എഫ്35നെ തിരികെ കൊണ്ടുപോകാനും സാധ്യതയുണ്ട്.
അഞ്ചു ദിവസം മുമ്പാണ് യുദ്ധവിമാനം തിരുവന്തപുരത്ത് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. തകരാര്‍ പരിഹരിച്ച് മടങ്ങാനാവാതെ വന്നതോടെ എഫ്-35ന് തങ്ങളുടെ ഹാങ്ങറില്‍ സ്ഥലം നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ദാനം |
|
Full Story
|
|
|
|
|
|
|
| ദയാവധ ബില്ലിന് യുകെ പാര്‍ലമെന്റിന്റെ പിന്തുണ, പാസായത് 23 വോട്ടിന് |
ലണ്ടന്‍: മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികളായ മുതിര്‍ന്നവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ആണ് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ മുന്നോട്ടുവച്ച ടെര്‍മിനലി ഇല്‍ അഡല്‍റ്റ്സ് ബില്‍, യുകെ ജീവിതാവസാന പരിചരണത്തെയും വ്യക്തിഗത സ്വയംഭരണത്തെയും സമീപിക്കുന്ന രീതിയെ പുനര്‍നിര്‍വചിക്കും. ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി. വോട്ടെടുപ്പിന് മുമ്പ്, എംപിമാര്‍ |
|
Full Story
|
|
|
|
|
|
|
| തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന്, യുകെയും റഷ്യയും സന്ദര്‍ശിക്കും |
ദില്ലി : കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം. അതേ സമയം, ശശി തരൂരിന്റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. തരൂരിന്റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് ഹൈക്കാമാന്‍ഡ് തീരുമാനം. പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് തുറന്ന് |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയ എഫ്-35 വിമാനം ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചു |
ലണ്ടന്‍: ലോകത്തെവിടെയും യുദ്ധ ഭീതി നിലനില്‍ക്കുമ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ബ്രിട്ടീഷ് F-35 യുദ്ധ വിമാനം പറന്നിറങ്ങിയത്. 1947 നു ശേഷം ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ബിട്ടീഷുകാര്‍ എന്തിനാണ് യുദ്ധവിമാനം ഇറക്കിയതെന്ന ദുരൂഹത വലിയ ചര്‍ച്ചയാകുമ്പോഴാണ് സെക്കന്റ് യൂസ്ഡ് യുദ്ധവിമാനമെന്ന പേരില്‍ ആരോ യുദ്ധ വിമാനത്തിന്റെ ചിത്രം എടുത്ത് OLXല്‍ ഇട്ടത്. യുദ്ധ വിമാനംവരെ വില്‍പ്പന നടത്താന്‍ പോന്നവരാണ് മലയാളികളെന്ന് തെറ്റിദ്ധരിച്ചവരെല്ലാം സത്യം അന്വേഷിച്ചിറങ്ങി. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ OLX പരസ്യം ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. OLX പരസ്യം വൈറലായിക്കഴിഞ്ഞു. ഇനി ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| ചര്‍ച്ച വിളിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ് ജര്‍മനി, പങ്കെടുക്കുമെന്ന് ഇറാന്‍ |
ജനീവ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനീവയില്‍ ഇന്ന് നിര്‍ണായക യോഗം. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. അബ്ബാസ് അരാഗ്ചി പങ്കെടുക്കുന്ന കാര്യം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൂടിക്കാഴ്ച നടക്കുന്നതെന്നും അരാഗ്ചി വ്യക്തമാക്കി.
സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനിടയിലും |
|
Full Story
|
|
|
|
|
|
|
| യുകെ പഠനവിസയുടെ പേരില്‍ മലയാളിയില്‍ നിന്ന് 65 ലക്ഷം തട്ടി, തമിഴ്‌നാട് സ്വദേശി പിടിയില്‍ |
തിരുവനന്തപുരം: പഠന വീസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുവള്ളൂര്‍ ചൗളാ നഗര്‍ സ്വദേശി അജീഷ്(37) ആണ് പിടിയിലായത്. പൂന്തുറ സ്വദേശി ജീനിനെയാണ് ഇയാള്‍ കബളിപ്പിച്ചത്.
ജീനിനും സുഹൃത്തുക്കള്‍ക്കും യുകെയിലേക്ക് വീസ തരപ്പെടുത്താമെന്നു പറഞ്ഞാണ് അജീഷ് പണം തട്ടിയെടുത്തത്. 2022ല്‍ ആയിരുന്നു സംഭവം. വഞ്ചനാക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഹോങ്കോങ്ങിലേക്കു പോകാനായി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ അജീഷിനെ മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ബി.എം.ഷാഫിയുടെ |
|
Full Story
|
|
|
|
|
|
|
| ആവശ്യത്തിന് വിമാനങ്ങള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ, ലണ്ടന്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കും |
ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ ലഭ്യതക്കുറവാണ് സര്‍വീസ് റദ്ദാക്കുന്നതിന് കാരണമായി എയര്‍ ഇന്ത്യ പറയുന്നത്. ചൊവ്വാഴ്ച അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI 159 സര്‍വീസാണ് റദ്ദാക്കിയത്. വിമാനം ഉച്ചയ്ക്ക് 1:10 ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു.വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും അധിക സുരക്ഷാ പരിശോധനകളും കാരണം വിമാനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് എയര്‍ഇന്ത്യ സര്‍വീസ് റദ്ദാക്കിയത്. സാങ്കേതിക തകരാറുകളൊന്നും ഇല്ലെന്നും എയര്‍ ഇന്ത്യ ആവര്‍ത്തിച്ചു.അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരെ |
|
Full Story
|
|
|
|
| |