Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  20-06-2025
ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ സമാധാനം ആഗ്രഹിച്ച് യുകെ

ടെഹ് റാന്‍ : ഇറാനെ ആക്രമണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്.ഇറാന്റെ രണ്ടാമത്തെ ആണവനിലയമായ ഫൊര്‍ദോ നശിപ്പിക്കാനുള്ള ബസ്റ്റര്‍ ബങ്കര്‍ ബോംബ് അമേരിക്ക ചൊവ്വാഴ്ച തന്നെ ഇറാനെതിരെ പ്രയോഗിക്കുമെന്നായിരുന്നു ധാരണ. ഒരു വലിയ കുന്നിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ആധുനികസംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊര്‍ദോ ആണവനിലയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം വരെ നടക്കുന്നുണ്ട്. ഈ ആഴത്തിലുള്ള ഭൂഗര്‍ഭ അറ പൊളിക്കണമെങ്കില്‍ 60 അടി വരെ താഴെയ്ക്കേ് ഭൂമി തുളച്ച് പോയി പൊട്ടിത്തെറിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് തന്നെ പ്രയോഗിക്കണം. ഇത് ഇപ്പോള്‍

Full Story
  20-06-2025
കേന്ദ്രസര്‍ക്കാരിനെതിരേ മെഹുല്‍ ചോക്‌സി യുകെ കോടതിയില്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി കേന്ദ്രസര്‍ക്കാരിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ ആരോപണം ഉന്നയിച്ചു. 2021-ല്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെ ആന്റിഗ്വയില്‍ നിന്ന് ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി നാടുകടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്നെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ച് യുകെയിലുള്ള അഞ്ച് വ്യക്തികള്‍ക്കെതിരെയും ചോക്സി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.ജൂണ്‍ 16 ന് കേസില്‍ ജസ്റ്റിസ് ഫ്രീഡ്മാന്റെ മുമ്പാകെ വാദം കേട്ടിരുന്നു. ഇവിടെയാണ് ചോക്‌സിയുടെ

Full Story
  20-06-2025
ശത്രു റഡാനിന് കാണാന്‍ സാധിക്കാത്തതാണ് എഫ് 35 ബിയെന്ന് ബ്രിട്ടന്‍, ആകാശത്ത് തിരിച്ചറിഞ്ഞ് ഇന്ത്യ

തിരുവനന്തപുരം ; ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി. യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 3 ദിവസമായി നിര്‍ത്തിയിട്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണിത്.ഇന്തോ - പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നായിരുന്നു വിമാനമിറക്കിയതെങ്കിലും പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

Full Story

  20-06-2025
ഒരേ നാട്ടുകാര്‍, പ്രണയം മൊട്ടിട്ടത് ലണ്ടനില്‍, മരണത്തിലും ഒരുമിച്ച്

ലണ്ടന്‍: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്ന അവസ്ഥ ഹൃദയഭേദകമാണ്. അത്തരത്തില്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയായവരാണ് ഗുജറാത്ത് സ്വദേികളായ വിഭൂതി പട്ടേലും ഹാര്‍ദിക് അവയ്യയും. ഇരുവരും ഒരു സംസ്ഥാനക്കാരാണെങ്കിലും കണ്ടുമുട്ടിയതും പ്രണയിച്ചതുമെല്ലാം ലണ്ടനില്‍ നിന്നാണ്. പത്തു ദിവസത്തെ അവധിക്ക് ഗുജറാത്തിലെത്തി വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം നിശ്ചയം നടത്തി മടങ്ങിയ ഇരുവരെയും മരണംകവര്‍ന്നു. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.

സൂറത്തിലെ കാംരെജ് സ്വദേശിയാണ് വിഭൂതി. ഫിസിയോതെറപ്പിയില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായാണ് ലണ്ടനിലേക്കു പോയത്. യുകെയിലെ

Full Story
  19-06-2025
ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ
ഗുജറാത്തിലെ അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് ലണ്ടനിലേക്ക് പറന്ന് ഉയരുന്നതു വരെയാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്‌നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിന്‍ പരിശോധനകള്‍ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാര്‍ച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിന്‍ ഏപ്രിലില്‍ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ് ബെല്‍ വില്‍സണ്‍ വിശദമാക്കി. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് വിവരങ്ങള്‍ ഉള്ളത്.
Full Story
  19-06-2025
കേരളത്തില്‍ മഴ തകര്‍ക്കുമ്പോള്‍ യുകെ ചൂടിലേക്ക്: താപനില 33 ഡിഗ്രിയിലെത്തും
യുകെയില്‍ ആദ്യ ഉഷ്ണ തരംഗം ഉടന്‍. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെയും കിഴക്കന്‍ ആംഗ്ലിയയിലെയും ചില ഭാഗങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ശനിയാഴ്ച രാത്രിയായിരിക്കും ഈ വര്‍ഷത്തെ 'ട്രോപ്പിക്കല്‍ നൈറ്റ്'. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യത. ഇന്നലെ ബുധനാഴ്ച, ലണ്ടനിലെ സെയിന്റ് ജെയിംസ് പാര്‍ക്കിലായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 29.3 ഡിഗ്രി സെല്‍ഷ്യസ്.

ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ താപനിലയാണിത്. ജൂണ്‍ 13ന് സഫോക്കില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ വെച്ച് ഏറ്റവും
Full Story
  19-06-2025
രേഖകള്‍ ഇല്ലാതെ യുകെയില്‍ തുടരുന്നവരിലേറെയുംഏതു രാജ്യക്കാരാണ്? അതു നോക്കിയാണ് ഇനി പുതിയ വിസകള്‍ അനുവദിക്കുക
അഭയാര്‍ത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

അനധികൃതമായി ആളുകള്‍ ബ്രിട്ടീഷ് മണ്ണില്‍ പ്രവേശിക്കുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്.

സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാര്‍ത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാന്‍ സഹായിക്കാത്ത രാജ്യങ്ങള്‍ക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇന്ത്യക്ക് പുറമെ അല്‍ബേനിയ,
Full Story
  19-06-2025
സാങ്കേതിക തകരാര്‍: ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

മുംബൈ : ചെന്നൈയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലണ്ടനിലേക്ക് തിരിച്ചയച്ചു. പതിവുപോലെ ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പ്രസ്താവന നടത്തി. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിന് പിന്നാലെയാണ് ഈ സംഭവം. എന്നിരുന്നാലും വിമാനം പുറപ്പെടുന്ന സമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണം, ലണ്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം എത്രനേരം വായുവില്‍ തുടര്‍ന്നു തുടങ്ങിയ മറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. സാങ്കേതിക

Full Story
[197][198][199][200][201]
 
-->




 
Close Window