Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് വ്യോമസേന താവളം ആക്രമിച്ച് പലസ്തീന്‍ ആക്ഷന്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ബ്രൈസ് നോര്‍ട്ടണിലെ താവളത്തില്‍ അതിക്രമിച്ചുകടന്ന് രണ്ടു ടാങ്കര്‍വിമാനങ്ങളില്‍ ചുവന്ന പെയിന്റ് പൂശി പലസ്തീന്‍ അനുകൂലികള്‍. ബുധനാഴ്ചനടന്ന സംഭവത്തിലെ പ്രതികളെ തിരയുകയാണെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍.

ആകാശത്തുവെച്ചുതന്നെ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുപയോഗിക്കുന്ന വോയേജര്‍ ജെറ്റുകളുടെ ടര്‍ബൈന്‍ എന്‍ജിനുകളാണ് ഇവര്‍ സ്പ്രേ പെയിന്റടിച്ച് കേടുവരുത്തിയത്. വ്യോമതാവളത്തില്‍ക്കടന്ന രണ്ടുപേര്‍ വൈദ്യുതി സ്‌കൂട്ടറുകളില്‍ ഇവയ്ക്കടുത്തേക്കുവന്ന് പെയിന്റ് ചീറ്റിച്ചശേഷം വ്യോമതാവളം വിട്ടുപോയി. കാവല്‍ജോലിയിലുള്ളവരാരും ഇവരെ പിടികൂടിയുമില്ല. സംഭവത്തിന്റെ വീഡിയോ പലസ്തീന്‍ ആക്ഷന്‍ തന്നെയാണ് പുറത്തുവിട്ടത്. സംഭവം ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേല്‍ സര്‍ക്കാരിനെ പരസ്യമായി അപലപിക്കുമ്പോഴും ഗാസയിലേക്ക് ചാരവിമാനം അയക്കുകയും യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട് ബ്രിട്ടനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഇതുവഴി ഗാസയിലെ വംശഹത്യയിലും പശ്ചിമേഷ്യയിലെ യുദ്ധകുറ്റകൃത്യങ്ങളിലും ബ്രിട്ടന്‍ സജീവപങ്കാളിയാണെന്നും ആരോപിച്ചു.

ലണ്ടന് 112 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ആര്‍എഎഫിന്റെ ഏറ്റവും വലിയ വ്യോമതാവളമായ ബ്രൈസ് നോര്‍ട്ടണ്‍. ഇവിടെനിന്ന് സൈപ്രസിലെ അക്രോട്ടിറിയിലുള്ള ആര്‍എഎഫ് വ്യോമതാവളത്തിലേക്ക് പതിവായി വിമാനങ്ങള്‍ പോകാറുണ്ട്. അക്രോട്ടിറി കേന്ദ്രമാക്കിയാണ് പശ്ചിമേഷ്യയിലെ ബ്രിട്ടന്റെ പ്രവര്‍ത്തനം. ഇസ്രയേല്‍-ഇറാന്‍ യുദ്ധം തുടങ്ങിയശേഷം ഇവിടേക്ക് കൂടുതല്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങളും വോയേജര്‍ ടാങ്കറുകളും ബ്രിട്ടന്‍ അയച്ചിരുന്നു. യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ചാല്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയുടെ പശ്ചിമേഷ്യയിലെ സേനാതാവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window