Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
ഹൈസ്ട്രീറ്റുകളില്‍ റിവര്‍ലാന്‍ഡ് 33 സ്‌റ്റോറുകള്‍ അടച്ചുപൂട്ടും
Text By: UK Malayalam Pathram

ലണ്ടന്‍: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ സാന്നിധ്യമായ റിവര്‍ ഐലന്‍ഡ് ഹൈസ്ട്രീറ്റുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ ഒരുങ്ങുന്നു. ഫാഷന്‍ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാന്‍ഡിന്റെ 33 സ്റ്റോറുകള്‍ ഉടന്‍ അടച്ചുപൂട്ടും. ഇതിനു പുറമെ നിലവില്‍ പ്രവര്‍ത്തിക്കുന്ന 71 സ്റ്റോറുകളുടെ ഭാവി പോലും വാടക വര്‍ധനവ് മൂലം പ്രതിസന്ധിയിലാണ് എന്ന് കമ്പനി അറിയിച്ചു. രാജ്യത്തുടനീളം 230 സ്റ്റോറുകളാണ് റിവര്‍ ഐലന്‍ഡിന് ഉള്ളത്. ഏകദേശം 5,500 ജീവനക്കാര്‍ ഈ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ ഒട്ടറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സ്റ്റോറുകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവിലെ വര്‍ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബെന്‍ ലൂയിസ് വ്യക്തമാക്കി. അതേസമയം, ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം (2023) കമ്പനിക്ക് 33.2 മില്യന്‍ പൗണ്ടിന്റെ നഷ്ടം സംഭവിച്ചിരുന്നു. കൂടാതെ, കമ്പനിയുടെ വിറ്റുവരവില്‍ 19 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ഈ സാഹചര്യമാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന 33 സ്റ്റോറുകള്‍ ഉടനടി അടച്ചുപൂട്ടാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കുന്നത്. 1948ല്‍ ലൂയിസ് ആന്‍ഡ് ചെല്‍സി ഗ്രില്‍ എന്ന പേരില്‍ തുടക്കം കുറിച്ച ഈ കമ്പനി 1980 ലാണ് റിവര്‍ ഐലന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. വളരെ പെട്ടെന്നുതന്നെ ഹൈസ്ട്രീറ്റുകളിലെ മുന്‍നിര ഫാഷന്‍ സ്റ്റോറുകളില്‍ ഒന്നായി മാറിയെങ്കിലും, മറ്റ് പല കമ്പനികളെയും പോലെ ഓണ്‍ലൈന്‍ വസ്ത്ര വിപണിയുമായി മത്സരിക്കാന്‍ കഴിയാതെ റിവര്‍ ഐലന്‍ഡും തളരുകയാണ്.

 
Other News in this category

 
 




 
Close Window