Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  03-06-2025
ബില്ലടയ്ക്കാതെ മുങ്ങി എന്ന് ആരോപണം, 86.3 ലക്ഷം രൂപ നഷ്ടപരിഹാരം

ലണ്ടന്‍: ബില്‍ അടയ്ക്കാതെ പബ്ബില്‍ നിന്നും കടന്നുകളഞ്ഞു എന്ന് ആരോപണം നേരിട്ട കുടുംബത്തിന് നഷ്ടപരിഹാരമായി 75,000 പൗണ്ട് (ഏകദേശം 86.3 ലക്ഷം രൂപ). വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഒരു പ്രശസ്ത കുടുംബത്തിന് നേരെയാണ് ആരോപണമുണ്ടായത്. പിന്നാലെ, കേസുമായി ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം നടന്നത്. യുകെയിലെ ഡെര്‍ബിഷെയറിലെ ഒരു പബ്ബില്‍ വച്ച് 150 പൗണ്ട് (17,200 രൂപയില്‍ കൂടുതല്‍) ബില്‍ വന്നതിന് പിന്നാലെ ഇവര്‍ പണം നല്‍കാതെ പോയി എന്നായിരുന്നു ആരോപണം. ദമ്പതികളായ പീറ്റര്‍, ആന്‍ മക്ഗിര്‍, അവരുടെ മക്കളായ പീറ്റര്‍ ജൂനിയര്‍, കരോള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് വലിയ നാണക്കേടിലായിരുന്നു കുടുംബം.

Full Story
  02-06-2025
യുകെയില്‍ താമസിക്കുന്ന 24 വയസ്സുകാരി പ്രസീന വര്‍ഗീസ് കുഴഞ്ഞു വീണു മരിച്ചു

യുകെയിലെ റെഡ്ഡിംഗില്‍ 24 വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കോട്ടയം പാലാ സ്വദേശികളായ മിനി - ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസാണു മരിച്ചത്. യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി തിരയുന്നതിനിടെയാണ് വേര്‍പാട്. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു.

Full Story
  02-06-2025
കാര്‍ ഓടിക്കുന്നവര്‍ നിരന്തരം ഫൈന്‍ അടയ്ക്കാന്‍ വിധിക്കപ്പെടുന്നു: ചട്ടം ചെറുതായൊന്നു മാറാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്
യുകെയില്‍ മോട്ടോര്‍ വാഹന കുറ്റകൃത്യ നിയമത്തില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി രണ്ടു ഭേദഗതി വരുന്നു. നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിട്ടുള്ളത്.
ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കുന്ന നിയമം, 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ ചുമത്തുന്ന നിയമം എന്നിവയില്‍ ചില ഇളവുകള്‍ ഉണ്ടായേക്കും.
പതിവായി വാഹനമോടിക്കുന്നവരില്‍ നിന്ന് ഒന്നിലധികം പിഴകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്‍ഷുറന്‍സ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 നവംബര്‍ 20 വരെയാണ് ഡേവിഡ് റിനാല്‍ഡി നടത്തുന്ന ഹര്‍ജിയുടെ സമയപരിധി.
Full Story
  02-06-2025
പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ മാറ്റം വരുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും

Full Story
  02-06-2025
ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ

ലണ്ടന്‍: റഷ്യയുമായി നേരിട്ടൊരു സംഘര്‍ഷത്തിന് തയ്യാറെടുക്കാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. റഷ്യയിലേക്ക് അടുക്കുന്നത് ആത്മഹത്യപരമാണെന്ന ബോധ്യം ബ്രിട്ടണ് ഇല്ലെന്നതാണ് പുതിയ ഈ നീക്കത്തില്‍ നിന്നും വ്യക്തമാകുന്നത്. എങ്ങനെയെങ്കിലും സമാധാനം കൈവരിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനാണ് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ആ?ഗ്രഹിക്കുന്നത്. പക്ഷെ, കൂടുതല്‍ ആയുധങ്ങളും, പണവും നല്‍കി യുക്രെയ്‌നെ റഷ്യക്ക് മുന്നില്‍ ഇട്ട് കൊടുത്ത് സംഘര്‍ഷം വ്യാപിപ്പിക്കാനാണ് ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുടെ ഉദ്ദേശം. റഷ്യയുമായുള്ള സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നതിനായി, സൈനിക-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി കോടിക്കണക്കിന് പൗണ്ട്

Full Story
  02-06-2025
മമതയെ ഞെട്ടിച്ച അരിജിത് യുകെയില്‍ എത്തുന്നു

കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലിന്റെ അറിവോടെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാട്ടുണ്ടാക്കിയ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്. ആര്‍ കോബെ എന്ന ഗാനം ജനപ്രിയമായതോടെ മമത പോലും ഞെട്ടി. ഇപ്പോള്‍ അരിജിത് സിങ്ങ് ലോകത്തിലെ മികച്ച സംഗീതജ്ഞര്‍ മാത്രം എത്തുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ പങ്കെടുക്കാന്‍ പോകുന്നു. പ്രത്യേക ക്ഷണം ലഭിച്ചതിന്റെ പേരിലാണ് അരിജിത് സിങ്ങ് അവിടെ പാടാന്‍ പോകുന്നത്. ബിയോണ്‍സി പോലുള്ള ജനപ്രിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടിയാണ് യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ട്. യുകെ കണ്‍സെര്‍ട്ടില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ സംഗീതജ്ഞനാണ് അരിജിത് സിങ്ങ്.

Full Story
  02-06-2025
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയും ചൈനയുമാണെന്ന് ബ്രിട്ടന്‍

ലണ്ടന്‍: റഷ്യയും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പ്രതിരോധ തന്ത്രങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച്ചയായിരിക്കും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് റോബര്‍ട്ട്സണിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ 130 പേജുളള റിപ്പോര്‍ട്ടില്‍ ചൈനയും റഷ്യയും ഇറാനും ഉത്തരകൊറിയയും ബ്രിട്ടന് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ചൈനയെ സങ്കീര്‍ണവും നിരന്തരവുമായ വെല്ലുവിളി എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ചൈന റഷ്യയുമായും നോര്‍ത്ത് കൊറിയയുമായും

Full Story
  02-06-2025
ഹാരി രാജകുമാരന്‍ കുടുംബ പേര് മാറ്റാന്‍ ആലോചിക്കുന്നു

നോര്‍ത്താംപ്ടണ്‍ഷയര്‍: ബ്രിട്ടിഷ് രാജകുടുംബാഗമായ ഹാരി രാജകുമാരന്‍ കുടുംബപേര് മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേരായ സ്‌പെന്‍സര്‍ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവില്‍ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാല്‍ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

നോര്‍ത്താംപ്ടണ്‍ഷയറിലെ അല്‍തോര്‍പ്പില്‍ അമ്മാവനായ ഏള്‍

Full Story
[210][211][212][213][214]
 
-->




 
Close Window