Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  06-06-2025
ഇസ്രയേലിനെതിരേ യുകെയില്‍ മനുഷ്യച്ചങ്ങല

ലണ്ടന്‍: ഗസയില്‍ ഇസ്രായേലിനെതിരെ അടിയന്തര ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആയുധ കയറ്റുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ യുകെ പാര്‍ലമെന്റിന് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു . 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ രക്തത്തിന്റെ പ്രതീകമായി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകടനക്കാര്‍ കൈകള്‍ കോര്‍ത്ത് പിടിച്ചത്. ഇസ്രായേലിനുള്ള യുകെ സര്‍ക്കാരിന്റെ പിന്തുണയെ പ്രതിഷേധക്കാര്‍ അപലപിച്ചു. ഗസയിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ യുകെയുടെ പങ്കിനെക്കുറിച്ച് പൂര്‍ണ്ണവും പരസ്യവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെടുന്ന സ്വതന്ത്ര എംപി ജെറമി കോര്‍ബിന്‍ അവതരിപ്പിച്ച

Full Story
  06-06-2025
ഭാര്യയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ യുട്യൂബര്‍ കുറ്റം സമ്മതിച്ചു

ബ്രാഡ്ഫോര്‍ഡ്: അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ബ്രാഡ്ഫോര്‍ഡ് നഗരത്തില്‍ പട്ടാപ്പകലാണ് കുല്‍സുമ അക്തര്‍ (27) ഭര്‍ത്താവ് ഹബീബുര്‍ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. പ്രതി മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു.

കേസില്‍ തിങ്കളാഴ്ച ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. ജസ്റ്റിസ് കോട്ടര്‍ പ്രതിയെ വിചാരണ വരെ കസ്റ്റഡിയില്‍ വിട്ടു. ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. വെസ്റ്റ്‌ഗേറ്റില്‍ ഡ്രൂടണ്‍ റോഡുമായി

Full Story
  05-06-2025
546 കോടിയുടെ തട്ടിപ്പ്, ആള്‍മാറാട്ടമെന്ന് യുകെ റവന്യൂ ആന്‍ഡ് കസ്റ്റംസ് വകുപ്പ്

ലണ്ടന്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ റവന്യു ആന്‍ഡ് കസ്റ്റംസ് വകുപ്പിന് (എച്ച്എംആര്‍സി) നഷ്ടമായത് 47 ദശലക്ഷം പൗണ്ട്. ഏകദേശം ഒരു ലക്ഷത്തോളം ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പലപ്പോഴായിട്ടാണ് പണം തട്ടിച്ചത്. ഇന്റര്‍നെറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം അത് ഉപയോഗിച്ച് ടാക്‌സ് റിബേറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് വ്യാജമായി അപേക്ഷിച്ചാണ് സംഘം പണം കവര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങളും അറസ്റ്റുകളും നടന്നതായും, ആര്‍ക്കും വ്യക്തിഗതമായി പണം നഷ്ടമാകില്ലെന്ന് ഉറപ്പുവരുമെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. തട്ടിപ്പ് നടന്നത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നല്ലാത്തതിനാല്‍ ഇതിന്റെ പൂര്‍ണ്ണ

Full Story
  05-06-2025
മനുഷ്യ അസ്ഥികള്‍ കൊണ്ട് നിര്‍മിച്ച മാരക ലഹരിയുമായി ബ്രിട്ടീഷ് യുവതി പിടിയില്‍

കൊളൊംബോ: മനുഷ്യ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയില്‍. ഏകദേശം 45 കിലോയിലധികം ലഹരിയുമായാണ് 21 വയസ്സുള്ള യുകെയിലെ മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഷാര്‍ലറ്റ് മെയ് ലീ ശ്രീലങ്കയില്‍ പിടയിലായത്. ഈ മാസം ആദ്യം ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയില്‍ നിന്നും പിടികൂടിയത്. താന്‍ അറിയാതെയാണ്

Full Story
  05-06-2025
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍

ലണ്ടന്‍: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടാന്‍ ബ്രിട്ടണ്‍. കഴിഞ്ഞ വര്‍ഷം അയച്ച 10,000 യുഎവികള്‍ക്ക് പുറമേ, 2026 ഏപ്രിലോടെ യുക്രെയ്നിന് 100,000 പുതിയ ഡ്രോണുകള്‍ നല്‍കുമെന്ന് ബ്രിട്ടണ്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. യൂറോപ്പിന് റഷ്യ ഭീഷണി ഉയര്‍ത്തുന്നുവെന്ന ബ്രിട്ടണിന്റെ വ്യാജ ആരോപണങ്ങളുമായി ഇതിനെ ചേര്‍ത്തുവായിക്കേണ്ടതാണ്. യുക്രെയിനിലേയ്ക്ക് പുതിയ ഡ്രോണ്‍ ഡെലിവറികള്‍ എത്തിക്കുന്നതിനായി ബ്രിട്ടണ്‍ തങ്ങളുടെ 4.5 ബില്യണ്‍ പൗണ്ട് യുക്രെയ്ന്‍ സൈനിക പാക്കേജില്‍ നിന്ന് 350 മില്യണ്‍ പൗണ്ട് (470 മില്യണ്‍ ഡോളര്‍) അനുവദിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യുക്രെയ്ന്‍ കോണ്‍ടാക്റ്റ് ഗ്രൂപ്പ് മീറ്റിംഗില്‍ ബ്രിട്ടണിന്റെ

Full Story
  05-06-2025
പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഉറവിടം, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന് യുകെ എംപി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഉറവിടം, രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാന്‍ ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്നു ആഞ്ഞടിച്ച് യുകെ എം പി ബോബ് ബ്ലാക്ക്മാന്‍. പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ബിജെപി എംപി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായി ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാ?ദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ഒരു പരാജിത രാഷ്ട്രമാണെന്നും പാക് സൈന്യത്തിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം

Full Story
  05-06-2025
വേട്ടയ്‌ക്കെത്തിയപ്പോള്‍ പക്ഷികള്‍ കുറവ്, ഗെയിം കീപ്പറെ ചാള്‍സ് രാജാവ് പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: വെടിവയ്ക്കാന്‍ ആവശ്യത്തിന്. ഫെസന്റുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രോഷാകുലനായ ബ്രീട്ടീഷ് രാജാവ് ചാള്‍സ് (76) ഗെയിംകീപ്പറെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ കീഴിലുള്ള സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞു വരികയാണന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനോദത്തിനായി പക്ഷികളെ വേട്ടയാടുന്നതില്‍ ഏറെ തല്പരനായ ചാള്‍സിനെ ഇത് ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാന്‍ഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതികളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. മുമ്പ് എലിസബത്ത് രാജ്ഞിയും ഇപ്പോള്‍ ചാള്‍സ്

Full Story
  04-06-2025
ലണ്ടനിലേക്ക് മാങ്ങ കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി എയര്‍ ഇന്ത്യ

ലണ്ടന്‍: ആഗോളതലത്തില്‍ മാമ്പഴത്തിന് ആവശ്യകത വര്‍ധിച്ചതോടെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കി എയര്‍ ഇന്ത്യ. 2025 ഏപ്രിലില്‍ 1,000 ടണ്‍ മാമ്പഴമാണ് എയര്‍ ഇന്ത്യ വിമാനങ്ങളിലൂടെ കടല്‍കടന്നത്. മേയ് മാസത്തിലെ കയറ്റുമതി ഇതിലും ഉയര്‍ന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ 15 ശതമാനമാണ് വര്‍ധന.ലണ്ടന്‍, ടൊറന്റോ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചതും മുംബൈ-ലണ്ടന്‍ റൂട്ടില്‍ ഉയര്‍ന്ന ശേഷിയുള്ള ബോയിങ് 777 വിമാനങ്ങളിലേക്ക് മാറിയതും ചരക്കുനീക്കം ഉയര്‍ത്താന്‍ സഹായിച്ചു.യുകെ, യുഎസ്, യുഎഇ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ പ്രധാന വിപണി. അല്‍ഫോന്‍സ, ബംഗനപ്പള്ളി,

Full Story
[208][209][210][211][212]
 
-->




 
Close Window