യുകെയിലെ റെഡ്ഡിംഗില്‍ 24 വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കോട്ടയം പാലാ സ്വദേശികളായ മിനി - ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസാണു മരിച്ചത്. യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി തിരയുന്നതിനിടെയാണ് വേര്‍പാട്. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു.