Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
UK Special
  26-06-2023
എന്‍എച്ച്എസിലെ പിഴവുകള്‍ കാരണം അനാവശ്യ മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: എന്‍എച്ച്എസിലെ പിഴവുകള്‍ കാരണം ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളുള്ളവരില്‍ നിരവധി പേര്‍ അനാവശ്യമായി മരണത്തിന് കീഴടങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം ഒഴിവാക്കാനാവുന്ന മരണങ്ങള്‍ യുകെയിലാണ് കൂടുതലെന്നും സ്ഥിരികരിക്കപ്പെട്ടിട്ടുണ്ട്. തിങ്ക് ടാങ്കായ കിംഗ്സ് ഫണ്ട് നടത്തിയ ഒരു റിവ്യൂവിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവണത പുറത്ത് വന്നിരിക്കുന്നത്. യുകെയിലെ ഹെല്‍ത്ത് സര്‍വീസസില്‍ സര്‍ക്കാര്‍ ശരാശരിയില്‍ കുറവ് ചെലവഴിക്കുന്നത് മൂലം ആവശ്യമായ ജീവനക്കാരുടെയും എക്യുപ്മെന്റുകളുടെയും ക്ഷാമം രൂക്ഷമാകുന്നുവെന്നും ഇത് മൂലം ആവശ്യമായ ചികിത്സ ലഭിക്കാതെ നിരവധി പേര്‍

Full Story
  26-06-2023
മോര്‍ട്ട്‌ഗേജ്-റീമോര്‍ട്ട്‌ഗേജ് നിരക്കുകളിലെ വര്‍ധന വാടക വില ഉയരാന്‍ ഇടയാക്കും, 600 പൗണ്ട് വരെ വര്‍ധിച്ചേക്കും

ലണ്ടന്‍: യുകെയില്‍ മോര്‍ട്ട്ഗേജ് -റീമോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും വാടക വീടുകളില്‍ താമസിക്കുന്നവരെയും രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പ് പുറത്ത് വന്നു. നിലവിലെ നിരക്കില്‍ ഇവിടെയുള്ള വീട്ടുടമകള്‍ക്ക് നഷ്ടമില്ലാതെ റീമോര്‍ട്ട്ഗേജ് ചെയ്യണമെങ്കില്‍ അവര്‍ നിലവിലെ മാസവാടകയില്‍ 614 പൗണ്ടെങ്കിലും വര്‍ധനവ് വരുത്തേണ്ടി വരുമെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് വാടക മാസത്തിലെ 1498 പൗണ്ടില്‍ നിന്നും 2112 പൗണ്ടായി കുതിച്ചുയരുകയും ചെയ്യുമെന്നാണ് ഹാംപ്ടണ്‍സ് എസ്റ്റേറ്റ് ഏജന്റ്സ് വെളിപ്പെടുത്തുന്നത്. ഈ വാടക ഉയര്‍ത്താന്‍ സാധിക്കാത്ത നിരവധി ലാന്‍ഡ്ലോര്‍ഡുമാര്‍ വീട് വില്‍ക്കാന്‍

Full Story
  26-06-2023
999 ലൈനില്‍ വിളിച്ചാല്‍ ഫോണ്‍ കണക്റ്റാവുന്നില്ല, വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല

ലണ്ടന്‍: യുകെയിലാകമാനം 999 കാളുകളില്‍ പരക്കെ തടസ്സങ്ങളും പിഴവുകളുമുണ്ടായെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ഇത്തരം കാളുകള്‍ ആവര്‍ത്തിച്ച് വന്നുവെന്നും ഇത് സംബന്ധിച്ച ലൈനുകളിലെ തകരാറാണിതിന് കാരണമെന്നും മിക്ക പോലീസ് ഫോഴ്സുകളും മറ്റ് എമര്‍ജന്‍സി സര്‍വീസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യമാകമാനം ഇത് സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് കാളുകള്‍ കണക്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലപ്പോഴും ഇത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇതിനാല്‍ ആളുകള്‍ വളരെ അത്യാവശ്യ വേളയില്‍ മാത്രമേ 999 നമ്പര്‍ ഉപയോഗിക്കാവൂ എന്ന നിര്‍ദേശവും പുറത്ത്

Full Story
  26-06-2023
ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍മാര്‍ക്ക് ഇനി യൂറോപ്യന്‍ യൂണിയന്‍ ഹോളിഡേ സ്‌പോട്ടുകളില്‍ പോകണമെങ്കില്‍ വിസ വൈവര്‍ എടുക്കേണ്ടി വരും

ലണ്ടന്‍: ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍മാര്‍ക്ക് ഇനി യൂറോപ്യന്‍ യൂണിയനിലെ ഹോളിഡേ സ്പോട്ടുകളിലേക്ക് പോകണമെങ്കില്‍ പുതിയ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അഥോറൈസേഷന്‍ സിസ്റ്റം (ഇടിഐഎഎസ്) വിസ വൈവര്‍ എടുക്കേണ്ടി വരും. ഇല്ലെങ്കില്‍ യൂറോപ്യന്‍ ടൂര്‍ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കാതെ അതിര്‍ത്തിയില്‍ നിന്ന് മടങ്ങേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ചില പ്രത്യേക യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് പുതിയ രേഖ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പുതിയ ബ്രെക്സിറ്റ് സ്‌കീം പ്രകാരമാണ് ബ്രിട്ടീഷ് ഹോളിഡേ മേയ്ക്കര്‍മാര്‍ക്ക് ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഈ ട്രാവല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Full Story
  25-06-2023
31 വയസ്സുള്ള മലയാളി യുവാവ് ലണ്ടനില്‍ മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് കിടപ്പു മുറിയില്‍
ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
Full Story
  25-06-2023
ബ്രിട്ടനില്‍ വേനല്‍ കടുക്കും, ജലക്ഷാമം രൂക്ഷമാകുന്നു, ഹോസ് പൈപ്പുകള്‍ക്ക് നിയന്ത്രണം വരുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ വേനല്‍ കടുത്തതോടെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സസ്സെക്സിലും കെന്റിലും തിങ്കളാഴ്ച മുതല്‍ ഹോസ് പൈപ്പ് ഉപയോഗം നിരോധിക്കുമെന്നാണ് സൗത്ത് ഈസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ആളുകള്‍ കൂടുതലായി വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് കാരണം അനാവശ്യ ജലോപയോഗം വര്‍ധിച്ചതാണ് ജലക്ഷാമത്തിനും ഹോസ് പൈപ്പുകള്‍ നിരോധിക്കുന്നതിന് വഴിയൊരുക്കിയതെന്നാണ് സൗത്ത് ഈസ്റ്റ് വാട്ടര്‍ ആരോപിക്കുന്നത്. സസ്സെക്സിലും കെന്റിലുമായി രണ്ട് മില്യണിലധികം പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന കമ്പനിയെന്ന നിലയില്‍ സൗത്ത് ഈസ്റ്റ് വാട്ടറിന്റെ ആരോപണം ഏറെ ഗൗരവകരമായിട്ടാണ് കണക്കാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടങ്ങളില്‍

Full Story
  25-06-2023
പൊതുമേഖല വേതന വര്‍ധനവ് തടയാന്‍ നീക്കം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പുതിയ പോംവഴി

ലണ്ടന്‍: മറ്റ് മുന്‍നിര സമ്പദ്വ്യവസ്ഥകളേക്കാള്‍ മോശമായി തുടരുന്ന യുകെയുടെ അവസ്ഥ പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ഭയം മൂലം പൊതുമേഖലാ വേതന വര്‍ദ്ധനവ് തടയാന്‍ പ്രധാനമന്ത്രി പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പ്രതിഷേധവുമായി യൂണിയനുകള്‍. സ്വതന്ത്ര ശമ്പള അവലോകന ബോഡികളില്‍ നിന്നുള്ള ശുപാര്‍ശകള്‍ താങ്ങാനാവുന്നതല്ലെന്ന് പരിഗണിക്കുകയാണെങ്കില്‍ ഋഷി സുനക്ക് ശുപാര്‍ശകള്‍ അസാധുവാക്കിയേക്കാമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശുപാര്‍ശകള്‍ അസാധുവാക്കാനുള്ള തീരുമാനം ഭാവിയിലെ വ്യാവസായിക ബന്ധങ്ങളില്‍ ''അഗാധമായ പ്രത്യാഘാതങ്ങള്‍'' ഉണ്ടാക്കുമെന്നും, തൊഴിലാളികളുടെ വരുമാനത്തില്‍ രാഷ്ട്രീയം കളിക്കുന്നത് എല്ലാവരുടെയും ഭാവിയെ അപകടത്തിലാക്കുമെന്നും

Full Story
  25-06-2023
യുകെ മലയാളി ജോയിസി ജോണിന് ബ്രിട്ടന്റെ ഉന്നത പദവി

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയില്‍ ഒരു യുകെ മലയാളി വനിത കൂടി ഉള്‍പ്പെട്ടു. തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ എഡ്ടെക് ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് ഇവരെ ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്.

സ്‌കൂള്‍ റീ ഇമാജിന്‍ഡ് എക്സ്പേര്‍ട്ട് പാനലിലേക്ക്

Full Story
[212][213][214][215][216]
 
-->




 
Close Window