Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  04-06-2025
യുകെ മലയാളി കാന്‍സര്‍ ബാധിച്ച് മരിച്ചു

ലണ്ടന്‍/കോട്ടയം: യുകെ മലയാളി യുവാവ് നാട്ടില്‍ കാന്‍സര്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ശ്രീരാജ് പി. എസ് (ഓമനക്കുട്ടന്‍, 42) ആണ് വിട പറഞ്ഞത്. കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സ പുരോഗമിക്കവേയാണ് കഴിഞ്ഞ ദിവസം ശ്രീരാജ് മരിക്കുന്നത്. യുകെയിലെ ബക്കിങ്ങാമില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഭാര്യ: സുബിയ വിജയന്‍ (നഴ്‌സ്, ബക്കിങ്ങാം). മക്കള്‍: ശ്രേയ ശ്രീരാജ്, ശ്രീനിധി ശ്രീരാജ്, ശ്രീബാല ശ്രീരാജ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് വീട്ടുവളപ്പില്‍ നടക്കും.

Full Story
  04-06-2025
ഓഫര്‍ ലെറ്റര്‍ കിട്ടി, മലയാളികള്‍ക്ക് നഷ്ടം ലക്ഷങ്ങള്‍

കോഴിക്കോട്: മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സി സമൂഹമാധ്യമം വഴി നടത്തിയ വീസത്തട്ടിപ്പില്‍ മലയാളികളടക്കം ഇരകളായി. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവര്‍ക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. മലയാളികളായ 4 പേരടക്കം 130 പേര്‍ നല്‍കിയ പരാതിയില്‍, മുംബൈ പൊലീസ് കേസെടുത്തു. ലക്‌സംബര്‍ഗിലേക്കുള്ള വീസയ്ക്കു വേണ്ടി 3.5 ലക്ഷം രൂപ നല്‍കിയതായി, തട്ടിപ്പിനിരയായ മലയാളികളിലൊരാള്‍ പറഞ്ഞു. 'കഴിഞ്ഞവര്‍ഷം ജൂണിലാണ്, സമൂഹമാധ്യമത്തിലൂടെ ഈ സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലും ഗൂഗിളിലും സ്ഥാപനത്തിനു മികച്ച റേറ്റിങ്ങും റിവ്യൂവുമായിരുന്നു. മുംൈബ മലാട് വെസ്റ്റിലാണ് ഓഫിസ്. ഇതിനു ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണു റജിസ്റ്റര്‍

Full Story
  04-06-2025
എല്‍ദോസിനെ പൊലീസ് കൂട്ടിക്കൊണ്ടുപോയത് ഭാര്യയുടെ പരാതിയില്‍

പിറവം: മണീട് സ്വദേശിയായ മെയില്‍ നഴ്‌സ് യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി വിവരം. മണീട് ഗവ. എല്‍പി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടെയും മകന്‍ എല്‍ദോസാണു (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിങ് സ്റ്റോക്കിലാണു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നു എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലാണെന്നാണു വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിയിലാണ് എല്‍ദോസിനെ പൊലീസ് കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ എല്‍ദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്കു മടങ്ങി.

ഇതിനു ശേഷം

Full Story
  04-06-2025
കാബിന്‍ ബാഗേജുകള്‍ക്ക് ഇനി മുതല്‍ നിരക്ക്

ലണ്ടന്‍: യൂറോപ്പില്‍ വിമാന യാത്രക്കാരുടെ കാബിന്‍ ബാഗേജുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗതിയില്‍. ബ്രസ്സല്‍സില്‍ ഇന്ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 27 അംബാസഡര്‍മാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കാനിരിക്കുന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ഇന്നത്തെ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നീക്കം. വിമാനയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യാത്രക്കാരുടെ കാബിന്‍ ബാഗേജുകള്‍ക്ക് നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താനും വിമാനം 4 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍

Full Story
  03-06-2025
മലയാളി പെണ്‍കുട്ടി യുകെയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ലണ്ടന്‍/റെഡ്ഡിങ്: യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ റെഡ്ഡിങില്‍ താമസിക്കുന്ന ജോസി വര്‍ഗീസ് - മിനി ജോസി ദമ്പതികളുടെ മകള്‍ പ്രസീന വര്‍ഗീസ്(24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടില്‍ പ്രസീന കുഴഞ്ഞു വീണത്. തുടര്‍ന്ന് ലണ്ടനിലെ ചേറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചെറുപ്രായത്തിലുള്ള പ്രസീനയുടെ മരണം റെഡ്ഡിങിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. പ്രസീനയുടെ കുടുംബം സിറോ മലബാര്‍ സഭ വിശ്വാസികളും നാട്ടില്‍ കോട്ടയം ജില്ലയിലെ പാലായില്‍ നിന്നുള്ളവരുമാണ്. സംസ്‌കാര

Full Story
  03-06-2025
റിമാന്‍ഡ് തടവുകാരനായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

സൗത്താംപ്ടണ്‍/പിറവം: റിമാന്‍ഡ് തടവുകാരനായ മലയാളി യുവാവ് യുകെയില്‍ മരിച്ചു. പിറവം മണീട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചതെങ്കിലും ഔദ്യോഗികമായി പൊലീസ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പിറവത്തെ അടുത്ത ബന്ധുക്കള്‍ക്ക് യുവാവ് മരിച്ചതായി വിവരം ലഭ്യമായിട്ടുണ്ട്. യുകെയില്‍ നിന്നും പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കുടുംബ വഴക്കിനെ തുടര്‍ന്ന് 2024 നവംബറിലാണ് സൗത്താംപ്ടണിന് സമീപം ബേസിങ്‌സ്റ്റോക്കില്‍ താമസിക്കുകയായിരുന്ന യുവാവ് റിമാന്‍ഡിലായത്.

നഴ്‌സായ ഭാര്യ ജോലി സ്ഥലത്ത് ഭീതിയോടെ പെരുമാറുന്നത് കണ്ട് നഴ്‌സ് മാനേജര്‍ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ്

Full Story
  03-06-2025
അനധികൃത ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 1194 പേര്‍

ലണ്ടന്‍: നിയമങ്ങള്‍ കടുപ്പിച്ചും അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയും കുടിയേറ്റത്തിന് കുരുക്കിടാന്‍ ശ്രമിക്കുമ്പോഴും അനധികൃത ബോട്ടില്‍ അഭയാര്‍ഥികളായി എത്തുന്നവരെ തടയാന്‍ ബ്രിട്ടന് കഴിയുന്നില്ല. ദിവസേന ഇത്തരത്തില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ എണ്ണം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ച ഒറ്റദിവസം മാത്രം ഇംഗ്ലിഷ് ചാനല്‍ വഴി ബ്രിട്ടന്റെ തീരത്ത് എത്തിയത് 1194 പേരാണ്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയേറെ ആളുകുകള്‍ ഒരുദിവസം അതിര്‍ത്തികടന്ന് അഭയം തേടിയെത്തിയത്. 18 ബോട്ടുകളിലായിരുന്നു ഇവര്‍ ഫ്രഞ്ച് തീരത്തുനിന്നും ജീവന്‍ പണയം വച്ച് ബ്രിട്ടനിലേക്ക് വന്നത്. ഇതോടെ ഇക്കൊല്ലം ഇതുവരെ ബ്രിട്ടനിലേക്ക് ബോട്ടിലെത്തിയവരുടെ എണ്ണം 14,811 ആയി.

Full Story
  03-06-2025
സ്വര്‍ണപോക്കറ്റ് വാച്ച് ഒടുവില്‍ ഇംഗ്ലണ്ടിലേക്ക്

ലണ്ടന്‍: ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ മിഷിഗണ്‍ തടാകത്തില്‍ മുങ്ങിയപ്പോള്‍ കാണാതായ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് 164 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ ഉടമയുടെ ജന്മനാട്ടില്‍ തിരിച്ചെത്തി. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന ഹെര്‍ബര്‍ട്ട് ഇന്‍ഗ്രാമിന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ചാണ് മിഷിഗണ്‍ തടാകത്തിന്റെ അടിത്തട്ടില്‍ ഒന്നര നൂറ്റാണ്ടിലേറെക്കാലം വിശ്രമിച്ച ശേഷം ഇംഗ്ലണ്ടിലെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 1860 സെപ്റ്റംബര്‍ 8-ന്, നൂറുകണക്കിന് യാത്രക്കാരുമായാണ് മിഷിഗണ്‍ തടാകത്തിലൂടെ ലേഡി എല്‍ജിന്‍ എന്ന ആവിക്കപ്പല്‍ ഇല്ലിനോയിസിലെ വിന്നെറ്റ്കയ്ക്ക് സമീപം ഒരു വലിയ കൊടുങ്കാറ്റില്‍ പെടുകയായിരുന്നു. കൊടുങ്കാറ്റിനിടെ മറ്റൊരു

Full Story
[209][210][211][212][213]
 
-->




 
Close Window