നോര്‍ത്താംപ്ടണ്‍ഷയര്‍: ബ്രിട്ടിഷ് രാജകുടുംബാഗമായ ഹാരി രാജകുമാരന്‍ കുടുംബപേര് മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേരായ സ്‌പെന്‍സര്‍ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവില്‍ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാല്‍ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
നോര്‍ത്താംപ്ടണ്‍ഷയറിലെ അല്‍തോര്‍പ്പില്‍ അമ്മാവനായ ഏള്‍ സ്‌പെന്‍സറുമായി ഹാരി ഇതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു. പക്ഷേ ഇതിനായുള്ള നിയമ തടസ്സങ്ങള്‍ മറികടക്കാന്‍ കഴിയില്ലെന്നാണ് ഏള്‍ ഹാരിയോട് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എലിസബത്ത് രാജ്ഞിയുടെ ഫിലിപ്പ് രാജകുമാരന്റെയും പിന്‍ഗാമികളാണ് മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ കുടുംബപേര് ഉപയോഗിക്കുന്നത്. രാദകുടുംബത്തിന്റെ പേരായ വിന്‍ഡ്‌സറും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സര്‍നെയിമായ മൗണ്ട്ബാറ്റനും ചേര്‍ത്താണിത്. ജനന സര്‍ട്ടിഫിക്കേറ്റില്‍ ആര്‍ച്ചി രാജകുമാരന്റെ ഔദ്യോഗിക പേര് ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ എന്നാണ്. ലിലിബെറ്റ് ഡയാന എലിസബത്ത് മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ എന്നാണ് ലിലിബെറ്റ് രാജകുമാരിയുടെ ജനന സര്‍ട്ടിഫിക്കേറ്റിലെ പേര്.