|
|
|
|
|
| നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തകര്‍ത്ത യുകെ യുവതി അറസ്റ്റില്‍ |
നെടുമ്പാശേരി: വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ വിദേശ വനിത വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടര്‍ന്ന് യുകെ സ്വദേശിനിയായ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
തന്റെ വീസയുടെ കാലാവധി തീര്‍ന്നെന്നും ഉടന്‍ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെര്‍മിനലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ ശേഷമാണ് മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടച്ചത്. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. |
|
Full Story
|
|
|
|
|
|
|
| മക്കളെ കാണാനെത്തിയ അച്ഛന്‍ ലണ്ടനില്‍ മരിച്ചു |
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി അങ്കമാലി സ്വദേശി വിടവാങ്ങി. സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്ത് ചീടിലില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ പാറക്കടവ് സ്വദേശി മോഹനന്‍ കുട്ടപ്പമേനോന്‍ (67) ആണ് മരിച്ചത്. റോയല്‍ സ്റ്റോക്ക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മകളെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞ മാസമാണ് മോഹനന്‍ ഭാര്യയോടൊപ്പം യുകെയില്‍ സന്ദര്‍ശക വീസയിലെത്തിയത്. സംസ്‌കാരം പിന്നീട്. |
|
Full Story
|
|
|
|
|
|
|
| ട്യൂബിലിരുന്ന് ആഹാരം കഴിച്ച ഇന്ത്യക്കാരിയെ അപമാനിച്ച് സോഷ്യല്‍മീഡിയ |
ലണ്ടന്‍ ട്യൂബില്‍ ഭക്ഷണം കഴിച്ച ഇന്ത്യക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്. കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും എത്ര മോശം രാജ്യത്ത് നിന്നാണ് ഇവര്‍ വരുന്നതെന്നും നിലവാരമില്ലെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നും ചിലര്‍ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനും ആളുകള്‍ ഇവരെ വിമര്‍ശിക്കുന്നുണ്ട്.
Full Story
|
|
|
|
|
|
|
| ലണ്ടന്‍ മെട്രോയില്‍ പൊട്ടിത്തെറി തീവ്രവാദി ആക്രമണമാണെന്ന് സ്ഥിരീകരിച്ചു |
ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ പൊട്ടിത്തെറി തീവ്രവാദി ആക്രമണമായിട്ടാണ് കാണുന്നതെന്ന് ലണ്ടന്‍ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് പ്രാദേശിക സമയം രാവിലെ 8.20 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചന്നായിരുന്നു ആദ്യം വിവരം. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്ഫോടക വസ്തു കൂടി കണ്ടെത്തുകയും ഇത് നിര്‍വീര്യമാക്കുകയും ചെയ്തു. പൊട്ടിത്തെറി സംബന്ധിച്ച വിശദവിവരങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് |
|
Full Story
|
|
|
|
|
|
|
| ചെറിയ അളവില്‍ കഞ്ചാവ് ആകാമെന്ന് ലണ്ടന്‍ മേയര്‍, ആവശ്യം തള്ളി സര്‍ക്കാര്‍ |
ലണ്ടന്‍: ചെറിയ അളവിലുള്ള കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും അദ്ദേഹം പറയുന്നു. 2022ല്‍ സാദിഖ് ഖാന്‍ തന്നെ രൂപീകരിച്ച ലണ്ടന്‍ ഡ്രഗ്സ് കമ്മിഷന്‍ (എല്‍.ഡി.സി) സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് മേയറുടെ വിചിത്രമായ ആവശ്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്നാണ് മേയറുടെ നിലപാട്.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് എല്‍.ഡി.സിയുടെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പഠിക്കാനെത്തിയ മലയാളികള്‍ക്ക് തൊഴില്‍ അവസരം: പുതുതായി തുറക്കുന്ന കെഎഫ്‌സിയില്‍ ഒഴിവുകള്‍ നിരവധി |
|
യുകെയിലും അയര്‍ലന്‍ഡിലും പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ കെ എഫ് സി പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്. 1.5 ബില്യണ്‍ പൗണ്ട് ഇന്‍വസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയാണു തുടങ്ങുന്നത്. യുകെയില്‍ കെ എഫ് സിയുടെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ തുറന്നു കിട്ടുന്ന തൊഴിലവസരങ്ങള്‍ ഇവിടെ പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് സൈഡ് വരുമാനത്തിനു വാതില്‍ തുറക്കും.
യുകെ ഫ്രൈഡ് ചിക്കന്‍ വിപണി പ്രതിവര്‍ഷം 3.1 ബില്യണ്‍ പൗണ്ട് മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്സ്റ്റോപ്പ്, ഡേവ്സ് ഹോട്ട് ചിക്കന്‍, സ്ലിം ചിക്കന്‍സ് എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ പുതിയ കമ്പനികള്‍ ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെഎഫ്സിയും |
|
Full Story
|
|
|
|
|
|
|
| വാട്ടര്‍സ്ട്രീറ്റ് സിറ്റി സെന്ററിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ് 53 വയസ്സുകാരന്‍: പരിക്കേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ |
|
വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററില്‍ കാര്‍ ഉപയോഗിച്ച് വന്‍ അക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്ക് പരിക്ക്. ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റിയത് 53 വയസ്സുകാരന്‍. ഇയാള്‍ക്കെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തിയെന്ന് മേഴ്സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു. പരുക്കേറ്റ 50 പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ്.
സംഭവം ഇങ്ങനെ:
റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു. ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ജൂലൈ മുതല്‍ എനര്‍ജി ബില്ലുകള്‍ കുറയും |
ലണ്ടന്‍: എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. എനര്‍ജി റെഗുേലറ്ററായ ഓഫ്ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ ഊര്‍ജ്ജ ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്. ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും.
മൂന്ന് മാസം കൂടുമ്പോഴാണ് |
|
Full Story
|
|
|
|
| |