|
യുകെയിലും അയര്‍ലന്‍ഡിലും പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ കെ എഫ് സി പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്. 1.5 ബില്യണ്‍ പൗണ്ട് ഇന്‍വസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയാണു തുടങ്ങുന്നത്. യുകെയില്‍ കെ എഫ് സിയുടെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ തുറന്നു കിട്ടുന്ന തൊഴിലവസരങ്ങള്‍ ഇവിടെ പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് സൈഡ് വരുമാനത്തിനു വാതില്‍ തുറക്കും.
യുകെ ഫ്രൈഡ് ചിക്കന്‍ വിപണി പ്രതിവര്‍ഷം 3.1 ബില്യണ്‍ പൗണ്ട് മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്സ്റ്റോപ്പ്, ഡേവ്സ് ഹോട്ട് ചിക്കന്‍, സ്ലിം ചിക്കന്‍സ് എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ പുതിയ കമ്പനികള്‍ ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെഎഫ്സിയും അതിന്റെ 27 ഫ്രാഞ്ചൈസി പങ്കാളികളും യുകെയിലും അയര്‍ലന്‍ഡിലും മൊത്തം 33,500 പേര്‍ക്കാണ് ജോലി നല്‍കുന്നത്.
നിലവിലുള്ള 1,000 ഔട്ട്ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്. |