Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
വാട്ടര്‍സ്ട്രീറ്റ് സിറ്റി സെന്ററിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ് 53 വയസ്സുകാരന്‍: പരിക്കേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍
Text By: UK Malayalam Pathram
വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററില്‍ കാര്‍ ഉപയോഗിച്ച് വന്‍ അക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്ക് പരിക്ക്. ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റിയത് 53 വയസ്സുകാരന്‍. ഇയാള്‍ക്കെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തിയെന്ന് മേഴ്സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു. പരുക്കേറ്റ 50 പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ്.
സംഭവം ഇങ്ങനെ:
റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു. ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് പറഞ്ഞു. ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ സംഭവസ്ഥലത്തെത്തി. അതേസമയം മറ്റൊരു സൗത്ത്പോര്‍ട്ട് കലാപത്തിന് സമാനമായ അന്തരീക്ഷം രൂപപ്പെടുന്നതിന് മുന്‍പ് പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട മേഴ്സിസൈഡ് പോലീസ് നടപടി ഇപ്പോള്‍ പ്രശംസ നേടുകയാണ്.

സൗത്ത്പോര്‍ട്ട് കൊലപാതകത്തിന് പിന്നാലെ കലാപങ്ങള്‍ രൂപമെടുക്കാന്‍ വഴിയൊരുക്കിയത് വ്യക്തമായ വിവരങ്ങള്‍ക്ക് പകരം അഭ്യൂഹങ്ങള്‍ പരന്നത് മൂലമായിരുന്നു. ഇവിടെ കാര്‍ ഇടിച്ചുകയറ്റിയ പ്രതിയുടെ വംശവും, പേരും ഉള്‍പ്പെടെ അതിവേഗം പുറത്തുവിട്ട് പോലീസ് അഭ്യൂഹങ്ങള്‍ പരക്കാതെ തടഞ്ഞു.

ക്ലബിന്റെ ആരാധകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അനുശോചനം അറിയിച്ച ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ഡിജിക് പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window