Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  27-05-2025
ജോലിസ്ഥലത്ത് നിന്ന് ഒന്നര കോടി തട്ടിയ കേസില്‍ ഇന്ത്യന്‍ യുവതിക്ക് രണ്ടു വര്‍ഷം തടവ്

ലണ്ടന്‍: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് ഹേമലത ജയപ്രകാശി (44)ന് ശിക്ഷ വിധിച്ചത്. പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു. തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി

Full Story
  26-05-2025
61-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പെണ്‍കുഞ്ഞ് പിറന്നു: കാരി - ബോറിസ് ദമ്പതികളുടെ നാലാം സന്തതി
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഭാര്യ കാരി ജോണ്‍സനും ഒരു പെണ്‍കുട്ടി പിറന്നു. ഇത് അവരുടെ നാലാമത്തെ കുട്ടിയാണ്. ദമ്പതികള്‍ പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ മകള്‍ പോപ്പി എലിസ ജോസഫിന്‍ ജോണ്‍സന്റെ ചിത്രം പങ്കുവെച്ചു. അടുത്തമാസം അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കാനിരിക്കെ ബോറിസിന് പെണ്‍കുഞ്ഞ് ജനിച്ചത് കുടുംബത്തില്‍ സന്തോഷം ഇരട്ടിയാക്കി.
മെയ് 21 നാണ് തങ്ങള്‍ക്ക് കുഞ്ഞു ജനിച്ചതെന്നും അവളെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 2021 മെയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് വില്‍ഫ്രഡ്, റോമി, ഫ്രാങ്ക് എന്നീ മൂന്ന് കുട്ടികളുണ്ട്.

കോവിഡ്-19 പ്രതിസന്ധിയുടെ ആദ്യ മാസങ്ങളില്‍ 2020 ഏപ്രിലില്‍ ആണ്
Full Story
  26-05-2025
മാനസിക പ്രശ്‌നമുള്ളവരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് യൂണിയനുകള്‍

ലണ്ടന്‍: മാനസിക ബുദ്ധിമുട്ട് മൂലം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെ നിയന്ത്രിച്ച്, തടങ്കലില്‍ ആക്കണമെന്ന പുതിയ പദ്ധതിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി എന്‍എച്ച്എസ് ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലാക്കിയുള്ള മാറ്റങ്ങള്‍ തെരേസ മേ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ അക്രമാസക്തരാകുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. അപകട സാധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിധ്യമുണ്ടാകണമെന്നാണ് റോയല്‍ കോളജ് ഓഫ് സൈക്യാട്രിസ്റ്റ്സ്, റോയല്‍ കോളജ് ഓഫ് നഴ്സിങ്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എട്ടു സംഘടനകള്‍

Full Story
  26-05-2025
എന്‍എച്ച്എസ് ജോലികളില്‍ സ്വദേശി ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ നീക്കം

ലണ്ടന്‍: എന്‍എച്ച്എസ് ജോലികളില്‍ വിദേശികളെ മറികടന്ന് ബ്രിട്ടനില്‍ പരിശീലനം നേടിയ തദ്ദേശീയ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ലേബര്‍ പദ്ധതി. യുകെയിലെ നികുതിദായകരുടെ പണം നിക്ഷേപിച്ച് പഠിപ്പിച്ചെടുത്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരില്‍ മുന്‍ഗണന വേണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താല്‍പര്യപ്പെടുന്നത്. 10 വര്‍ഷത്തെ ലേബര്‍ ഹെല്‍ത്ത് പ്ലാന്‍ ചോര്‍ന്നതില്‍ നിന്നുമാണ് എന്‍എച്ച്എസിനെ പരിഷ്‌കരിക്കുന്നതിനൊപ്പം പരിശീലനം നേടിയ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം എന്‍എച്ച്എസ് സ്പെഷ്യാലിറ്റി ട്രെയിനിംഗ് ജോലികള്‍ വിദേശ ഡോക്ടര്‍മാര്‍ക്ക്

Full Story
  26-05-2025
ടൂര്‍ പോയപ്പോള്‍ പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ചു

ലണ്ടന്‍: വിദേശിയായ യുവാവിനോടുള്ള പ്രണയം കാരണം തന്റെ ഭര്‍ത്താവിനെയും നാടും എല്ലാം ഉപേക്ഷിച്ചയാളാണ് ഇംഗ്ലണ്ടിലെ നോര്‍ഫോക്കില്‍ നിന്നുള്ള 50 വയസ്സുള്ള ജോവാന ഗേര്‍ലിംഗ്. എന്നാല്‍, ആ പ്രണയം ഒരു ചതിയിലാണ് അവസാനിച്ചത്. എന്നാല്‍, അതേ നാട്ടില്‍ നിന്നു തന്നെ അവള്‍ വീണ്ടും തന്റെ പ്രണയത്തെ കണ്ടെത്തി. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള ടെസ്‌കോയിലായിരുന്നു നേരത്തെ ജോവാനയ്ക്ക് ജോലി. 2018 -ലാണ് ഈജിപ്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ അവള്‍ ഹസന്‍ ഖാലിദ് എന്ന യുവാവിനെ കണ്ടുമുട്ടിയത്. ഹസനുമായി പ്രണയത്തിലായ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഹുര്‍ഗദയിലേക്ക് താമസം മാറി. പക്ഷേ, അവള്‍ പ്രതീക്ഷിച്ച ജീവിതമായിരുന്നില്ല അവള്‍ക്ക് അവിടെ ലഭിച്ചത്. ഹസന്‍ അവളെ വഞ്ചിച്ച് അവളുടെ സമ്പാദ്യമെല്ലാം

Full Story
  26-05-2025
യുകെയില്‍ നിന്ന് യുഎഇയിലേക്ക് കുടിയേറുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധന

ദുബായ്: ശതകോടീശ്വരന്മാരുടെ നാടായി അറിയപ്പെടുന്ന നഗരങ്ങളാണ് ന്യൂയോര്‍ക്കും പാരിസും ലണ്ടനുമെല്ലാം. ഈ ഗണത്തിലേക്ക് കൂറേ കാലമായി ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട് ദുബായും. എന്നാല്‍ അടുത്ത കാലത്തായി കോടീശ്വരന്മാരുടെ ഇഷ്ട നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ലണ്ടന്‍ പടിയിറങ്ങി വരികയാണ്. ലണ്ടന്‍ മാത്രമല്ല, ബ്രിട്ടനെ മൊത്തമായി ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുകയാണത്രെ മിക്ക ധനികരും. ബ്രിട്ടന്‍ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാം എന്ന് കോടീശ്വരന്മാര്‍ തീരുമാനിക്കാന്‍ പ്രധാന കാരണം, സമീപകാലത്ത് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ നികുതി പരിഷ്‌കാരമാണ്. അതേസമയം, യുഎഇയിലേക്ക് കൂടുതല്‍ കോടീശ്വരന്മാര്‍ വരുന്നതിന് കാരണം അവിടെയുള്ള നികുതി ഇളവുകളാണ്. ബ്രിട്ടന്‍ ഒഴിവാക്കി

Full Story
  26-05-2025
പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടപ്പാക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍ : പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താന്‍ പദ്ധതിയിടുന്നതായി ബ്രിട്ടന്‍ ജസ്റ്റിസ് സെക്രട്ടറി ശബാന മഹ്‌മൂദ്. പ്രതികളുടെ ലൈംഗീകാസക്തി കുറയ്ക്കുവാനും കുറ്റകൃത്യം വീണ്ടും ചെയ്യാനുള്ള പ്രവണത തടയാനും രാസ ഷണ്ഡീകരണം സഹായിക്കും. മരുന്നുകള്‍ 20 ജയിലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇത് നിര്‍ബന്ധമാക്കാനുള്ള സാധ്യത ആലോചിക്കുകയാണെന്നും ശബാന മഹ്‌മൂദ് പറഞ്ഞു.

കുറ്റക്കാരെ അസ്വസ്ഥപ്പെടുത്താതിരിക്കാനാണ് ഈ നടപടിയെന്നും ജസ്റ്റിസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.രാസ ഷണ്ഡീകരണം നടപ്പിലാക്കുന്നതോടെ കുറ്റം വീണ്ടും ആവര്‍ത്തിക്കാനുള്ള പ്രവണത 60%

Full Story
  25-05-2025
കേരളത്തിലെ മഴ പോലെ യുകെയിലും പെരുമഴ: തെക്കേ ഇംഗ്ലണ്ടില്‍ ഇടിയോടു കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്
യുകെയില്‍ ഇന്ന് കനത്ത മഴ പ്രവചനം. സ്‌കോട്ട്ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇടിയോടു കൂടിയ മഴ ലഭിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന്:

വടക്കന്‍ സ്‌കോട്ട്ലന്‍ഡില്‍ ക്രമേണ കനത്ത മഴ പെയ്യുകയും തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുകയും ചെയ്യും. സ്‌കോട്ട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റോടെ വെയിലും മഴയും ഉണ്ടാകും. തെക്ക് ഭാഗത്ത് വരണ്ടതും വെയിലും ഉണ്ടാകും, ചിലയിടങ്ങളില്‍ ചെറിയ മഴയും ഉണ്ടാകും.

ഇന്ന് രാത്രി:

വടക്കന്‍, പടിഞ്ഞാറ് ഭാഗങ്ങളില്‍ രാത്രി മുഴുവന്‍ ശക്തമായ കാറ്റോടെ മഴ തുടരും. തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ വരണ്ടതും തെളിഞ്ഞ ആകാശവും ഉണ്ടാകും. വടക്ക് ഭാഗത്ത് ഇന്ന് രാത്രി തണുപ്പും തെക്ക് ഭാഗത്ത് നേരിയ കാലാവസ്ഥയും
Full Story
[215][216][217][218][219]
 
-->




 
Close Window