Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
UK Special
  28-05-2025
എന്‍എച്ച്എസ് മേധാവികളുടെ ശമ്പളം 1,10,000 പൗണ്ട്

ലണ്ടന്‍: ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന സകല ലക്ഷ്യങ്ങളും നേടാന്‍ മുന്നില്‍ നിന്ന് പോരാടുന്ന നഴ്സുമാര്‍ക്ക് ആവശ്യത്തിന് ശമ്പളം കൊടുക്കാനുള്ള പണമില്ലെന്നാണ് ഭാഷ്യം. അതേസമയം എന്‍എച്ച്എസ് അധികാരസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 110,000 പൗണ്ട് വരെ വരുമാനം നേടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകളിലായി ഉന്നത റാങ്കിലുള്ള 2591 മാനേജര്‍മാര്‍ ഉണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവുമാരായും, ഡയറക്ടര്‍മാരായും വിരാജിക്കുന്ന ഇവര്‍ 110,000 പൗണ്ട് മുതല്‍ 300,000 പൗണ്ട് വരെ വരുമാനം നേടുന്നതായാണ് കണക്ക്. 2014-ല്‍ നിന്നും 2024 ജൂണില്‍ എത്തുമ്പോള്‍ ഇവരുടെ

Full Story
  28-05-2025
ഇസ്രയേലിനെതിരേ ഉപരോധം കൊണ്ടുവരണമെന്ന് ആവശ്യം

ലണ്ടന്‍: ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് 800-ലധികം അഭിഭാഷകരും അക്കാദമിക് വിദഗ്ധരും വിരമിച്ച മുതിര്‍ന്ന ജഡ്ജിമാരും ഇസ്റാഈലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അടിസ്ഥാനപരമായ അന്താരാഷ്ട്ര ബാധ്യതകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ഇസ്രായേല്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും മറ്റ് നടപടികള്‍ സ്വീകരിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. യുകെ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും, വംശഹത്യ തടയുന്നതിനും ഇസ്രായേലിന് ആവശ്യമായ ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര

Full Story
  28-05-2025
ലണ്ടന്‍ കാര്‍ ആക്രമണം: പ്രതി പിടിയില്‍

ലണ്ടന്‍: ലിവര്‍പൂള്‍ ടീം ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ചാംപ്യന്മാരായതിന്റെ ആഘോഷത്തിനിടെ, ജനക്കൂട്ടത്തിനിടയിലേക്കു കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ കുട്ടികളടക്കം 50 പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടിയടക്കം പരുക്കേറ്റ 4 പേരുടെ നില അതീവഗുരുതരമാണ്. ലിവര്‍പൂള്‍ നഗരത്തിലെ വാട്ടര്‍ സ്ട്രീറ്റില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വണ്ടിയോടിച്ച ബ്രിട്ടിഷ് പൗരന്‍ (53) അറസ്റ്റിലായി. ഭീകരാക്രമണമല്ലെന്നാണു ബ്രിട്ടിഷ് പൊലീസിന്റെ പ്രാഥമികനിഗമനം. ആളുകളെ കാര്‍ ഇടിച്ചുവീഴ്ത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. വണ്ടിക്കടിയില്‍ കുടുങ്ങിയ കുട്ടിയടക്കം 4 പേരെ ഫയര്‍ഫോഴ്‌സ് എത്തിയാണു പുറത്തെടുത്തത്. ലിവര്‍പൂള്‍ ടീം തുറന്ന ബസില്‍ നടത്തിയ ട്രോഫി ടൂര്‍ കാണാന്‍ ഒരുലക്ഷത്തോളം

Full Story
  28-05-2025
യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്കും ബെനഫിറ്റുകള്‍ ലഭിക്കും

ലണ്ടന്‍: യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്‌സണ്‍

Full Story
  27-05-2025
ലിവര്‍പൂള്‍ എഫ്‌സി ആഘോഷ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി, അമ്പതോളം പേര്‍ക്ക് പരുക്ക്

ലണ്ടന്‍: ലിവര്‍പൂള്‍ എഫ്സിയുടെ വിജയാഘോഷത്തില്‍ ആരാധകര്‍ മതിമറന്നു നില്‍ക്കവേ ദുരന്തം. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളെയടക്കം ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു വന്നത്. തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. പലരുടെയും നില ഗുരുതരമാണ്. വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന്

Full Story
  27-05-2025
സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി യുകെ

ലണ്ടന്‍: കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. വിദേശ തൊഴിലാളികള്‍ക്ക് ലെവി വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ

Full Story
  27-05-2025
വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ 18 ലക്ഷം, മുന്നില്‍ യുകെ, കാനഡ

ലണ്ടന്‍: വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2025-ല്‍ 18 ലക്ഷമായി ഉയര്‍ന്നു. 2023-ല്‍ 13 ലക്ഷമായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണമാണ് വീണ്ടും ഗണ്യമായി വര്‍ധിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് വിവിധ ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കാനഡയും യുകെയുമാണ് ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്നില്‍. പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2024-ല്‍ കാനഡയില്‍ പഠിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1,37,608 ആണ്. യുകെയില്‍ ഇത് 98,890 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ (യുഎസ്) 3,31,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതായി

Full Story
  27-05-2025
തുര്‍ക്കിയില്‍ അവധിയാഘോഷിക്കാന്‍ എത്തിയ യുകെ യുവതി ഹൃദയാഘാതം മൂലം മരിച്ചു, ഹൃദയം കാണാനില്ലെന്ന് കുടുംബം

ലണ്ടന്‍: തുര്‍ക്കിയില്‍ അവധിക്കാലം ചെലവിടാനെത്തിയതിനിടെ രോഗം ബാധിച്ച് മരിച്ച യുവതിയുടെ ഹൃദയം കാണാതായതായി ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മൃതദേഹ പരിശോധനയിലാണ് ഹൃദയം കാണാതായ വിവരം അധികൃതര്‍ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്. പോര്‍ട്ട്സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ(28) മരണത്തിന്റെ യഥാര്‍ഥകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ബെത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം ബെത്ത്

Full Story
[214][215][216][217][218]
 
-->




 
Close Window