സ്റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി അങ്കമാലി സ്വദേശി വിടവാങ്ങി. സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്ത് ചീടിലില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ പാറക്കടവ് സ്വദേശി മോഹനന്‍ കുട്ടപ്പമേനോന്‍ (67) ആണ് മരിച്ചത്. റോയല്‍ സ്റ്റോക്ക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മകളെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞ മാസമാണ് മോഹനന്‍ ഭാര്യയോടൊപ്പം യുകെയില്‍ സന്ദര്‍ശക വീസയിലെത്തിയത്. സംസ്‌കാരം പിന്നീട്.