Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ കാര്‍ ആക്രമണം: പ്രതി പിടിയില്‍
reporter

ലണ്ടന്‍: ലിവര്‍പൂള്‍ ടീം ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ചാംപ്യന്മാരായതിന്റെ ആഘോഷത്തിനിടെ, ജനക്കൂട്ടത്തിനിടയിലേക്കു കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ കുട്ടികളടക്കം 50 പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടിയടക്കം പരുക്കേറ്റ 4 പേരുടെ നില അതീവഗുരുതരമാണ്. ലിവര്‍പൂള്‍ നഗരത്തിലെ വാട്ടര്‍ സ്ട്രീറ്റില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വണ്ടിയോടിച്ച ബ്രിട്ടിഷ് പൗരന്‍ (53) അറസ്റ്റിലായി. ഭീകരാക്രമണമല്ലെന്നാണു ബ്രിട്ടിഷ് പൊലീസിന്റെ പ്രാഥമികനിഗമനം. ആളുകളെ കാര്‍ ഇടിച്ചുവീഴ്ത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. വണ്ടിക്കടിയില്‍ കുടുങ്ങിയ കുട്ടിയടക്കം 4 പേരെ ഫയര്‍ഫോഴ്‌സ് എത്തിയാണു പുറത്തെടുത്തത്. ലിവര്‍പൂള്‍ ടീം തുറന്ന ബസില്‍ നടത്തിയ ട്രോഫി ടൂര്‍ കാണാന്‍ ഒരുലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍ നഗരത്തില്‍ എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window