Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ടൂര്‍ പോയപ്പോള്‍ പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ചു
reporter

ലണ്ടന്‍: വിദേശിയായ യുവാവിനോടുള്ള പ്രണയം കാരണം തന്റെ ഭര്‍ത്താവിനെയും നാടും എല്ലാം ഉപേക്ഷിച്ചയാളാണ് ഇംഗ്ലണ്ടിലെ നോര്‍ഫോക്കില്‍ നിന്നുള്ള 50 വയസ്സുള്ള ജോവാന ഗേര്‍ലിംഗ്. എന്നാല്‍, ആ പ്രണയം ഒരു ചതിയിലാണ് അവസാനിച്ചത്. എന്നാല്‍, അതേ നാട്ടില്‍ നിന്നു തന്നെ അവള്‍ വീണ്ടും തന്റെ പ്രണയത്തെ കണ്ടെത്തി. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള ടെസ്‌കോയിലായിരുന്നു നേരത്തെ ജോവാനയ്ക്ക് ജോലി. 2018 -ലാണ് ഈജിപ്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ അവള്‍ ഹസന്‍ ഖാലിദ് എന്ന യുവാവിനെ കണ്ടുമുട്ടിയത്. ഹസനുമായി പ്രണയത്തിലായ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഹുര്‍ഗദയിലേക്ക് താമസം മാറി. പക്ഷേ, അവള്‍ പ്രതീക്ഷിച്ച ജീവിതമായിരുന്നില്ല അവള്‍ക്ക് അവിടെ ലഭിച്ചത്. ഹസന്‍ അവളെ വഞ്ചിച്ച് അവളുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി ജോവാനയെ ആ വിദേശരാജ്യത്ത് തനിച്ചാക്കി അയാള്‍ അപ്രത്യക്ഷനായി.

അവള്‍ ഈജ്പ്തില്‍ തന്നെ തുടര്‍ന്നും കഴിഞ്ഞു. 2019 -ല്‍, അവള്‍ തന്നേക്കാള്‍ ഏഴ് വയസ്സ് പ്രായക്കുറവുള്ള ഹിഷാം ഫൈഗോ എന്ന യുവാവിനെ കണ്ടുമുട്ടി. വൈകാതെ ഇരുവരും പ്രണയത്തിലായി. ജോവാന ഇപ്പോള്‍ ഒരു ഇംഗ്ലീഷ് ട്യൂട്ടറായും ബുക്കിംഗ് ഏജന്റായും ജോലി ചെയ്യുകയാണ്. ഹസനുമായുണ്ടായ ബന്ധം അങ്ങനെ അവസാനിച്ചതിനാല്‍ ആളുകള്‍ക്ക് ഈ ബന്ധത്തിലും സംശയമുണ്ടായിരുന്നു. പക്ഷേ, ഹിഷാം ആണ് ശരിക്കും തന്റെ സോള്‍മേറ്റ് എന്നാണ് ജോവാന പറയുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, എനിക്ക് ഒന്നുമില്ലായിരുന്നു, എന്നിട്ടും എന്റെ വിസയ്ക്ക് വേണ്ടി അവന്‍ ഒരു ബാങ്ക് വായ്പ പോലും എടുത്തു എന്നും അവര്‍ പറയുന്നു. ഇരുവരും വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ബ്രിട്ടീഷുകാരനായ ഭര്‍ത്താവുമായുള്ള വിവാഹമോചനം അതിന് മുമ്പ് പൂര്‍ത്തിയാക്കണം. ഹിഷാമിന് ഇപ്പോള്‍ ജോലിയില്ല. ഊബര്‍ ഡ്രൈവറാകുന്നതിന് വേണ്ടി ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണത്രെ അവന്‍. പലരും ജോവാനയുടെ തീരുമാനത്തെ വിമര്‍ശിക്കാറുണ്ടെങ്കിലും ഈജിപ്തിലെ ജീവിതവും ഹിഷാമിനൊത്തുള്ള ജീവിതം താന്‍ ആസ്വദിക്കുന്നു എന്നും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നുമാണ് അവള്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window