Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ നിയമിച്ചു
Text By: UK Malayalam Pathram
നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്.

മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്.
 
Other News in this category

 
 




 
Close Window