ലണ്ടന്‍: മാധ്യമശ്രദ്ധ നേടുകയാണ് ലണ്ടനിലെ തെരുവില്‍ ബ്രിട്ടിഷുകാരനായ യുവാവ് ഇളനീര്‍ വില്‍ക്കുന്ന വിഡിയോ. ഹിന്ദിയില്‍ സംസാരിച്ചു കൊണ്ടാണ് ഇയാളുടെ വില്‍പന. ഒരു കാറിനു പിന്നില്‍ വച്ച് ഇളനീര്‍ വെട്ടി വെള്ളം ആവശ്യക്കാര്‍ക്ക് നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് പ്രചരിച്ചത്. ഏറ്റവും പരിശുദ്ധമായ ഇളനീര്‍ എന്ന് ഹിന്ദിയില്‍ പറഞ്ഞു കൊണ്ട് ഇയാള്‍ ജോലി തുടരുന്നതും വിഡിയോയില്‍ കാണാം. 'ഇളനീര്‍ കുടിക്കൂ' എന്ന് ഹിന്ദിയില്‍ പറഞ്ഞുകൊണ്ട് ഇയാള്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതും വിഡിയോയില്‍ കാണാം.
യുകെ സ്വദേശിയായ ഈ യുവാവ് വേഗം വേഗം വാങ്ങൂ എന്നു പറഞ്ഞു കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. യുവാവിന്റെ സമീപത്ത് നിരവധിപേര്‍ എത്തുകയും നാളികേര വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്യുന്നുണ്ട്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 'ലണ്ടന്‍ വൈവിധ്യ സംസ്‌കാരങ്ങളുടെ സമൂഹമാണ്.' എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. വളരെ മികച്ച മാര്‍ക്കറ്റിങ്, അവനൊരു ആധാര്‍ കാര്‍ഡ് നല്‍കൂ എന്നാണ് വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. അതേസമയം ഈ വില്‍പന നടത്തുന്നയാള്‍ ദക്ഷിണേന്ത്യക്കാരനാണെന്ന രീതിയിലും കമന്റുകള്‍ എത്തി.