|
|
|
|
|
| യുകെയിലെ കവന്ററിയില്‍ മലയാളി യുവാവിന്റെ മരണം, ദുരൂഹത വര്‍ധിക്കുന്നു |
കവന്ററിയില്‍ കാണാതായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി നാട്ടിലെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ കാണാതായിരുന്ന വിഷ്ണുവിന്റെ മൃതദേഹം നാലാം തീയതി കവന്ററിയിലെ സ്വാന്‍ ലേക്ക് പ്രദേശത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്.
2022-ല്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹോദരന്‍ ഗോകുല്‍. വാരാന്ത്യത്തില്‍ കര്‍ണാടക |
|
Full Story
|
|
|
|
|
|
|
| ലിഡില്‍ വീണ്ടും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു; മൂന്ന് വര്‍ഷത്തില്‍ ഏഴാം തവണ |
ലണ്ടന്‍: ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ലിഡില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് കമ്പനി ശമ്പളവര്‍ധനവ് നടപ്പാക്കുന്നത്. ഇതോടെ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി ലിഡില്‍ നിലനിര്‍ത്തി.
പുതുക്കിയ ശമ്പളനിരക്കുകള്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും. എന്‍ട്രി ലെവലില്‍ മണിക്കൂറില്‍ 13.45 പൗണ്ടായിരിക്കും പുതിയ ശമ്പളം. സേവനകാലത്തെ അടിസ്ഥാനമാക്കി ഇത് 14.45 പൗണ്ട് വരെ ഉയരും. 29 മില്യണ്‍ പൗണ്ട് വകയിരുത്തിയാണ് ഈ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.
ലണ്ടനില്‍ നിലവിലുള്ള മണിക്കൂറില്‍ 14.35 |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ നിന്നെത്തി കേരളത്തില്‍ താമസമാക്കിയ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം |
തൃശൂര്‍: ബ്രിട്ടനില്‍ നിന്നെത്തി കേരളത്തെ സ്വന്തം നാടാക്കി മാറ്റിയ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്നാണ് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
കേരളത്തിന്റെ കലയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2012ല്‍ രാജ്യം പെപിതയ്ക്ക് പത്മശ്രീ പുരസ്‌കാരം നല്‍കിയിരുന്നു. ആനകളോടും പൂരങ്ങളോടുമുള്ള അതിയായ സ്‌നേഹമാണ് പെപിതയെ കേരളത്തിലേക്ക് സ്ഥിരമായി നയിച്ചത്. ഇന്ത്യന്‍ പൗരത്വം നേടാനുള്ള അവരുടെ ദീര്‍ഘകാല ആഗ്രഹം ഇങ്ങനെ സഫലമായി.
ബ്രിട്ടീഷ് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ടി.വി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ധിച്ചു; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് |
ലണ്ടന്‍: ബ്രിട്ടനില്‍ ടെലിവിഷന്‍ കാണുന്നതിനുള്ള ലൈസന്‍സ് ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി ഈ വര്‍ഷം 5.50 പൗണ്ടിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ കളര്‍ ടെലിവിഷന്‍ കാണുന്നതിനുള്ള ലൈസന്‍സ് ഫീസ് 174.50 പൗണ്ടായിരുന്നു. ഇത് 180 പൗണ്ടായി ഉയരും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനുകള്‍ക്കുള്ള ഫീസ് 58.50 പൗണ്ടില്‍ നിന്ന് 60.50 പൗണ്ടായി രണ്ട് പൗണ്ട് വര്‍ധിപ്പിച്ചു.
2024ല്‍ പണപ്പെരുപ്പം കൂടുതലായതിനാല്‍ 10.50 പൗണ്ടിന്റെ വര്‍ധനയാണ് അന്നത്തെ വര്‍ഷത്തില്‍ ഉണ്ടായിരുന്നത്.
|
|
Full Story
|
|
|
|
|
|
|
| മാധ്യമ ഉറവിടങ്ങളെ ചാരപ്പണി ചെയ്ത് കണ്ടെത്തിയെന്ന ആരോപണം; ബ്രിട്ടിഷ് മന്ത്രി വിവാദത്തില്‍ |
ലണ്ടന്‍: അധികാരമേല്‍ക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആശ്രയിക്കുന്ന രഹസ്യ ഉറവിടങ്ങളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ ബ്രിട്ടിഷ് കാബിനറ്റ് ഓഫിസ് മന്ത്രി ജോഷ് സൈമണ്‍സ് വിവാദത്തില്‍. മാധ്യമ സ്വാതന്ത്ര്യത്തെ നേരിട്ടുള്ള കടന്നുകയറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.
2023ല്‍ 'ലേബര്‍ ടുഗദര്‍' എന്ന ചിന്താധാരാ സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കെയാണ് സൈമണ്‍സ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് മാധ്യമങ്ങള്‍ എങ്ങനെ വിവരം ശേഖരിച്ചു എന്നത് കണ്ടെത്താനായിരുന്നു ശ്രമം.
|
|
Full Story
|
|
|
|
|
|
|
| ലിവര്‍പൂളില്‍ മലയാളി യുവതി ജീവന്‍ രക്ഷിച്ചു |
ലിവര്‍പൂള്‍: ഡ്രൈവിങ് പരിശീലനത്തിനിടയില്‍ ഹൃദയസ്തംഭനം സംഭവിച്ച് റോഡരികില്‍ കുഴഞ്ഞുവീണ 52കാരന് ജീവന്‍ തിരികെ നല്‍കി മലയാളി യുവതി ലിയ എലിസബത്ത്. ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സായ ലിയ, കൃത്യസമയത്ത് സിപിആര്‍ നല്‍കി ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ചതോടെയാണ് രോഗിയെ രക്ഷപ്പെടുത്തിയത്.
സംഭവവിവരം
- കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നോറിസ് ഗ്രീനിലെ തിരക്കേറിയ ജങ്ഷനിലാണ് സംഭവം.
- ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ലീ റെഡിനൊപ്പം പരിശീലനം നടത്തുന്നതിനിടെ, സമീപത്തെ ഫുട്പാത്തില്‍ ഒരാള്‍ പെട്ടെന്ന് വീഴുന്നത് കണ്ട ലിയ |
|
Full Story
|
|
|
|
|
|
|
| പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവാക്കി |
ലണ്ടന്‍: പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇക്കുറി പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. നാല് പേര്‍ കുറയ്ക്കാന്‍ അനുകൂലിച്ചപ്പോള്‍, ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ എതിര്‍ത്തു.
നിലവില്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള സാഹചര്യം അനുകൂലമല്ലെന്ന് ബെയ്ലി വ്യക്തമാക്കി. എന്നാല്‍ വര്‍ഷത്തിന്റെ അടുത്ത ഭാഗത്ത് കുറയ്ക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന പ്രവചനവും |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ |
ആറ്റിങ്ങല്‍ (തിരുവനന്തപുരം): അവനവഞ്ചേരി ശ്രുതിയില്‍ ജയകുമാര്‍-ഷംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) ലണ്ടനിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ കാണാതായിരുന്ന വിഷ്ണുവിനെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയി മടങ്ങുന്നതിനിടെയാണ് കാണാതായത്.
മൂന്ന് വര്‍ഷം മുന്‍പ് ഉപരിപഠനത്തിനായി ലണ്ടനില്‍ പോയ വിഷ്ണുവിന്റെ സഹോദരന്‍ ഗോകുല്‍ ആണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കര്‍ണാടക സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറപ്പെട്ടതിനുശേഷമാണ് വിഷ്ണുവിനെ കാണാതായത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും മൃതദേഹം ഉടന്‍ |
|
Full Story
|
|
|
|
| |